Dwayne Johnson: പടച്ചോനെ ഇത് നമ്മുടെ റോക്ക് അല്ലെ… ഒരു കാലത്ത് നാട് വിറപ്പിച്ച മൊതലാ; വൈറലായി ഡ്വെയ്ൻ ജോൺസൻ്റെ വീഡിയോ

Dwayne Johnson Viral Makeup Video: ഫിറ്റനസ് ഫ്രീക്ക് എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്ന നിരവധി ആരാധകരുണ്ട്. എത്ര ലോകം വിറപ്പിച്ചവനാണെങ്കിലും പെൺമക്കളുടെ മുന്നിൽ പെട്ടാൽ പുലി എലിയാകും. അങ്ങനെ ഒരു കാലത്ത് നാട് വിറപ്പിച്ചിരുന്ന മുതലിപ്പോൾ പൂച്ചകുട്ടിയെപോലെ തൻ്റെ പെൺമക്കളുടെ മുന്നിലിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പെൺമക്കൾ ചേർന്ന് റോക്കിനെ മേക്കപ്പിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Dwayne Johnson: പടച്ചോനെ ഇത് നമ്മുടെ റോക്ക് അല്ലെ... ഒരു കാലത്ത് നാട് വിറപ്പിച്ച മൊതലാ; വൈറലായി ഡ്വെയ്ൻ ജോൺസൻ്റെ വീഡിയോ

Dwayne Johnson

Updated On: 

21 Jan 2025 10:59 AM

ഡബ്ല്യുഡബ്ല്യുഇ സൂപ്പർ സ്റ്റാർ ഡ്വെയ്ൻ ജോൺസനെ അറിയാത്തവർ ചുരുക്കമാണ്. പക്ഷേ ഡ്വെയ്ൻ ജോൺസൺ എന്നു പറഞ്ഞാൽ ഒരുപക്ഷെ എല്ലാവർക്കും അത്രപെട്ടെന്ന് പിടികിട്ടണമെന്നില്ല. ‘ദ് റോക്ക്’ എന്ന ഓമ്മനപ്പോരിലാണ് ഈ താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. അതിനാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് ഡ്വെയ്ൻ.

ഫിറ്റനസ് ഫ്രീക്ക് എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്ന നിരവധി ആരാധകരുണ്ട്. എത്ര ലോകം വിറപ്പിച്ചവനാണെങ്കിലും പെൺമക്കളുടെ മുന്നിൽ പെട്ടാൽ പുലി എലിയാകും. അങ്ങനെ ഒരു കാലത്ത് നാട് വിറപ്പിച്ചിരുന്ന മുതലിപ്പോൾ പൂച്ചകുട്ടിയെപോലെ തൻ്റെ പെൺമക്കളുടെ മുന്നിലിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പെൺമക്കൾ ചേർന്ന് റോക്കിനെ മേക്കപ്പിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഈ വീഡിയോ പുറത്തുവരുന്നത്. ഞങ്ങൾ കണ്ട റോക്ക് ഇങ്ങനെയായിരുന്നില്ലെന്നും പെൺമക്കളുള്ള അച്ഛന്മാരുടെ അവസ്ഥ ഇതാണെന്നും നിരവധി കമൻ്റുകളാണ് വരുന്നത്. “എന്റെ രണ്ട് ടൊർണാഡോകളാണ് ജാസിയും ടിയയും. ‘അവർ പറഞ്ഞു ഡാഡി, ഞങ്ങൾ കുറച്ച് ഐ ഷാഡോ ഇട്ട് തരട്ടേയെന്ന്. ഞാൻ പറഞ്ഞു ചെയ്തോളൂ, പക്ഷേ വേഗം വേണം, കാരണം എനിക്ക് ജിമ്മിൽ പോകാനുള്ളതാണ്’ എന്നാണ് വീഡിയോയുടെ താഴെ ജോൺസൺ കുറിച്ചിരിക്കുന്നത്.

ഒരേ സമയം മനസ്സിനെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രിയങ്ക ചോപ്ര, പൂജ ഹെ‍ഡ്ജ് തുടങ്ങി നിരവധി താരങ്ങളും വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തിട്ടുണ്ട്. പെൺമക്കളുള്ള അച്ഛൻമാരാണ് ഈ ലോകത്ത് ഭാ​ഗ്യം ചെയ്തവരെന്നും ആരാധകർ പറയുന്നു. ഇതിനോടകം 227 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി കമൻ്റുകളും ഷെയറും കൂടിയായപ്പോൾ വീഡിയോ വൈറലായി.

Related Stories
Saif Ali Khan: സെയ്ഫ് ഡബിൾ സ്ട്രോങ്! ആരാധകരെ അഭിവാദ്യം ചെയ്ത് താരം;ആശുപത്രി വിട്ടു, നേരെ പോയത് ഇവിടേക്ക്
Nithya Menon: ‘ചില പ്രണയങ്ങള്‍ അങ്ങനെയാണ്’; നിത്യ മേനോന് നന്ദി പറഞ്ഞ് ജോണ്‍ കൊക്കന്‍
Joby George: 21 കോടിയാണ് അന്ന് നെറ്റ്ഫ്ലിക്സ് ഓഫര്‍ ചെയ്തത്, അവർക്ക് മാത്രമായി കൊടുക്കണമായിരുന്നു
Vinayakan: ‘പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല; പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’; നടൻ വിനായകൻ
Raid At Pushpa Movie Makers Office: പുഷ്പയിൽ വീണ്ടും കോളിളക്കം; വൻകിട നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഐടി റെയിഡ്
Empuraan: ‘ജതിൻ രാംദാസിന് ജന്മദിനാശംസകൾ’; എമ്പുരാനിൽ ടൊവിനോ തോമസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍