Diya Krishna: ‘എല്ലാം വരാനിരിക്കുന്ന കുഞ്ഞതിഥിയുടെ ഭാഗ്യം’! അശ്വിനൊപ്പം പുത്തന്‍ ചിത്രങ്ങളുമായി ദിയ കൃഷ്ണ
Diya Krishna Latest Photos: സാരിയുടുത്ത് അതീവ സുന്ദരിയായ ദിയയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിക്ക് യോജിച്ച കുപ്പിവളയും മാലയും ദിയ ധരിച്ചിട്ടുണ്ട്. സിന്ദൂരവും ചെറിയ ഒരു പൊട്ടും ഇട്ടതോടെ ദിയയുടെ ലുക്ക് ആകെ മാറി.

പുതിയ ഒരു അതിഥിയെ കൂടി വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരപുത്രിയും സോഷ്യൽ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയയുടെയും സുഹൃത്തായ അശ്വിൻ ഗണേഷിന്റെയും വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇതിനു പിന്നാലെ ഇരുവരും മലയാളികളുടെ പ്രിയ താരദമ്പതികളായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇവരുടെ എല്ലാ വിശേഷവും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനിടെയിലാണ് ദിയ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതിനു പിന്നാലെ താരത്തിന്റെ വീഡിയോസും ഫോട്ടോയും കാണാൻ ആരാധകർ ഏറെ ആകാംഷയിലാണ്. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ചിത്രം പുറത്തുവന്നിരുന്നു. സാരിയുടുത്ത് അതീവ സുന്ദരിയായ ദിയയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിക്ക് യോജിച്ച കുപ്പിവളയും മാലയും ദിയ ധരിച്ചിട്ടുണ്ട്. സിന്ദൂരവും ചെറിയ ഒരു പൊട്ടും ഇട്ടതോടെ ദിയയുടെ ലുക്ക് ആകെ മാറി. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
Also Read:‘ഈ ക്യൂട്ട് സര്‍പ്രൈസിന് താങ്ക്യു കണ്ണമ്മ’; ഗര്‍ഭാവസ്ഥയിലും അശ്വിന് സര്‍പ്രൈസ് നൽകി ദിയ കൃഷ്ണ
അശ്വിനായിരുന്നു ആദ്യം കമന്റുമായെത്തിയത്. ഹാർട്ടിന്റെ ഇമോജിയാണ് അശ്വിൻ കമന്റിട്ടത്. ഇതിന് ഹായ് ഡാഡി എന്നായിരുന്നു ദിയയുടെ മറുപടി. ഇതിനു പുറമെ സ്‌നേഹം അറിയിച്ചവര്‍ക്കെല്ലാം ദിയ മറുപടി നല്‍കിയിരുന്നു. ദിയയുടെ കുഞ്ഞിനെ കാണാനായി ഞങ്ങളും കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു കല്യാണത്തിന്റെ ഭാഗമായാണ് ദിയ സാരിയിൽ ഇത്തവണ എത്തിയിരിക്കുന്നത്. ചിത്രത്തിൽ കറുപ്പ് നിറത്തിലുള്ള ഷർട്ടായിരുന്നു അശ്വിന്റെ വേഷം. വയറില്‍ കൈവെച്ചും ദിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നു.ചിത്രങ്ങൾക്ക് പുറമെ ഈ വേഷത്തിൽ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഓഫീസിൽ നിന്ന് പുതിയ കലക്ഷൻ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് അത്.
View this post on Instagram
ബിസിനസിലും വെച്ചടി വെച്ചടി കയറ്റമാണ് ഇപ്പോൾ ദിയയക്ക്. കുഞ്ഞതിഥി വരുന്നതിന്റെ ഐശ്വര്യമാണ് ഈ കാണുന്നതെല്ലാം എന്നായിരുന്നു ആരാധകര്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പ്രണയ ദിനത്തിന്റെ ഭാഗമായി റോസ് ഡേയിൽ അശ്വിന് സർപ്രൈസ് നൽകി ദിയ എത്തിയിരുന്നു. ഒരു കൊട്ട റോസ് പൂക്കളാണ് ദിയ കൃഷ്ണ അശ്വിന് നല്‍കിയത്. ‘ഈ ക്യൂട്ട് സര്‍പ്രൈസിന് താങ്ക്യു കണ്ണമ്മ’ എന്ന് കുറിച്ചായിരുന്നു അശ്വിന്റെ പോസ്റ്റ്.