Sreelekha IPS against Empuraan: ‘എമ്പുരാൻ വെറും എമ്പോക്കിത്തരം, ഇറങ്ങി പോരാൻ തോന്നി’; വിമർശനവുമായി ശ്രീലേഖ ഐപിഎസ്
Sreelekha IPS against Empuraan: ബിജെപി പ്രവർത്തകർക്കും അതിൽ വിശ്വസിക്കുന്നവർക്കും വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്ന് ശ്രീലേഖ ഐപിഎസ്. സിനിമയിൽ നിറയെ കൊലപാതകങ്ങളും വയലൻസുമാണ്. തിയറ്ററിൽ നിന്ന് ഇറങ്ങി പോരാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു.

എമ്പുരാൻ സിനിമയെ വിമർശിച്ച് മുൻ ഡിജിപി ശ്രീലേഖ ഐപിഎസ്. ചിത്രം കേന്ദ്ര സർക്കാരിനെ കരിവാരി തേക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു. യൂട്യൂബ് ചാനലിൽ പങ്ക് വച്ച വിഡിയോയിലൂടെയായിരുന്നു വിമർശനം.
എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം എന്ന തലക്കെട്ടോടെ ആണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനകത്ത് ബിജെപി കടന്നാൽ സംസ്ഥാനം നശിക്കുമെന്നാണ് സിനിമ പറയുന്നത്. എമ്പുരാൻ സിനിമ വളരെ മോശം സന്ദേശം നൽകുന്നതാണെന്നും അവർ പറഞ്ഞു. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട തുടങ്ങിയ തെറ്റായ സന്ദേശമാണ് ചിത്രം സമൂഹത്തിന് നൽകുന്നതെന്നും ശ്രീലേഖ വിമർശിച്ചു.
പൃഥ്വിരാജ് നല്ല നടനാണെന്ന വിശ്വാസവും ലൂസിഫർ മോശമല്ലാത്തതുമായ സിനിമ ആയിരുന്നതും കൊണ്ടാണ് എമ്പുരാൻ കാണാൻ പോയത്. എന്നാൽ സിനിമയിൽ നിറയെ കൊലപാതകങ്ങളും വയലൻസുമാണ്. തിയറ്ററിൽ നിന്ന് ഇറങ്ങി പോരാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു. മാർക്കോയെ വിമർശിച്ചത് പോലെ വയലൻസിന്റെ പേരിൽ എമ്പുരാനെ ആരും വിമർശിച്ചില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
ബിജെപി പ്രവർത്തകർക്കും അതിൽ വിശ്വസിക്കുന്നവർക്കും വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രി കൊച്ചു മകനെയും കൂട്ടി സിനിമ കാണാൻ പോയതിനെയും വിമർശിച്ചു. യുഎ 16 പ്ലസ് റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം കൊച്ചുമകനെ കൊണ്ടുപോയത് എന്തിനാണെന്നും ശ്രീലേഖ ഐപിഎസ് ചോദിച്ചു.