5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie Controversy : ‘കപ്പിത്താനെ അഭിനന്ദിക്കേണ്ട നേരത്ത്, ഉന്നംവെച്ച് തേജോവധം ചെയ്യുന്നു’; എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ

Listin Stephen On Empuraan Movie Controversy : പൃഥ്വിരാജിനെതിരെ നടത്തുന്ന ഹേറ്റ് ക്യാമ്പയിൻ മലയാള സിനിമയെ തന്നെ ബാധിക്കുമെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയെ സിനിമയായി തന്നെ കാണണമെന്നാണ് പൃഥ്വിരാജിൻ്റെ സുഹൃത്തും കൂടിയായി നിർമാതാവ് സോഷ്യൽ മീഡയയിൽ കുറിച്ചിരിക്കുന്നത്.

Empuraan Movie Controversy : ‘കപ്പിത്താനെ അഭിനന്ദിക്കേണ്ട നേരത്ത്, ഉന്നംവെച്ച് തേജോവധം ചെയ്യുന്നു’; എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ
Listin Stephen, PrithvirajImage Credit source: Listin Stephen Facebook
jenish-thomas
Jenish Thomas | Published: 31 Mar 2025 19:17 PM

എമ്പുരാൻ സിനിമയ്ക്കെതിരെ ഉയർന്ന വിവാദത്തിനെതിരെ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. എമ്പുരാൻ്റെ സംവിധായകനും ലിസ്റ്റിൻ സ്റ്റീഫിൻ്റെ ഉറ്റ സുഹൃത്തുമായ പൃഥ്വിരാജിന് പിന്തുണ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നിർമാതാവ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ സംവിധായകനായ പൃഥ്വിരാജിനെ മാത്രം ഉന്നംവെച്ചുകൊണ്ടുള്ള ഈ വിവാദം മലയാള സിനിമയെ തന്നെ ബാധിച്ചേക്കാമെന്നും ലിസ്റ്റിൻ തൻ്റെ കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുന്നുയ. അതേസമയം ഇത്തരത്തിലുള്ള അവഗണന നേരിട്ടിട്ടുള്ള പൃഥ്വിരാജിന് ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ലിസ്റ്റിൻ സ്റ്റീഫൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

“മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിയ്ക്കുകയാണ് ” എമ്പുരാൻ ”

ഇത് ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചർച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ.

രാജു…, ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു… ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ!!

ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രം ആണ് ” എമ്പുരാൻ “. സിനിമയെ സിനിമ മാത്രം ആയി കാണുക.

മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. Before EMPURAAN & After EMPURAAN.
എമ്പുരാൻ ചരിത്രത്തിലേക്ക് !!!
പൃഥ്വിരാജിനൊപ്പം
സിനിമയ്ക്കൊപ്പം
എന്നും എപ്പോഴും” ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : L2 Empuraan Controversy: ‘നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്, ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ’; നടന്‍ അപ്പാനി ശരത്ത്

അതേസമയം വിവാദത്തെ തുടർന്ന് എമ്പുരാൻ്റെ റി-എഡിറ്റ് പതിപ്പ് ഇന്ന് മാർച്ച് 31-ാം തീയതി തിങ്കളാഴ്ച മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങി. തുടക്കത്തിലുള്ള സീനിൽ മൂന്ന് മിനിറ്റാണ് സെൻസർ ബോർഡ് വെട്ടിയത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതുപ്പെടെയുള്ള രംഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. കൂടാതെ വില്ലൻ കഥാപാത്രത്തിൻ്റെ പേര് ബജ്രംഗി എന്നുള്ളത് വെട്ടി ബൽരാജ് എന്നാക്കി മാറ്റും.

ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയ മോഹൻലാൽ കഴിഞ്ഞ ദിവസം വിവാദത്തെ തുടർന്ന് ഖേദം പ്രകടനം നടത്തിയിരുന്നു. സംവിധായകൻ പൃഥ്വിരാജ് മോഹൻലാലിൻ്റെ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. അതേസമയം ഇന്ന് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്ററിൽ പൃഥ്വിയുടെയും എഴുത്തുകാരൻ മരുളി ഗോപിയുടെയും പേര് മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.