5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lucky Baskhar OTT : ദുൽഖറിൻ്റെ തുടർച്ചയായ മൂന്നാം തെലുങ്ക് ബ്ലോക്ക്ബസ്റ്റർ; ലക്കി ഭാസ്കർ ഇനി ഒടിടിയിൽ കാണാം

Dulquer Salmaans Lucky Baskhar OTT Release Date : ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒടിടിയിലെത്തുന്നു. ഈ മാസം തന്നെ ചിത്രം ഒടിടിയിലെത്തും. ദുൽഖറിൻ്റെ തുടർച്ചയായ മൂന്നാം തെലുങ്ക് ബ്ലോക്ക്ബസ്റ്ററാണ് ലക്കി ഭാസ്കർ.

Lucky Baskhar OTT : ദുൽഖറിൻ്റെ തുടർച്ചയായ മൂന്നാം തെലുങ്ക് ബ്ലോക്ക്ബസ്റ്റർ; ലക്കി ഭാസ്കർ ഇനി ഒടിടിയിൽ കാണാം
ദുൽഖർ സൽമാൻ, ലക്കി ഭാസ്കർ (Image Courtesy – Social Media)
abdul-basith
Abdul Basith | Updated On: 27 Nov 2024 10:33 AM

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ഒടിടിയിലേക്ക്. നവംബർ 28നാണ് സിനിമ ഒടിടിയിലെത്തുക. വെങ്കി അട്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ദുൽഖർ സൽമാൻ്റെ മൂന്നാം തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ബോക്സോഫീസിൽ നേട്ടമുണ്ടാക്കിയ സിനിമ നിരൂപകപ്രശംസയും ഏറ്റുവാങ്ങി. ഈ വർഷം ഒക്ടോബർ 31നാണ് ലക്കി ഭാസ്കർ തീയറ്ററുകളിൽ റിലീസായത്.

നെറ്റ്ഫ്ലിക്സാണ് ലക്കി ഭാസ്കറിൻ്റെ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത്. ഇക്കാര്യം നെറ്റ്ഫ്ലിക്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. മലയാളം അടക്കം അഞ്ച് ഭാഷകളിൽ ലക്കി ഭാസ്കർ റിലീസാവും. ‘ഭാഗ്യം രണ്ട് തവണ മുട്ടില്ല, നിങ്ങൾ ഭാസ്കർ അല്ലെങ്കിൽ. ലക്കി ഭാസ്കർ നെറ്റ്ഫ്ലിക്സിൽ കാണൂ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ നവംബർ 28ന് സിനിമ പുറത്തിറങ്ങും.’- ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ നെറ്റ്ഫ്ലിക്സ് കുറിച്ചു.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ലക്കി ഭാസ്കർ

എസ് നാഗവംശിയും സായ് സൗജന്യയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ലക്കി ഭാസ്കർ. സിത്താര എൻ്റർടെയിൻ്റ്സ്, ഫോർച്യൂൺ ഫോർ സിനിമ, ശ്രീകാര സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങിയത്. ദുൽഖറിനൊപ്പം മീനാക്ഷി ചൗധരിയാണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. ദുൽഖറിൻ്റെ 32ആം സിനിമയാണ് ലക്കി ഭാസ്കർ. ഹൈദരാബാദിലായിരുന്നു ഷൂട്ടിംഗ്. ജിവി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിച്ചപ്പോൾ നിമിഷ് രവിയാണ് ക്യാമറ ചലിപ്പിച്ചത്. നവീൻ നൂലി ആയിരുന്നു എഡിറ്റിംഗ്.

Also Read : Dabzee: ‘ഞാൻ ചോദിച്ച പണം അവർ തന്നു; ആ ഗാനം ഒഴിവാക്കിയതിൽ എനിക്ക് യാതൊരു കുഴപ്പവും ഇല്ല’; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡബ്സി

1990കളിൽ നടക്കുന്നതാണ് ലക്കി ഭാസ്കറിൻ്റെ കഥ. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന ബാങ്ക് ജീവനക്കാരനായ ഭാസ്കർ കള്ളപ്പണത്തിൻ്റെ സാധ്യതകൾ മനസിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. ബാങ്കിംഗ് രംഗത്തെ ചില പഴുതുകളും സ്റ്റോക്ക് മാർക്കറ്റിൻ്റെ ചില പൊടിക്കൈകളുമൊക്കെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭാസ്കറിനെയാണ് പിന്നീട് സിനിമയിൽ കാണുന്നത്. ഏകദേശം 100 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. റിലീസായി 26 ദിവസം കൊണ്ട് 111.76 കോടിയാണ് സിനിമ ബോക്സോഫീസിൽ നിന്ന് നേടിയത്.

കിംഗ് ഓഫ് കൊത്ത

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ നായകനായി എത്തിയ സിനിമയാണ് ലക്കി ഭാസ്കർ. ഒരു വർഷത്തെ ഇടവേളയിലാണ് രണ്ട് സിനിമകളും പുറത്തിറങ്ങിയത്. ഇതിനിടെ പ്രഭാസിൻ്റെ കൽക്കി എന്ന സിനിമയിൽ ദുൽഖർ കാമിയോ റോളിൽ എത്തിയിരുന്നു. കിംഗ് ഓഫ് കൊത്തയുടെ ബോക്സോഫീസ് പരാജയത്തിൻ്റെ നിരാശ അവസാനിപ്പിക്കുന്നതാണ് ലക്കി ഭാസ്കറിന് ലഭിച്ച സ്വീകാര്യത.

ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ

ഇനി തമിഴിൽ കാന്തയും തെലുങ്കിൽ ആകാസം ലോ ഒക താരയുമാണ് ദുൽഖറിൻ്റേതായി റിലീസാവാനുള്ള ചിത്രങ്ങൾ. ഭാഗ്യശ്രീ, സമുദ്രക്കനി തുടങ്ങിയവർ ദുൽഖറിനൊപ്പമെത്തുന്ന കാന്തയുടെ നിർമ്മാതാവും ദുൽഖറാണ്. റാണ ദഗ്ഗുബട്ടി സഹനിർമ്മാതാവാണ്. സെൽവമണി സെൽവരാജാണ് സംവിധാനം. ആകാസം ലോ ഒക താര പവൻ സദിനേനിയാണ് സംവിധാനം ചെയ്യുന്നത്. സായ് പല്ലവിയാണ് ദുൽഖറിൻ്റെ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ തീയറ്ററുകളിലെത്തും. ആർഡിഎക്സ് സംവിധായകനായ നഹാസ് ഹിദായത്താണ് ദുൽഖറിൻ്റെ അടുത്ത മലയാളം സിനിമ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

 

 

Latest News