5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ജീവിതം തന്നെ വെറുത്ത് പോയിരുന്നു; ഇനി ഇതൊക്കെ സഹിച്ചേ മതിയാവൂ’; ​ഗർഭകാല വിശേഷങ്ങളുമായി ദിയയും അശ്വിനും

Diya Krishna and Aswin Ganesh Share Pregnancy Journey: തനിക്ക് മീനിന്റെ മണം പൊതുവെ ഇഷ്ടമല്ലെന്നും അതിനൊപ്പം ഛര്‍ദ്ദിയും കൂടെയായപ്പോള്‍ താന്‍ ജീവിതം തന്നെ വെറുത്ത് പോയിരുന്നുവെന്നും അശ്വിൻ പറയുന്നു. ഇനി ഇതൊക്കെ സഹിച്ചേ മതിയാവൂ എന്ന് അങ്ങനെയാണ് മനസിലാക്കിയതെന്നും അശ്വിന്‍ പറഞ്ഞിരുന്നു.

Diya Krishna:  ‘ജീവിതം തന്നെ വെറുത്ത് പോയിരുന്നു; ഇനി ഇതൊക്കെ സഹിച്ചേ മതിയാവൂ’; ​ഗർഭകാല വിശേഷങ്ങളുമായി ദിയയും അശ്വിനും
ദിയ കൃഷ്ണ, അശ്വിൻ ​ഗണേഷ്Image Credit source: instagram
sarika-kp
Sarika KP | Published: 16 Feb 2025 16:40 PM

കുടുംബത്തിലേക്ക് പുതിയ ഒരു കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗർഭകാല വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ക്യു ആന്‍ഡ് എ നടത്തിയിരിക്കുകയാണ് ഇരുവരും. അശ്വിന് ഡ്യൂട്ടിയില്ലാത്ത ദിവസമായതിനാലാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ എന്നും തനിക്ക് ഇപ്പോൾ നാലാമത്തെ മാസമാണെന്നുമാണ് ദിയ പറയുന്നത്. ഫസ്റ്റ് ട്രിമസ്റ്ററുമായി ബന്ധപ്പെട്ടാണ് മിക്ക ചോദ്യങ്ങളെന്നാണ് വീഡിയോയിൽ ദിയ പറയുന്നത്.

ആദ്യത്തെ മാസം തനിക്ക് ഭക്ഷണം കഴിക്കാനേ തോന്നിയില്ലെന്നാണ് ദിയ പറയുന്നത്. ദിയക്ക് ആദ്യം മുതലെ കരുവാട് കറി കഴിക്കാനായിരുന്നു ഇഷ്ടമെന്നാണ് അശ്വിൻ പറയുന്നത്. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ കഴിക്കുമായിരുന്നുവെന്നും താരം പറയുന്നു. കഴിക്കുന്ന സാധനങ്ങളോട് ഇഷ്ടമില്ലാതെയും, കഴിക്കാത്തതിനോട് താല്‍പര്യം തോന്നുമെന്നും പലരും തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തനിക്ക് അങ്ങനെയൊന്നും തോന്നിയില്ലെന്നും ദിയ പറയുന്നു.

Also Read: ‘ഇരുപത്തിയേഴ് രാജ്യങ്ങൾ; രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ട്രിപ്പ്’; ഹണിമൂൺ പ്ലാനുമായി റോബിനും ആരാതിയും

ആദ്യമൊക്കെ കഴിച്ചതെല്ലാം ചർദ്ദിച്ച് പോകുന്ന അവസ്ഥയിലായിരുന്നു. വെള്ളം പോലും കുടിക്കാൻ കഴിഞ്ഞില്ല. അമ്മ സ്പൂണില്‍ വെള്ളം കോരി വായില്‍ ഒഴിച്ച് തരുമായിരുന്നുവെന്നും എന്നാൽ പത്ത് മിനിറ്റിനു ശേഷം അത് താൻ ചർദ്ദിച്ച് കളയുമെന്നും ദിയ പറയുന്നു. ഗ്ലൂക്കോസായിരുന്നു കംഫര്‍ട്ട് ഫുഡെന്നാണ് ദിയ പറയുന്നത്. പലപ്പോഴും തന്നെ എടുത്തായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്. രണ്ട് ഡ്രിപ്പ് എങ്കിലും വേണ്ടി വരുമായിരുന്നു.

ഒരു ദിവസം 14 തവണയൊക്കെ ചർദ്ദിച്ചിട്ടുണ്ട്. ഇഷ്ടത്തോടെ കഴിക്കുന്നതെല്ലാം ചർദ്ദിച്ചു. അതേസമയം കൊഞ്ചും തൈരുമൊക്കെ കഴിച്ചതിന് ശേഷം ഛര്‍ദ്ദിച്ചപ്പോള്‍ താൻ ശരിക്കും പെട്ട് പോയെന്നാണ് ആശ്വിൻ പറയുന്നത്. ആരെങ്കിലും ഛര്‍ദ്ദിക്കുന്നത് കണ്ടാൽ തനിക്ക് ടെന്‍ഡന്‍സി വരും. ടീഷര്‍ട്ട് വെച്ച് മൂക്ക് മറച്ചായിരുന്നു താൻ ദിയയുടെ കൂടെ നിന്നിരുന്നതെന്നാണ് അശ്വിൻ പറയുന്നത്. തനിക്ക് മീനിന്റെ മണം പൊതുവെ ഇഷ്ടമല്ലെന്നും അതിനൊപ്പം ഛര്‍ദ്ദിയും കൂടെയായപ്പോള്‍ താന്‍ ജീവിതം തന്നെ വെറുത്ത് പോയിരുന്നുവെന്നും അശ്വിൻ പറയുന്നു. ഇനി ഇതൊക്കെ സഹിച്ചേ മതിയാവൂ എന്ന് അങ്ങനെയാണ് മനസിലാക്കിയതെന്നും അശ്വിന്‍ പറഞ്ഞിരുന്നു.

സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. പലരും തങ്ങളുടെ അനുഭവങ്ങളും കമന്റ് ബോക്സിലൂടെ പങ്കുവച്ചു. ഇതിനു പുറമെ ദിയയ്ക്കും അശ്വിനു ജനിക്കാൻ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നുവരെ പറഞ്ഞു.