L2 Empuraan: വില്ലന്റെ പേരിലും മാറ്റമുണ്ടായേക്കും; മൂന്ന് മിനിറ്റ് വെട്ടിമാറ്റലോടെ എമ്പുരാന്‍ ഇന്നെത്തും

L2 Empuraan Re Edit: എമ്പുരാനിലെ വില്ലന്റെ പേരിലും മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബജ്‌റംഗിയെന്ന വില്ലന്റ പേര് മാറ്റിയേക്കും. ഉടന്‍ തന്നെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന് കേന്ദ്ര സെന്റര്‍ ബോര്‍ഡിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് അടിയന്തര നടപടി.

L2 Empuraan: വില്ലന്റെ പേരിലും മാറ്റമുണ്ടായേക്കും; മൂന്ന് മിനിറ്റ് വെട്ടിമാറ്റലോടെ എമ്പുരാന്‍ ഇന്നെത്തും

എമ്പുരാന്‍ പോസ്റ്റര്‍

Updated On: 

31 Mar 2025 06:43 AM

വിവാദങ്ങളെ തുടര്‍ന്ന് റീ എഡിറ്റിങ്ങിന് വിധേയമാക്കിയ എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകീട്ടോടെയാണ് റീ എഡിറ്റ് ചെയ്ത പതിപ്പ് പ്രദര്‍ശനം ആരംഭിക്കുക. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ മൂന്ന് മിനിറ്റാണ് ചിത്രത്തില്‍ നിന്നും നീക്കം ചെയ്തത്.

എമ്പുരാനിലെ വില്ലന്റെ പേരിലും മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബജ്‌റംഗിയെന്ന വില്ലന്റ പേര് മാറ്റിയേക്കും. ഉടന്‍ തന്നെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന് കേന്ദ്ര സെന്റര്‍ ബോര്‍ഡിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് അടിയന്തര നടപടി.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എമ്പുരാനില്‍ അവതരിപ്പിച്ച രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ കാരണം തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായാണ് മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

തന്റെ സിനിമകള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തേടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. അതിനാല്‍ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ താനും എമ്പുരാന്‍ ടീമും ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

Also Read: L2 Empuraan: മോഹൻലാൽ കണ്ടില്ലെന്ന നുണ പറയുന്നതെന്തിന്?; പൃഥ്വിരാജ് ചതിച്ചെന്ന് ആരും പറഞ്ഞിട്ടില്ല: മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ

മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ് പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഉള്‍പ്പെടെ വീണ്ടും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories
Sidharth Bharathan: ‘തലയ്ക്കടിച്ചു കൊല്ലുന്നതും, ഗര്‍ഭിണികളെ ഉപദ്രവിക്കുന്നതുമായ പരിപാടിയൊന്നും ബസൂക്കയിലില്ല’: സിദ്ധാര്‍ത്ഥ് ഭരതൻ
Thoppis Friend Achayan: ‘എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു; വീട്ടിൽ അനുഭവിച്ചത് ക്രൂരതകൾ’; തൊപ്പിയുടെ അച്ചായനെതിരേ മുന്‍ പെണ്‍സുഹൃത്ത്
’65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ
കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേക്കും, പച്ചമഞ്ഞളും ആര്യ വേപ്പും ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളത്തിൽ കുളി; ലേഖയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം
Tiny Tom: ‘തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്ന് ചോദിക്കുന്നു’; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; വിവാദമായതോടെ വിശദീകരണം
Antony Perumbavoor: പൃഥ്വിരാജിന് പിന്നാലെ ആൻറണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; രണ്ടു സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം
ഹൈദരാബാദ് യാത്രയിലാണോ? എങ്കിൽ ഈ സ്ഥലങ്ങൾ മിസ് ചെയ്യരുത്
40 മിനിറ്റ് കുറച്ച് ഇരിക്കൂ, പലതാണ് ഗുണങ്ങള്‍
ചൂട് കാലത്ത് ഇതൊന്നും കഴിച്ച് പോകരുത്, പകരം
ബദാം കഴിച്ചാല്‍ പലതാണ് ഗുണങ്ങള്‍