Sai Krishna: അവൻ വാഴയാണ്! ലോകത്ത് ഇവർ മാത്രമാണോ ഗർഭിണിയായത്; ദിയയ്ക്ക് നേരെയുള്ള അധിക്ഷേപത്തിൽ പ്രതികരിച്ച് സായ് കൃഷ്ണ
Sai Krishna About Diya krishna: ലോകത്ത് എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന അനുഗ്രഹമാണ് അമ്മയാവുക എന്നത്. ചിലരുടെ വിചാരം ഇവർ മാത്രമാണ് ലോകത്ത് ഗർഭിണിയായത് എന്നാണ്. അപാര തൊലിക്കട്ടിയാണ്. കുട്ടികളും അമ്മമാരും ആണുങ്ങളും കാണുന്നതല്ലേ, സ്വന്തം അച്ഛനും കാണുന്നില്ലേ.

നടൻ കൃഷ്ണകുമാറിൻ്റെ മകളെന്നതിനപ്പുറം മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദിയ കൃഷ്ണ. ഇൻഫ്ലുവൻസറെന്ന നിലയിൽ ദിയയെയും ഭർത്താവ് അശ്വിനെയും അറിയാത്തവരായി ആരുമില്ല. വിവാഹ ജീവിതത്തിന് ശേഷം ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് ദിയയും അശ്വിനും. വിവാഹ ചിത്രങ്ങളോടൊപ്പം തന്നെ ഗർഭിണിയായ ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തനിക്കൊരു പ്രശ്നവും ഇല്ലെന്നും ദിയ അടുത്തിടെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ ഭർത്താവായ അശ്വിൻ്റെ പിറന്നാൾ ആഘോഷിച്ചത്. ഇതിനിടെ സോഷ്യൽ മീഡിയയിൽ ബേബി മൂണിന്റെ ഭാഗമായുള്ള ചിത്രങ്ങളും ദിയ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ കമൻ്റുകളിലാകെ വ്യാപക വിമർശനമാണ് ഉയരുന്നത്. ദിയയുടെ വസ്ത്ര ധാരണത്തെ പറ്റിയാാണ് അധികം കമൻ്റുകളും. ദിയക്കും ഭർത്താവ് അശ്വിനും നേരെ വളരെ മോശം അധിക്ഷേപങ്ങളാണ് ഉയരുന്നത്.
ലോകത്ത് എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന അനുഗ്രഹമാണ് അമ്മയാവുക എന്നത്. ചിലരുടെ വിചാരം ഇവർ മാത്രമാണ് ലോകത്ത് ഗർഭിണിയായത് എന്നാണ്. മറ്റുള്ളവർ കാണട്ടെ എന്നൊക്കെ. എന്താണ് പറയേണ്ടത്. അപാര തൊലിക്കട്ടിയാണ്. കുട്ടികളും അമ്മമാരും ആണുങ്ങളും കാണുന്നതല്ലേ, സ്വന്തം അച്ഛനും കാണുന്നില്ലേ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഭർത്താവിനെ വേണം പറയാൻ അവന് നാണമില്ലേ.
എന്നാലിപ്പോൾ ഇവർക്കുനേരെ ഉയരുന്ന അധിക്ഷേപങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. സോഷ്യൽ മീഡിയ പ്രൊഫെെൽ വഴി ജീവിതം മുന്നോട്ട് പോകുന്നവരാണ് അവർ. അവരുടെ ലെെഫ് സ്റ്റെെലിന്റെ ഭാഗമാണ് ഇത്. അവരുടെ ജീവിതത്തിൽ നടക്കുന്ന ഏതൊരു ആക്ടിവിറ്റിയും റീലോ പോസ്റ്റോ ആക്കി ഇടുന്നു. ഇവരുടെ ലെെഫ് സ്റ്റെെൽ തന്നെ വേറെയാണ്. അത് മനസിലാക്കണം.
ദിയയുടെ അച്ഛനും അമ്മയും അനിയത്തിമാരുമെല്ലാം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ദിയയുടെ ഫോട്ടോ ഉപയോഗിച്ച് വേറെ തലക്കെട്ടും തമ്പ്നെയിലും വച്ച് പലരും കൊടുക്കുന്നുണ്ട്. അതിന്റെ പേരിൽ അനാവശ്യ ഹേറ്റ് ദിയക്ക് നേരെ വരുന്നുണ്ടെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
അശ്വിന് കൂടെ നിന്ന് അത്യാവശ്യം കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കുന്നുണ്ട്. ഏതൊരു സ്ത്രീക്കും ഗർഭിണിയാകുന്ന സമയത്ത് ഭർത്താവ് ഒപ്പം ഉണ്ടാകണമെന്നും കെയർ ചെയ്യണമെന്നും ആഗ്രഹമുണ്ടാകും. ആ പയ്യൻ ദിയയെ വേണ്ടത്ര കെയർ ചെയ്യുന്നതിന് എന്താണ് പ്രശ്നം. കല്യാണം കഴിച്ചൊരു വാഴയുണ്ടല്ലോ അവനും ഇത് കണ്ടിരിക്കണോ എന്ന കമൻ്റിന്, വാഴയാണ് ഒപ്പം പോയത്. ആ വാഴയ്ക്കിത് വിഷയമല്ല. കമന്റ് ബോക്സിലെ ചേനയ്ക്കെന്താണ് പ്രശ്നമെന്നും സായ് കൃഷ്ണ ചോദിക്കുന്നുണ്ട്.