കേരളത്തിലെ തിരഞ്ഞെടുപ്പ് സിനിമകള്‍

രാഷ്ട്രീയ സിനിമകൾക്ക് എന്നും കേരളത്തിൽ പ്രധാന്യമുണ്ട്. രാഷ്ട്രീയം ശ്വസിക്കുന്ന മലയാളികൾ അത് കൃത്യമായി വിലയിരുത്തും.

കേരളത്തിലെ തിരഞ്ഞെടുപ്പ് സിനിമകള്‍
Updated On: 

25 Apr 2024 13:58 PM

ഉണ്ണുന്നതിലും ഉറങ്ങുന്നതിലുമെല്ലാം രാഷ്ട്രീയം കാണുന്ന രാഷ്ട്രീയ ബോധമുള്ള രാഷ്ട്രീയം ശ്വസിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ സിനിമകള്‍ മലയാളികള്‍ ശ്രദ്ധിക്കുകയും ചെയ്യും. കാലങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ചലച്ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തമാശകള്‍ നിറഞ്ഞ രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് പ്രധാന്യം ഏറെയാണ്.

കാലാതിവര്‍ത്തിയായി നില്‍ക്കുന്ന സന്ദേശം പോലുള്ള ചിത്രങ്ങള്‍ ഇതിന് ഉദാഹരണം. ഗൗരവമുള്ള സിനിമകള്‍ തിരഞ്ഞെടുപ്പും രാഷ്ട്രീയ അട്ടിമറികളും പ്രമേയമാക്കി എത്തിയിട്ടുണ്ടെങ്കിലും കോമഡി പൊളിറ്റിക്കല്‍ മൂവികളുടെ തട്ട് താണു തന്നെ ഇരിക്കും.

ലാൽ സലാം (1990)

വേണു നാഗവള്ളി സംവിധായകനായി 1990-ൽ പുറത്തിറങ്ങിയ ലാൽസലാം രാഷ്ട്രീയ സിനിമകളുടെ പട്ടികയിൽ മുൻ പന്തിയിലുണ്ട്. മോഹൻലാൽ, മുരളി, ഗീത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സന്ദേശം (1991)

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലെത്തിയ പൊളിറ്റിക്കൽ സറ്റയർ കുടുംബ ചിത്രമാണ് സന്ദേശം. രണ്ട് വ്യത്യസ്ത രാഷ്ട്രീയ പക്ഷത്തു നിൽക്കുന്ന രണ്ട് സഹോദരന്മാരുടെ വൈരാഗ്യത്തെ തുടർന്ന് കുടുംബാംഗങ്ങൾ നേരിടുന്ന പ്രശനങ്ങളാണ് കഥയുടെ ഇതിവൃത്തം.

ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ശ്രീനിവാസൻ രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമയിൽ ജയറാം, തിലകൻ, ശങ്കരാടി തുടങ്ങിയവരും അണിനിരക്കുന്നു.

സ്ഥലത്തെ പ്രദാന പയൻസ് (1993)

ശങ്കറിൻ്റെ മുതൽവൻ എന്ന ചിത്രത്തിലൂടെ സാധാരണക്കാരന്റെ രാഷ്ട്രീയ പ്രവേശനം നാം ആഘോഷിച്ചതാണ്. ഇത്തരത്തിലൊരു കഥയുമായെത്തി ഷാജി കൈലാസ് വിജയിപ്പിച്ച ചിത്രമാണ് സ്ഥലത്തെ പ്രദാന പയൻസ്. രഞ്ജി പണിക്കരാണ് എഴുതിയിരിക്കുന്നത്.

ഗോപാലകൃഷ്ണൻ (ജഗദീഷ്) ഒരു പ്രത്യേക സംഭവവികാസത്തെത്തുടർന്ന് ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. രാഷ്ട്രീയ വിഭാഗങ്ങളും വർഗീയ കലാപങ്ങളും പോലുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു രാഷ്ട്രീയ കഥയാണ് ഇത്.

രക്തസാക്ഷികൾ സിന്ദാബാദ് (1998)

ലാൽ സലാമിൻ്റെ തുടർച്ചയായി വേണു നാഗവള്ളിയുടെ സംവിധാനത്തിൽ എത്തിയ രാഷ്ട്രീയ ചിത്രമാണ് രക്തസാക്ഷികൾ സിന്ദാബാദ്. എഴുത്തുകാരൻ ചെറിയാൻ കൽപകവാടിയുമായി വീണ്ടും ഇതിൽ സഹകരിക്കുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ജീവിക്കുന്ന വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കളുടെ കഥയാണ്. അടിമത്തം, മുതലാളിത്തം, ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ കലാപം നടത്തുമ്പോൾ നേരിടുന്ന വെല്ലുവിളികളാണ് പ്രമേയം.

റിലീസ് സമയത്ത് ചിത്രം ശരാശരി വരുമാനം നേടിയെങ്കിലും കാലക്രമേണ സിനിമ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ, സുരേഷ് ഗോപി, സുകന്യ, നാസർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ പ്രിയദർശനാണ് ഇതിലെ കലാപത്തിൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്.

രാമലീല (2017)

അരുൺ ഗോപിയുടെ സംവിധാനത്തിലെത്തിയ ദിലീപ് നായകനായ ഈ ചിത്രം വിവാദങ്ങൾക്കിടയിൽ എത്തിയതാണ്. ദിലീപിനെതിരേ കേസ് നടക്കുമ്പോഴാണ് സിനിമ തിയേറ്രറുകളിൽ എത്തുന്നത്.
ആക്രമണത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ രാമനുണ്ണി പിന്നീട് തൻ്റെ കുടുംബത്തിൻ്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമായി എതിർ വിഭാ​ഗമായ സെക്യുലറിസ്റ്റ് പാർട്ടിയിൽ ചേരുന്നതിൻ്റെ കഥ പറയുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണിത്.

രാമനുണ്ണിയിൽ കൊലക്കുറ്റം ചുമത്തപ്പെടുകയും നിരപരാധിത്വം തെളിയിക്കാൻ ഇയാൾ ഒളിച്ചോടുകയും ചെയ്യുന്നതോടെ കഥ കനക്കുന്നു. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് സച്ചി എഴുതി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം. ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായി മാറി.

Related Stories
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ