Gautham Vasudev Menon: മലയാളത്തിലെ ആ യുവ നടന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളും ഞാന്‍ കാണും: ഗൗതം മേനോന്‍
Gautham Vasudev Menon About Soubin Shahir: സുരാജ് വെഞ്ഞാറമൂടിന്റെ ഭൂരിഭാഗം സിനിമകളും താന്‍ ഒടിടിയില്‍ ആണ് കണ്ടിട്ടുള്ളത്. വീട്ടിലായിരിക്കുമ്പോള്‍ എല്ലാ ശനിയും ഞായറും രാവിലെ സിനിമ കാണാന്‍ തോന്നാറുണ്ടെന്നും അപ്പോള്‍ സുരാജിന്റെ സിനിമകളാണ് കാണുകയെന്നുമാണ് ഗൗതം മേനോന്‍ അഭിമുഖത്തില്‍ പറയുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഗൗതം മേനോന്‍ നല്‍കിയ അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ നടന്മാരായ സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമൂടിനെയും കുറിച്ചാണ് ഗൗതം വാസുദേവ് മേനോന്‍ സംസാരിക്കുന്നത്. സിനിമാ വികടന് (Cinema Vikatan) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
സൗബിന്‍ അഭിനയിക്കുന്ന എല്ലാ മലയാള സിനിമകളും താന്‍ കാണാറുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. പുതിയതോ പഴയതോ ആയ എല്ലാ സൗബിന്‍ ഷാഹിര്‍ സിനിമകളും താന്‍ കാണാറുണ്ടെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂട് നല്ല സിനിമകള്‍ നോക്കിയാണ് ചെയ്യുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂടിന്റെ ഭൂരിഭാഗം സിനിമകളും താന്‍ ഒടിടിയില്‍ ആണ് കണ്ടിട്ടുള്ളത്. വീട്ടിലായിരിക്കുമ്പോള്‍ എല്ലാ ശനിയും ഞായറും രാവിലെ സിനിമ കാണാന്‍ തോന്നാറുണ്ടെന്നും അപ്പോള്‍ സുരാജിന്റെ സിനിമകളാണ് കാണുകയെന്നുമാണ് ഗൗതം മേനോന്‍ അഭിമുഖത്തില്‍ പറയുന്നത്.
“സൗബിന്‍ ഷാഹിര്‍ മലയാളത്തില്‍ ചെയ്യുന്ന എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. സൗബിന്‍ ഏത് മലയാള സിനിമയില്‍ അഭിനയിച്ചാലും അത് കാണും. അതിപ്പോള്‍ പഴയ സിനിമകള്‍ ആണെങ്കില്‍ പോലും ഞാന്‍ മിസ് ചെയ്ത സിനിമയാണെങ്കില്‍ കാണാറുണ്ട്. അതുപോലെ തന്നെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ സിനിമകളും.
സുരാജ് ഇപ്പോള്‍ വളരെ നല്ല സിനിമകള്‍ നോക്കിയാണ് ചെയ്യുന്നത്. സുരാജിന്റെ സിനിമകളില്‍ ഭൂരിഭാഗവും ഞാന്‍ ഒടിടിയിലാണ് കണ്ടത്. വീട്ടിലായിരിക്കുമ്പോള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെ രാവിലെ സിനിമ കാണാന്‍ തോന്നും. ആ സമയത്ത് സുരാജിന്റെ സിനിമകളാണ് കാണാറുള്ളത്,” ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
അതേസമയം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. കോമഡി-ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടിയതോടെ മമ്മൂട്ടി കമ്പനി നിര്‍മിച്ച ആറാം ചിത്രവും വിജയിച്ചിരിക്കുകയാണ്. 2025ലെ വിജയത്തുടക്കം തന്നെയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് മമ്മൂട്ടി കമ്പനിക്ക്.
തമാശയും ത്രില്ലറും ഒരുപോലെ കോര്‍ത്തിണക്കി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. മമ്മൂട്ടി, ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇവരെ കൂടാതെ വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.