5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി

Minister V Sivankutty Welcomes Rahim To New Trend: സംഗീത പരിപാടിക്കിടെ കൈകൊടുക്കാൻ പോകുന്ന റഹീമിന് അത് ലഭിക്കാതെ പോകുന്ന വീഡിയോ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മന്ത്രിയുടെ വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമൻ്റുകളാണ് വരുന്നത്. 'പുള്ളിയുടെ ഇൻസ്റ്റാഗ്രാം പേജ് പേരക്കുട്ടികളാണ് നോക്കുന്നത് എന്ന് തോന്നുന്നു', 'അങ്ങനെ ഒറ്റയ്ക്ക് പോകാൻ എനിക്ക് മനസ്സില്ല പാർട്ടിയിൽ നിന്ന് കൂടെ ഒരാൾ', തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.

Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
വേദിയിൽ നിന്ന് റഹീം. Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 11 Jan 2025 20:40 PM

സമൂഹ മാധ്യമങ്ങളിലെ പുതിയ ട്രെൻഡ് എന്താണെന്ന് ചോദിച്ചാൽ… അതിന് ഒന്ന ഉത്തരമേയുള്ളൂ. അതാണ് ബേസിൽ യൂണിവേഴ്സ് അല്ലെങ്കിൽ കൈ കിട്ടാ ക്ലബ്ബ്. ഒരാൾക്ക് പിറകെ ഓരോരുത്തരായി ദിവസവും പ്രമുഖർ ട്രെൻഡിലും ഒപ്പം ട്രോളിലും ഇടംപിടിക്കുകയാണ്. ഇപ്പോഴിതാ കൈ കിട്ടാ ക്ലബ്ബിലേക്ക് രാജ്യ സഭാ എംപി എ എ റഹീമിനെ കൂടി സ്വാ​ഗതം ചെയ്തിരിക്കുകയാണ് നമ്മുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘ബേസിൽ ശാപ’ത്തിൽ താനും പെട്ടതായി വീഡിയോ സഹിതം വി ശിവൻകുട്ടി തൻ്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിന്നു. ഇതിന് പിന്നാലെയാണ് സംഗീത പരിപാടിക്കിടെ കൈകൊടുക്കാൻ പോകുന്ന റഹീമിന് അത് ലഭിക്കാതെ പോകുന്ന വീഡിയോ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

മന്ത്രിയുടെ വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമൻ്റുകളാണ് വരുന്നത്. വീഡിയോയുടെ താഴെ ‘യെസ് ഗയ്‌സ്… ഞാനും പെട്ടു’ എന്ന് എ എ റഹീമും കമന്റ് ഇട്ടിട്ടുണ്ട്. സ്വാഗതം എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി വി ശിവൻകുട്ടി വീഡിയോ പങ്കുവെച്ചത്. നടൻ ബേസിൽ ആണ് ഈ വീഡിയോ ട്രെന്ഡിങ്ങിന് തുടക്കംക്കുറിച്ചത്. കലോത്സവ സമാപന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയും കൈകിട്ടാതെ ഈ ട്രെൻഡിങ് ക്ലബ്ബിലേക്ക് ഇടം നേടിയത് വലിയ ചർച്ചയായിരുന്നു. കലോത്സവ വേദിയിൽ ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നത്. ആസിഫ് അലിക്ക് കൈ കൊടുക്കാനായി ശിവൻകുട്ടി കൈ നീട്ടിയെങ്കിലും താരം അത് കാണാതെ പോവുന്നതും ടൊവിനോ അത് ആസിഫിൻ്രെ ശ്രദ്ധയിൽപ്പെടുത്തുന്നതും എല്ലാം വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by V. Sivankutty (@v_sivankutty)

മന്ത്രി പങ്കുവച്ച വീഡിയോയ്ക്ക് താഴെ ബേസിൽ ജോസഫും ടൊവിനോയും ഉൾപ്പടെയുള്ളവർ രസകരമായ കമന്റുകളുമായി എത്തിയിരുന്നു. റഹീമിൻ്റെ വിഡിയോയ്ക്ക് താഴെയും ഇത്തരത്തിലുള്ള കമൻ്റുകൾ വന്നിട്ടുണ്ട്. ‘ഇതിപ്പോൾ സൽസ ശാപം പോലെ Tovi ശാപം ബാറ്റൺ കൈ മാറുന്നത് പോലെ പോകുന്നുണ്ടല്ലോ’, ‘പുള്ളിയുടെ ഇൻസ്റ്റാഗ്രാം പേജ് പേരക്കുട്ടികളാണ് നോക്കുന്നത് എന്ന് തോന്നുന്നു’, ‘അങ്ങനെ ഒറ്റയ്ക്ക് പോകാൻ എനിക്ക് മനസ്സില്ല പാർട്ടിയിൽ നിന്ന് കൂടെ ഒരാൾ’, തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്. എന്തായാലും ദിവസേന ബേസിൽ ശാപത്തിൽ ആളുകളുടെ എണ്ണം കൂടി കൂടി വരികയാണ്.

കഴിഞ്ഞ വർഷം ഒരു പരിപാടിക്കിടെ സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈ കൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പോയതും പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതിന് പിന്നാലെയുമാണ് കൈ കിട്ടാ ട്രെൻഡിൽ താരങ്ങൾ പരസ്പരം ട്രോളി തുടങ്ങിയത്. പിന്നാലെ നടൻ മമ്മൂട്ടി അടക്കമുള്ളവർ ‘ബേസിൽ ശാപ’ത്തിൽ അകപ്പെട്ടു എന്ന തരത്തിലുള്ള വീഡിയോകളും വൈറലായിരുന്നു. ഈ ക്ലബ്ബിലേക്കിപ്പോൾ ഇപ്പോൾ എ എ റഹീമും എത്തിയിട്ടുള്ളത്.