L2 Empuraan: ‘എമ്പുരാന്‍ ചിലര്‍ക്ക് പിടിച്ചിട്ടില്ലാന്ന് തോന്നുന്നുവെന്ന് വിടി ബല്‍റാം; ഇങ്ങനെ പച്ചയ്ക്കു പറയാൻ ചില്ലറ ധൈര്യം പോരാ എന്ന് ബിനീഷ് കോടിയേരി
VT Balram and Bineesh Kodiyeri on Empuraan: ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയിൽ കാണിക്കുന്ന ചില കാര്യങ്ങൾ പച്ചയ്ക്കാണ് പറയുന്നതെന്നും അതിനു ധൈര്യം കാണിച്ച എമ്പുരാൻ സിനിമയുടെ അണിയറക്കാർക്ക് അഭിനന്ദനങ്ങളെന്നും ബിനീഷ് കുറിച്ചു.

ഏറെ കാത്തിരുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രം തീയറ്ററിൽ എത്തി. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ചിത്രം റീലിസ് ചെയ്തതിനു പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെയിൽ സിനിമയിലെ പ്രമേയത്തില്‍ കടന്നുവരുന്ന സംഘപരിവാര്‍ വിമര്‍ശനമാണ് പ്രധാന ചർച്ചാവിഷയം. ഇത് ചിലരെ ചൊടിപ്പിച്ചിട്ടുമുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിൽ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പല കുറിപ്പുകളും പുറത്തുവരുന്നുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പ് പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.’എമ്പുരാന്‍ കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലര്‍ക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു. ഏതായാലും Saffron Comrade എന്ന പേര് ഇഷ്ടപ്പെട്ടു’ എന്നാണ് ബല്‍റാമിന്റെ പോസ്റ്റിലുള്ളത്.
Saffron Comrade എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റ് പങ്കുവച്ചാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്. ഇതില്‍ സയീദ് മസൂദിന്റെ കഥയാണ് എമ്പുരാന്‍ പറയുന്നതെന്നും ഗുജറാത്ത് കലാപമടക്കമുള്ള പലതും സിനിമയിലുണ്ടെന്നും എഴുതിയിട്ടുണ്ട്. ചില സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സിനിമയ്‌ക്കെതിരെ സംസാരിച്ച് രംഗത്തുവരുന്നുണ്ട്.
അതേസമയം സമാന വിഷയം ഉയർത്തി നടൻ ബിനീഷ് കോടിയേരിയും രംഗത്ത് എത്തി. ‘എമ്പുരാൻ’ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം പറയാൻ ചില്ലറ ധൈര്യം പോരെന്നാണ് നടൻ പറയുന്നത്.ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയിൽ കാണിക്കുന്ന ചില കാര്യങ്ങൾ പച്ചയ്ക്കാണ് പറയുന്നതെന്നും അതിനു ധൈര്യം കാണിച്ച എമ്പുരാൻ സിനിമയുടെ അണിയറക്കാർക്ക് അഭിനന്ദനങ്ങളെന്നും ബിനീഷ് കുറിച്ചു.