Dominic and the Ladies Purse OTT: അങ്ങനെ ഒരു ഒടിടി റിലീസുണ്ടായിട്ടില്ല, ഡൊമിനിക് എവിടെപ്പോയി?
Dominic and the Ladies Purse Latest OTT Release Date: മാർച്ച് ഏഴ് എന്ന തീയ്യതി കഴിഞ്ഞിട്ട് അഞ്ച് ദിവസത്തിലേറെയായി ഇതുവരെ ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴ്സ് എവിടെയാണെന്ന് ആർക്കും വ്യക്തതയില്ല. ഒടിടി പ്ലേയുടെ റിപ്പോർട്ട് തന്നെയാണ് ഇപ്പോഴും ഗൂഗിളിൽ ചിത്രത്തിൻ്റെ ഒടിടി റിലീസ് തിരഞ്ഞാൽ ലഭിക്കുന്ന വിവരം.

ജനുവരിയിൽ റിലീസ് ചെയ്ത് മാസം ഒന്നര കഴിഞ്ഞിട്ടും മമ്മൂട്ടി-ഗൗതം മേനോന്‍ ചിത്രം എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. മാർച്ച്-7-ന് ചിത്രം ഒടിടിയിൽ റിലീസാകുമെന്ന് ദേശിയ മാധ്യമങ്ങളക്കം വാർത്ത നൽകിയിരുന്നെങ്കിലും ഇപ്പോഴും ചിത്രം ഒടിടിയിൽ ഇല്ല. ആമസോൺ പ്രൈമിലായിരുന്നു ചിത്രത്തിൻ്റെ സ്ട്രീമിംഗ് ഉണ്ടാവുക എന്ന് ഒടിടി പ്ലേ, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഒടിടി റിലീസ് ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്. ഇപ്പോഴും അണിയറ പ്രവർത്തകരോ പ്രൊഡക്ഷൻ കമ്പനിയോ ഒടിടി റിലീസ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിരവധി പ്രേക്ഷരാണ് ചിത്രം സംബന്ധിച്ച് പ്രൈമിൽ തിരഞ്ഞത്. ഇത് സംബന്ധിച്ച് വ്യക്തതയില്ലാത്തത് റെഡ്ഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചർച്ചയായിട്ടുണ്ട്.
Dominic and the Ladies Purse OTT Release Date
മാർച്ച് ഏഴ് എന്ന തീയ്യതി കഴിഞ്ഞിട്ട് അഞ്ച് ദിവസത്തിലേറെയായി ഇതുവരെ ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴ്സ് എവിടെയാണെന്ന് ആർക്കും വ്യക്തതയില്ല. ഒടിടി പ്ലേയുടെ റിപ്പോർട്ട് തന്നെയാണ് ഇപ്പോഴും ഗൂഗിളിൽ ചിത്രത്തിൻ്റെ ഒടിടി റിലീസ് തിരഞ്ഞാൽ ലഭിക്കുന്ന വിവരം. എന്നാൽ ഇതിനി എന്ന് റിലീസ് ചെയ്യും എന്ന് ചിത്രവുമായി ബന്ധപ്പെട്ട സോഴ്സുകളും പറയുന്നില്ല. ചാള്‍സ് ഈനാശു എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്,വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിൽ് വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്.
ഡോക്ടർ നീരജ് രാജൻ എഴുതിയ കഥക്ക് സംഭാഷണം എഴുതിയിരിക്കുന്നത് നീരജ് രാജനെ കൂടാതെ ഡോക്ടർ സൂരജ് രാജൻ, ഗൗതം മേനോന്‍ എന്നിവർ ചേർന്നാണ്. വേൾഡ് വൈഡ് ബോക്സോഫീസിൽ നിന്നും 19.2 കോടി ചിത്രത്തിൻ്റെ കേരളത്തിലെ നേട്ടം 9.75 കോടിയാണ്. ഒടിടി,അടക്കമുള്ള ബിസിനസിൽ നിന്നും ചിത്രം ലാഭം നേടിയെന്നാണ് വിവരം.
എന്നാൽ കണക്കുകൾ പുറത്തു വരാനുണ്ട്. ഏറ്റവും അവസാനം ട്വിറ്ററിൽ വന്ന കണക്കിൽ 20 കോടിയാണ് ചിത്രത്തിൻ്റെ നേട്ടം. ബസൂക്കയാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തു വരാനുളള്ള ഏറ്റവും പുതിയ ചിത്രം തുടരും റിലീസിനൊപ്പമാണോ ബസൂക്ക എത്തുന്നതിൽ ഒരു ആരാധക തർക്കവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.