5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rekhachithram: ആസിഫ് അലി- ജോഫിൻ ടി ചാക്കോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘രേഖചിത്രം’; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ദുൽക്കർ സൽമാൻ

Rekhachithram Movie: ആസിഫ് അലി നായക കഥാപാത്രത്തിൽ എത്തുന്ന 'രേഖചിത്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

Rekhachithram: ആസിഫ് അലി- ജോഫിൻ ടി ചാക്കോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘രേഖചിത്രം’; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ദുൽക്കർ സൽമാൻ
nandha-das
Nandha Das | Updated On: 11 Aug 2024 12:50 PM

മമ്മൂട്ടി നായകനായ മിസ്റ്ററി ഹൊറർ ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. ദുൽഖർ സൽമാനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ലോഞ്ചിങ് നിർവഹിച്ചത്. “രേഖാചിത്രം” എന്ന ടൈറ്റിലിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത് ആസിഫ് അലി, അനശ്വര രാജൻ എന്നിവരാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ സംയുക്ത പ്രൊഡക്‌ഷനിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷനിൽ എത്തിനിൽക്കുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്തിരുന്ന ‘മാളികപ്പുറം’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് ‘രേഖാചിത്രം’. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്കു ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ എഴുതുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാ തോമസ്, ‘ആട്ടം’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.