5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dulquer Salman: ‘ആ നടി കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുന്ന രീതി മനോഹരം, അവരോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്’; ദുൽഖർ സൽമാൻ

Dulquer Salmaan About Kajol: അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ എല്ലാ ഇമോഷനുകളും ശരിക്കും പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കുമെന്നും താരം പറയുന്നു.

Dulquer Salman: ‘ആ നടി കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുന്ന രീതി മനോഹരം, അവരോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്’; ദുൽഖർ സൽമാൻ
നടൻ ദുൽഖർ സൽമാൻ (Image Credits: Dulquer Salmaan Facebook)
nandha-das
Nandha Das | Published: 10 Nov 2024 10:51 AM

മലയാളി സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ഒരു നടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആ നടി വേറെ ആരുമല്ല, ബോളിവുഡിന്റെ സ്വന്തം കജോൾ ആണ്. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മനസുതുറന്നത്‌.

കജോൾ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന രീതി മനോഹരമാണെന്നാണ് ദുൽഖർ പറയുന്നത്. അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ എല്ലാ ഇമോഷനുകളും ശരിക്കും പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കുമെന്നും താരം പറഞ്ഞു.

“കജോളിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഓരോ ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ അവർ അവതരിപ്പിക്കുന്ന രീതി അതിമനോഹരമാണ്. അവർ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുന്നത് എത്ര മനോഹരമായിട്ടാണ്. അവരുടെ ഓരോ കഥാപത്രങ്ങളുടെയും ഇമോഷനുകൾ പ്രേക്ഷകർക്ക് കൃത്യമായി മനസിലാക്കാൻ കഴിയും.

ALSO READ: കമൽഹാസന്റെ “തഗ് ലൈഫ്” അവതാരം ; റിലീസ് ഡേറ്റ് ടീസർ

കജോൾ ചിരിക്കുന്നത് ഹൃദയത്തിൽ നിന്നുമാണെന്ന് തോന്നിയിട്ടുണ്ട്. അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ കരയുന്നത് കാണുമ്പോൾ ആ കണ്ണുനീർ ഒറിജിനലാണെന്ന് തോന്നി പോവും. അവർ ഓരോ സിനിമകളും അതിലെ കഥാപാത്രങ്ങളും അത്രയും ആത്മാർഥതയോടെയാണ് ചെയ്യുന്നത്.” ദുൽഖർ സൽമാൻ പറഞ്ഞു.

അതേസമയം, ‘ലക്കി ഭാസ്കർ’ എന്ന തെലുങ്ക് ചിത്രമാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. കിംഗ് ഓഫ് കൊത്തക്ക് ശേഷം ഒരു വർഷത്തെ ഇടവേള എടുത്ത താരം, ലക്കി ഭാസ്‌കറിലൂടെയാണ് വീണ്ടും തന്റെ തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്. വെങ്കി അട്ലൂരി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സിത്താര എൻ്റർടൈൻമെൻ്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമ, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ്. ദീപാവലി റിലീസായി എത്തിയ സിനിമ തീയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.