Bhagyalakshmi: ‘നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കും’; ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നാണ് ഭീഷണി. സംഭവത്തിൽ പോലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ഭാഗ്യലക്ഷ്മി. ഏഷ്യനെറ്റ് ന്യൂസിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് നേരെ ഭീഷണി സന്ദേശം. നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നാണ് ഭീഷണി. സംഭവത്തിൽ പോലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ഭാഗ്യലക്ഷ്മി. ഏഷ്യനെറ്റ് ന്യൂസിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, അതെ എന്ന് പറഞ്ഞതിനു പിന്നാലെ ഇനി ഞാൻ നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി അടിക്കുമെന്നാണ് പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. എന്നാൽ അയാൾ പെട്ടെന്ന് കട്ട് ചെയ്തു. പക്ഷേ ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്തായാലും പരാതിയുമായി ഞാൻ മുന്നോട്ട് പോകും. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ആദ്യമായിട്ടാണ് ഒരു ഭീഷണി വന്നത് അതുകൊണ്ട് തമാശയായിട്ടാണ് തോന്നിയത്”. 8645319626 എന്ന നമ്പരിൽ നിന്നാണ് കോൾ വന്നതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി.
Also read-WCC: ‘സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം’; കുറിപ്പ് പങ്കുവച്ച് ഡബ്ല്യൂസിസി
അതേസമയം വുമൺ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്കിൽ പങ്കുവച്ച് പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാക്കുന്നത്. “നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം”. എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ‘മാറ്റം അനിവാര്യം’ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ് പങ്കുവച്ചത്.