Dominic and Ladies Purse Ott Release : ആമസോണിന് വിറ്റത് വലിയ തുകയിൽ? ഏപ്രിലിൽ ഒടിടിയിൽ എത്തുമോ?
Dominic and Ladies Purse Ott : ഇപ്പോൾ വരുന്ന പുതിയ അപ്ഡേറ്റ് പ്രകാരം എപ്പോൾ വേണമെങ്കിലും ചിത്രം ഒടിടിയിൽ എത്താമെന്ന് ചില പോർട്ടലുകൾ തീയ്യതി സ്ഥിരീകരിക്കാതെ തന്നെ റിപ്പോർട്ട് ചെയ്യുന്നു

മലയാളികൾക്ക് ഏപ്രിൽ വിഷു മാത്രമല്ല. ഒടിടികളുടെ ചാകര കൂടിയാണ്. നിരവധി ചിത്രങ്ങളുടെ ഒടിടി റീലിസാണ് വിഷുക്കാലത്ത് എത്തുന്നത്. പൈങ്കിളിയും, പ്രാവിൻകൂട് ഷാപ്പും, ബ്രോമാൻസും തുടങ്ങി ലിസ്റ്റ് വളരെ വലിയ നീണ്ടതാണ് ഒപ്പം മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴ്സും ഒടിടിയിലെത്തുന്നുണ്ടോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ചിത്രം ഏപ്രിലിൽ ഒടിടിയിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് 7-ന് ചിത്രം ഒടിടിയിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപനം വന്നത് എല്ലാ എൻ്റർടെയിൻമെൻ്റ് പോർട്ടലുകളും ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ വരുന്ന പുതിയ അപ്ഡേറ്റ് പ്രകാരം ഏപ്രിലിൽ എപ്പോൾ വേണമെങ്കിലും ചിത്രം ഒടിടിയിൽ എത്താമെന്ന് ചില പോർട്ടലുകൾ തീയ്യതി സ്ഥിരീകരിക്കാതെ തന്നെ റിപ്പോർട്ട് ചെയ്യുന്നു. ചില ട്വിറ്റർ ഹാൻ്റിലുകളിൽ ഏഴ് കോടിക്കാണ് ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ വിറ്റ് പോയതെന്ന് ട്വിറ്റർ പ്രേക്ഷകർ ട്വീറ്റ് ചെയ്യുന്നു. ആമസോൺ പ്രൈം തന്നെയാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
#BUZZ: Recent MOLLYWOOD Movie #DominicAndTheLadiesPurse will be available On Prime Video at anytime.#Mammootty | #GauthamVasudevMenon#DominicAndTheLadiesPurseOnPrime pic.twitter.com/Pqk3RKLkjF
— OTT STREAM UPDATES (@newottupdates) April 3, 2025
അതേസമയം ചിത്രത്തിന് വേണ്ട വിധത്തിലുള്ള പ്രമോഷൻ ലഭിച്ചിട്ടില്ലെന്ന് സംവിധായകൻ ഗൗതം വാസുദേവ മേനോൻ തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതോടെ വീണ്ടും ഡൊമനിക്ക് ചർച്ചയിൽ ഇടം നേടിയിരുന്നു. ചാള്‍സ് ഈനാശു എന്ന പ്രൈവറ്റ് ഡിറ്റക്ടീവിൻ്റെ കഥ പറഞ്ഞ ചിത്രത്തിന് തീയ്യേറ്ററുകളിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
#DominicandTheLadiespurse OTT Right has been reportedly bagged #Amazoneprime
OTT Right. ₹ 7cr
April Streaming #Mammotty @MKampanyOffl 👍👏 pic.twitter.com/vyL7Fb50nz— Saseendran P (@SaseendranP12) March 13, 2025
ആഗോളതലത്തിൽ 19 കോടിയോ
ചിത്രം കാര്യമായ പ്രകടനം തീയ്യേറ്ററിൽ നടത്തിയില്ലെന്ന് പറയുമ്പോഴും ആഗോള ബോക്സോഫീസിൽ ചിത്രം ഏകദേശം 19 കോടിയെങ്കിലും നേടിയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ കേരളത്തിൽ നിന്നും മാത്രം 9 കോടിക്ക് മുകളിൽ കളക്ഷനുണ്ടായിരുന്നതായി ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ പൊതുവേ ചിത്രം മികച്ചതല്ലായിരുന്നു എന്ന് തന്നെയാണ് റിപ്പോർട്ട്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്,വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ച് അണിയറ പ്രവർത്തകരോ, ആമസോൺ പ്രൈമോ ഇതുവരെ ഒഫീഷ്യലി ഒരു അറിയിപ്പും പുറത്തു വിട്ടിട്ടില്ല.