Divya Prabha Cannes 2024 : കാനിൽ ദിവ്യ പ്രഭ തിളങ്ങിയത് പൂർണ്ണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിൽ

Divya Prabha Outfit At Cannes 2024 : മലയാളി താരങ്ങളായ ദിവ്യ പ്രഭയും കനി കുസൃതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി

Divya Prabha Cannes 2024 : കാനിൽ ദിവ്യ പ്രഭ തിളങ്ങിയത് പൂർണ്ണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിൽ

Divya Prabha Canes 2024 (Image Courtesy : Getty Images)

Updated On: 

30 May 2024 10:12 AM

ഇന്ത്യൻ സിനിമയുടെ മുഖമായി മലയാളി താരങ്ങളായ ദിവ്യ പ്രഭയും കനി കുസൃതിയും കാൻ ചലച്ചിത്രോവസത്തിലേക്ക് റെഡ് കാർപ്പെറ്റിലൂടെ നടന്ന് കയറിയിരുന്നു. പായൽ കപാഡിയ ഒരുക്കിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാൻ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഗ്രാൻ പ്രീ പുരസ്കാരം നേടുകയും ചെയ്തു. 1994 ഷാജി എൻ കരുണിൻ്റെ സ്വാഹം എന്ന സിനിമയ്ക്ക് ശേഷം കാനിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.

ചരിത്രനിമിഷത്തിലേക്ക് മലയാളി താരങ്ങളായ കനിയും ദിവ്യയും നടന്ന നീങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി. രാഷ്ട്രീയ നിലപാടുമായി തണ്ണിമത്തൻ ബാഗ് കൈയ്യിൽ ഏന്തിയാണ് കനി കുസൃതി കാനിലേക്ക് റെഡ് കാർപ്പറ്റിലൂടെ നടന്ന കയറിയത്. രാഷ്ട്രീയ നിലപാടിലൂടെ കനി ശ്രദ്ധേയായപ്പോൾ ഗ്ലാമറസ് ലുക്കിലൂടെയാണ് ദിവ്യ പ്രഭയ റെഡ് കാർപ്പറ്റിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. ബ്രൗൺ നിറത്തിലുള്ള ഡീപ്പ് നെക്ക് ഷർട്ട് ടൈപ്പ് ഗൗൺ ധരിച്ചാണ് ദിവ്യ റെഡ് കാർപ്പറ്റിലൂടെ കാനിലേക്ക് നടന്ന് കയറിയത്.

ALSO READ : All we imagine as light: ചരിത്രമെഴുതി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക്‌

ദിവ്യയുടെ ഔട്ട്ഫിറ്റ് ഈ ഡിസൈൻ ചെയ്തത് അഭിനയത്രിയും ഡിസൈനറുമായ പൂർണ്ണിമ ഇന്ദ്രജിത്താണ്. പൂർണ്ണമയുടെ ഉടമസ്ഥതയിലുള്ള പ്രാണയാണ് ദിവ്യയുടെ ഗ്ലാമറസ് ലുക്ക് സജ്ജമാക്കിയത്. അഭിമാനം തോന്നുയെന്ന് അറിയിച്ചുകൊണ്ട് പൂർണ്ണിമ വസ്ത്രം ഡിസൈൻ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഈ ലുക്കിൽ നൃത്തം ചെയ്താണ് ദിവ്യയും ഒപ്പം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലെ മറ്റ് സഹതാരങ്ങളും റെഡ് കാർപ്പറ്റിലൂടെ കാനിലേക്ക് നടന്ന കയറിയത്.

കനിക്കും ദിവ്യയ്ക്കും പുറമെ മറ്റൊരു മലയാളി താരമായ അസീസ് നെടുമങ്ങാട്, ഛായാ ഖദം, ഹൃദ്ദു ഹാറൂണ്‍ എന്നിവരാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിൽ മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. മുംബൈയില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ കഥാപാത്രങ്ങളെയാണ് ദിവ്യപ്രഭയും കനിയും അവതരിപ്പിച്ചത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മനോഹരങ്ങളായ നിമിഷങ്ങളാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പറയുന്നത്.

Related Stories
‌Rashmika Mandanna: ‘ദൈവത്തിന് മാത്രമേ അതറിയുള്ളൂ’; വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ് രശ്മിക മന്ദാന
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി
Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍