5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Moana Movie: മോന കോപ്പിയടിച്ചതോ? ഡിസ്‌നിക്കെതിരേ 10 ബില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

Moana Movie Controversy: താൻ തിരക്കഥയെഴുതിയ ബക്കി എന്ന ആനിമേഷൻ ചിത്രത്തിന്റെ ചില ഭാഗങ്ങൾ മോനയ്ക്കുവേണ്ടി എടുത്തിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കാലിഫോർണിയ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. 10 ബില്ല്യൺ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നഷ്ടപരിഹാരമായി നൽകണമെന്നാണ് ബാക്ക് വൂഡൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Moana Movie: മോന കോപ്പിയടിച്ചതോ? ഡിസ്‌നിക്കെതിരേ 10 ബില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
Moana Movie. Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 13 Jan 2025 16:39 PM

ആനിമേഷൻ ചിത്രങ്ങളിൽ ഏറ്റവും സുപരിചിതവും ആരാധകരുടെ പ്രിയപ്പെട്ട സിനിമയുമാണ് മോന. ചിത്രം പുറത്തിറങ്ങി പത്ത് വർഷത്തോടടുക്കുന്നു. എന്നാൽ ചിത്രത്തിനുള്ള പ്രേക്ഷകർ ഇപ്പോഴും ചെറുതല്ല. മോനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെയർ സ്റ്റൈലും ഡ്രസ്സും കളിപ്പാട്ടങ്ങളും പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ മോന ചിത്ര കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ആനിമേറ്റർ ബാക്ക് വൂഡൽ. ഡിസ്‌നിക്കെതിരെയാണ് ബാക്ക് വൂഡൽ കേസുമായി എത്തിയിരിക്കുന്നത്.

താൻ തിരക്കഥയെഴുതിയ ബക്കി എന്ന ആനിമേഷൻ ചിത്രത്തിന്റെ ചില ഭാഗങ്ങൾ മോനയ്ക്കുവേണ്ടി എടുത്തിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കാലിഫോർണിയ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. 10 ബില്ല്യൺ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നഷ്ടപരിഹാരമായി നൽകണമെന്നാണ് ബാക്ക് വൂഡൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ സിനിമയുടെ തിരക്കഥയും ട്രെയിലറും മാൻഡെവില്ലെ ഫിലിംസിന്റെ മുൻ ഡെവലപ്‌മെന്റ് ഡയറക്ടർ ജെന്നി മാർച്ചിക്കിന് നൽകിയതായും ഇപ്പോൾ ഡ്രീംവർക്ക്സ് ആനിമേഷന്റെ ഫീച്ചർ ഡെവലപ്‌മെന്റ് മേധാവിയാണ് ഇയാളെന്നും വൂഡൽ അവകാശപ്പെടുന്നു. ബക്കിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഡിസ്‌നിക്ക് വേണ്ടി ഡ്രീംവർക്‌സ് മോന 2 നിർമിച്ചതെന്നാണ് വൂഡാലിന്റെ പരാതിയിൽ പറയുന്നത്. വാസസ്ഥലം സംരക്ഷിക്കാനായി കൗമാരക്കാരിയായ ഒരു പെൺകുട്ടി നടത്തുന്ന സാഹസികതയെ കുറിച്ച് പറയുന്ന ചിത്രമാണ് ബക്കി. അതിനാൽ മോനയ്ക്കും ഈ സിനിമയ്ക്കും തമ്മിൽ നിരവധി സാമ്യങ്ങളുണ്ടെന്നാണ് വുഡ്‌വാൾ പറയുന്നു.

2016-ൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രമായ മോനയുടെ വമ്പൻ വിജയത്തിന് പിന്നാലെ 2024ലാണ് മോന 2 റിലീസ് ആയത്. 964 മില്ല്യൺ ഡോളറാണ് ബോക്‌സ് ഓഫീസിൽ മോന 2 സ്വന്തമാക്കിയതെന്നാണ് കണക്കുകൾ പറയുന്നത്. 2024ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമെന്ന പേരും മോന 2വിന് സ്വന്താമാണ്. ആദ്യത്തെ മോന ചിത്രത്തിനെതിരെ വുഡാൽ സമാനമായ ഒരു കേസ് ഫയൽ ചെയ്തിരുന്നു. പരാതിക്കാരൻ കേസ് ഫയൽ ചെയ്യാൻ വളരെക്കാലം താമസിച്ചുവെന്ന നിരീക്ഷച്ച് കഴിഞ്ഞ വർഷം കോടതി വിധി പുറത്തുവന്നിരുന്നു.

എന്നിരുന്നാലും, തുടർഭാഗത്തിന്റെ റിലീസിന് പിന്നാലെ വീണ്ടും നിയമനടപടിയുമായി എത്തിയിരിക്കുകയാണ് വുഡാൽ. കേസുമായി ബന്ധപ്പെട്ട് ഡിസ്നി ഇതുവരെ പ്രതികരിച്ചിട്ടില്ല.