5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dulquer Salmaan: അച്ഛന്‍റെ ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല – ദുൽഖർ സൽമാൻ

Dulquer Salmaan viral comment: അന്യഭാഷകളിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് വളരെ കുറവാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ ആയി തന്നെയാണ് അറിയപ്പെടുന്നത്. അത് സന്തോഷമാണ്

Dulquer Salmaan: അച്ഛന്‍റെ ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല – ദുൽഖർ സൽമാൻ
dulquer salmaan
aswathy-balachandran
Aswathy Balachandran | Updated On: 18 Jul 2024 15:20 PM

കൊച്ചി: ചില തുറന്നു പറച്ചിലുകളുമായി രം​ഗത്ത് വന്നിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ചിലർ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും മമ്മൂട്ടിയുടെ മകൻ എന്ന ടാ​ഗ് താൻ മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് അനുവദിക്കാത്ത ഒരു കൂട്ടരുണ്ടെന്നും ദുൽഖർ തുറന്നടിച്ചു. അത്തരത്തിൽ തന്റെ ടാ​ഗ് മാറ്റാൻ അനുവദിക്കാത്തത് അവരുടെ അജണ്ടയാണെന്നും താരം പറയുന്നു.

സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നും മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്നും ദുൽഖർ പറഞ്ഞു.‌ ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും തരാതെ ആക്രമിക്കുമെന്നും മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല എന്നും ’ ദുൽഖർ സൽമാൻ പറയുന്നു.
എന്റെ അച്ഛൻറെ മകൻ ആണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : അദ്ദേഹവും നല്ല ടെൻഷനിലായിരുന്നു, എനിക്ക് അതിൽ 100 ശതമാനവും വിഷമമില്ല- ആസിഫലി മാധ്യമങ്ങളോട്

പക്ഷേ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട് എന്നും വ്യക്തമാക്കിയ ഡി ക്യു കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണെന്നും കൂട്ടിച്ചേർത്തു.
എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

എത്ര സ്നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂർണമായി ആസ്വദിക്കാറില്ല എന്നും അതാണ് തന്റെ മാനസികാരോ​ഗ്യത്തിന് നല്ലത് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്യഭാഷകളിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് വളരെ കുറവാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ ആയി തന്നെയാണ് അറിയപ്പെടുന്നത്. അത് സന്തോഷമാണ് എന്നും അദ്ദേ​ഹം പറഞ്ഞു.