L2: Empuraan: രാജു മണിക്കുട്ടന് നൽകിയ വാക്ക്; ലൂസിഫറിലെ ഡബ്ബിങ് ആർട്ടിസ്റ്റ് എമ്പുരാനിൽ കഥാപാത്രമായി
Manikuttan Empuraan Movie : എമ്പുരാൻ്റെ ആദ്യ ഭാഗമായ ലൂസിഫറിൽ മണിക്കുട്ടൻ ഡബ്ബിങ് ചെയ്തിട്ടുണ്ട്. മണി എന്ന കഥാപാത്രത്തെയാണ് താൻ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും മണിക്കുട്ടൻ അറിയിച്ചു.

ഈ കഴിഞ്ഞ ഞായറാഴ്ച മുതൽ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ (L2E : Empuraan) അണിനിരന്ന 36 പ്രധാന കഥാപാത്രങ്ങളെ ആരൊക്കെയാണ് അവതരിപ്പിക്കുകയാണ്. ഇത്രയും ദിവസം ഒരു ഹിന്ദി നടൻ ഒഴികെ അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം എമ്പുരാൻ്റെ ആദ്യ ഭാഗമായ ലൂസിഫറിൽ ഉള്ളവരായിരുന്നു. ഏറ്റവും അവസാനമായി അവതരിപ്പിച്ചത് മണിക്കുട്ടൻ്റെ കഥാപാത്രത്തെയായിരുന്നു. മണിക്കുട്ടൻ്റെ കഥാപാത്രം ലൂസിഫറിൽ ഇല്ലായിരുന്നു. ലൂസിഫർ സീരിസിലേക്കെത്തുന്ന പുതിയ കഥാപാത്രമായിട്ടാണ് മണിക്കുട്ടനെത്തുന്നത്.
സ്ക്രീനിൽ ഇല്ലായിരുന്നെങ്കിലും ശബ്ദം കൊണ്ട് മണിക്കുട്ടൻ ലൂസിഫറിൻ്റെ ഭാഗമായിരുന്നു. ലൂസിഫറിൽ അനീഷ് ജി മേനോൻ അവതരിപ്പിച്ച് സുമേഷ് എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് മണികുട്ടനായിരുന്നു. തൻ്റെ തിരുവനന്തപുരം ഭാഷ ശൈലി കേട്ടാണ് സംവിധായകൻ പൃഥ്വിരാജ് എമ്പരുനിലേക്ക് കാസ്റ്റ് ചെയ്തെന്ന് മണിക്കുട്ടൻ അറിയിച്ചു. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മണിക്കുട്ടൻ അവതരിപ്പിക്കുന്നത്.
“എമ്പുരാനിൽ ശക്തമായ ഒരു കഥാപാത്രം ഞാൻ ചെയ്യുന്നുണ്ട്. ലൂസിഫറിൽ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ രാജു എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. എനിക്ക് ട്രിവാൻഡ്രം സ്ലാങ് നല്ല പോലെ വരുമെന്ന് അദ്ദേഹത്തിന് അറിയാം, എൻ്റെ ഡബ്ബിങ് രാജുവിന് ഇഷ്ടമായി. അന്ന് അദ്ദേഹം എനിക്കൊരു വാക്ക് തന്നിരുന്നു, സിനിമയ്ക്ക് രണ്ട് ഭാഗമുണ്ട് അതിൽ മണിക്കുട്ടൻ ഒരു കഥാപാത്രത്തെ ചെയ്യുമെന്ന്. ആ വാക്ക് അദ്ദേഹം പാലിച്ചതാണ് എമ്പുരാനിൽ എനിക്ക് ഇതുപോലെ മനോഹരമായ കഥാപാത്രം ലഭിച്ചത്” മണിക്കുട്ടൻ സിനിമയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോയിൽ പറഞ്ഞു.




വീഡിയോ കാണാം:
മണിക്കൂട്ടൻ ഉൾപ്പെടെ ഇതുവരെ എമ്പുരാനിലെ ഏഴോളം കഥാപാത്രങ്ങളെ അണിയറപ്രവർത്തകർ അവതരിപ്പിച്ചു കഴിഞ്ഞു. നൈല ഉഷ, ജിജു ജോൺ, ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ശിവദ, ജെയ്സ് ജോസ് എന്നിവരെയാണ്. ഇവർക്ക് പുറമെ ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ കൂടാതെ നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നുണ്ട്.
ആശിർവാജ് സിനിമാസിൻ്റെയും ലൈക്ക പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ആൻ്റണി പെരുമ്പാവൂരും സുഭാസ്കരനും ചേർന്നാണ് മലയാളത്തിലെ ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സുജിത്ത് വാസുദേവാണ് ഛായാഗ്രാഹകൻ. അഖിലേഷ് മോഹനാണ് എഡിറ്റർ. ദീപക് ദേവാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.