AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Easter 2025: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് മുതല്‍ സണ്‍ ഓഫ് ഗോഡ് വരെ; ഈസ്റ്റര്‍ ദിനത്തില്‍ കാണാന്‍ പറ്റിയ സിനിമകള്‍

Easter movies to watch: പ്രത്യാശയുടെയും പ്രതീക്ഷകളുടെയും സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. അന്നേ ദിവസം, പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും. ബന്ധുക്കള്‍ ഒത്തുകൂടും. ആഘോഷങ്ങളില്‍ മുഴുകും. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ കണ്ടിരിക്കാന്‍ പറ്റിയ ചില സിനിമകള്‍ നോക്കാം

Easter 2025: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് മുതല്‍ സണ്‍ ഓഫ് ഗോഡ് വരെ; ഈസ്റ്റര്‍ ദിനത്തില്‍ കാണാന്‍ പറ്റിയ സിനിമകള്‍
ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 18 Apr 2025 20:41 PM

യേശുദേവന്റെ ഉയിര്‍ത്തേഴുന്നേല്‍പിന്റെ ഓര്‍മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഏപ്രില്‍ 20ന് ഈസ്റ്റര്‍ ആഘോഷിക്കും. കുരിശുമരണത്തിന് ശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തേഴുന്നേറ്റുവെന്നാണ് വിശ്വാസം. പ്രത്യാശയുടെയും പ്രതീക്ഷകളുടെയും സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. അന്നേ ദിവസം, പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും. ബന്ധുക്കള്‍ ഒത്തുകൂടും. ആഘോഷങ്ങളില്‍ മുഴുകും. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ കണ്ടിരിക്കാന്‍ പറ്റിയ ചില സിനിമകള്‍ നോക്കാം.

1. ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്

മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത ഈ അമേരിക്കന്‍ ചിത്രം 2004ലാണ് റിലീസ് ചെയ്തത്. മെല്‍ ഗിബ്‌സണും, ബെനഡിക്ട് ഫിറ്റ്‌സ്‌ജെറാൾഡുമാണ് തിരക്കഥാകൃത്തുകള്‍. യേശുവായി ജിം കാവിസെൽ, മേരി മാതാവായി മായ മോർഗൻസ്റ്റേൺ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

2. ഗോസ്‌പെല്‍ ഓഫ് ജോണ്‍

യേശുവിന്റെ ജീവിതത്തെ വിവരിക്കുന്ന ഈ ചിത്രം 2003ലാണ് റിലീസ് ചെയ്തത്. യേശുവായി ഹെൻറി ഇയാൻ കുസിക്കും, ജോണായി സ്റ്റുവർട്ട് ബൻസും അഭിനയിക്കുന്നു.

3. ബെൻ ഹർ

1959-ൽ വില്യം വൈലർ സംവിധാനം ചെയ്ത് സാം സിംബലിസ്റ്റ് നിർമ്മിച്ച ഒരു അമേരിക്കൻ ചിത്രമാണ് ഇത്. ചാൾട്ടൺ ഹെസ്റ്റൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലൂ വാലസിന്റെ 1880-ൽ പുറത്തിറങ്ങിയ ബെൻ-ഹർ: എ ടെയിൽ ഓഫ് ദി ക്രൈസ്റ്റ് എന്ന നോവലിലെ കഥയാണ് ഈ സിനിമയില്‍.

4. ദി മിറക്കിൾ മേക്കർ

1999-ൽ ഡെറക് ഹെയ്‌സും സ്റ്റാനിസ്ലാവ് സൊകോലോവും ചേർന്ന് സംവിധാനം ചെയ്ത ഒരു വെൽഷ്-റഷ്യൻ സ്റ്റോപ്പ് മോഷൻ-ആനിമേറ്റഡ് ചിത്രമാണിത്.

5. കിംഗ് ഓഫ് കിംഗ്സ്

1961-ൽ നിക്കോളാസ് റേ സംവിധാനം ചെയ്ത് സാമുവൽ ബ്രോൺസ്റ്റൺ നിർമ്മിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ് കിംഗ് ഓഫ് കിംഗ്സ്. ക്രിസ്തുവിന്റെ ജനനം, കുരിശുമരണം, ഉയിര്‍ത്തേഴുന്നേല്‍പ് വരെയുള്ള കഥ ഈ സിനിമ പറയുന്നു.

6. ജീസസ് ഓഫ് നസറെത്ത്

ഫ്രാങ്കോ സെഫിറെല്ലി സംവിധാനം ചെയ്ത് ആന്റണി ബർഗസും സുസോ സെച്ചി ഡി’അമിക്കോയും ചേർന്ന് രചിച്ച 1977 ലെ ടെലിവിഷൻ പരമ്പരയാണ് ജീസസ് ഓഫ് നസറെത്ത്.

Read Also : Easter 2025: ശരിക്കും ഈസ്റ്റർ എന്നാണ്?; ഓരോ വർഷവും ഈസ്റ്റർ തീയതി മാറുന്നത് എന്തുകൊണ്ട്

7. ദ ജീസസ് ഫിലിം

1979-ൽ പുറത്തിറങ്ങിയ പീറ്റർ സൈക്‌സും ജോൺ ക്രിഷും ചേർന്ന് സംവിധാനം ചെയ്ത് ജോൺ ഹെയ്‌മാൻ നിർമ്മിച്ച ചിത്രമാണ് ഇത്.

8. സൺ ഓഫ് ഗോഡ്

ക്രിസ്റ്റഫർ സ്പെൻസർ സംവിധാനം ചെയ്ത് മാർക്ക് ബർണറ്റും റോമ ഡൗണിയും ചേർന്ന് നിർമ്മിച്ച 2014 ലെ ചിത്രം.

9. ലാസ്റ്റ് ഡേയ്‌സ് ഇൻ ദി ഡെസേർട്ട്

റോഡ്രിഗോ ഗാർസിയ സംവിധാനം ചെയ്ത് രചന നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ ചിത്രം.

10. ദി ഗോസ്പൽ അക്കോർഡിംഗ് റ്റു സെയിന്റ് മാത്യു

പിയർ പൗലോ പസോളിനി രചനയും സംവിധാനവും നിർവഹിച്ച ദി ഗോസ്പൽ അക്കോർഡിംഗ് റ്റു സെയിന്റ് മാത്യു 1964-ൽ പുറത്തിറങ്ങിയ ബൈബിൾ ചിത്രമാണ്.