Bhagyalakshmi: ‘മലയാള സിനിമാ ലോകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കെെയ്യിലാണ്, അവർ വിചാരിച്ചാൽ വലിയാെരു മാറ്റം വരും’; ഭാഗ്യലക്ഷ്മി
Bhagyalakshmi About Current Controversy: ഇത്തരക്കാരെ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ സൂപ്പർതാരങ്ങൾ തീരുമാനിക്കണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അറോറ മീഡിയ നെറ്റ്വർക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ മലയാള സിനിമ ലോകത്ത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ഇതിനു പിന്നാലെ സിനിമ സംഘടനയിലെ തർക്കവും വലിയ വിവാദങ്ങളിലേക്ക് കടന്നിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഷൈൻ ടോം- വിൻ സി വിവാദങ്ങളാണ് പ്രധാന ചർച്ചവിഷയം. ഷൈൻ ടോം സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസിയുടെ ആരോപണത്തിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.
ഇത്തരം പ്രതികരണങ്ങളിൽ സ്വന്തമായ നിലപാട് പറയുന്നയാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഷെെൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട കേസിലും താരം പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരക്കാരെ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ സൂപ്പർതാരങ്ങൾ തീരുമാനിക്കണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അറോറ മീഡിയ നെറ്റ്വർക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ്.
മലയാള സിനിമാ ലോകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കെെയ്യിലാണ്. അവർ വിചാരിച്ചാൽ ഇവിടെ വലിയാെരു മാറ്റം കൊണ്ട് വരാൻ സാധിക്കുമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അവരുടെ വാക്കുകൾക്ക് അത്രയും വിലയുണ്ടെന്നും പ്രൊഡ്യൂസേർസിനേക്കാൾ ഇത്തരത്തിലുള്ളവർ തന്റെ സിനിമയിൽ വേണ്ടെന്ന് അവർ പറഞ്ഞാൽ മതിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
മമ്മൂട്ടിയും മോഹൻലാലും വർക്ക് ചെയ്യുന്ന സമയത്ത് ഡെഡിക്കേഷനോടെയാണ് ചെയ്യുന്നതെന്നും അവർ മദ്യപിച്ചിട്ടും പുകവലിച്ചിട്ടുമല്ലല്ലോ അഭിനയിക്കുന്നതെന്നും താരം പറയുന്നു.ഇത്തരത്തിൽ ഡിസിപ്ലിൻ ഇല്ലാത്തവർക്കൊപ്പം വർക്ക് ചെയ്യരുതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ഇപ്പോൾ എല്ലാ സൗകര്യങ്ങളുമുണ്ട്. എന്ത് ചോദിച്ചാലും പ്രൊഡ്യൂസർ ആ നിമിഷം അവർക്ക് എത്തിച്ച് കൊടുക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഇന്ന് ഹോട്ടലിലെ ഈ ഭക്ഷണം വേണമെന്ന് പറയുമ്പോഴേക്കും അത് വാങ്ങി നൽകുമെന്നും രാത്രി ഷൂട്ട് കഴിഞ്ഞ് ഭക്ഷണം റൂമിലെത്തിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതിനൊക്കെ പുറമെ കാരവാനും ഉണ്ടാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.