Athirappilly Elephant Attack: നസ്ലന്‍-കല്യാണി ചിത്രം ഷൂട്ടിങ് ടീം സഞ്ചരിച്ച കാറിന് നേരെ കാട്ടാനാക്രമണം
Naslen- Kalyani Priyadarshan: അരുണ്‍ ഡൊമിനിക് ആണ് കല്യാണി പ്രിയദര്‍ശനെയും നസ്ലനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിയൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.
കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ഒറ്റയാന്‍ തകര്‍ത്തു. ലൊക്കേഷനിലേക്ക് പോവുകയായിരുന്ന സംഘത്തെ മുറിവാലന്‍ കൊമ്പന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്.
വാഹനത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം. കണ്ണംകുഴി ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുന്നതായാണ് വിവരം.
അരുണ്‍ ഡൊമിനിക് ആണ് കല്യാണി പ്രിയദര്‍ശനെയും നസ്ലനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിയൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.
അതേസമയം, നസ്ലന്‍ നായകനായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഐ ആം കാതലന്‍ ആണ്. പ്രേമലു വലിയ വിജയം കരസ്ഥമാക്കിയതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഗിരീഷ് എ ഡിയാണ് ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത്.
ലിജോമോള്‍ ജോസ്, ദിലീഷ് പോത്തന്‍, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുന്‍ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് നസ്ലനെ കൂടാതെ ഐ ആം കാതലിന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സജിന്‍ ചെറുകയിലിന്റേതാണ് തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപ് സംഗീത സംവിധാനം.