5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unni Mukundan: ‘ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’; ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകന്‍ വിനയന്‍

Director Vinayan about Unni Mukundan: അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് 'മാര്‍ക്കോ' എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയമെന്ന് വിനയന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.

Unni Mukundan: ‘ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’; ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകന്‍ വിനയന്‍
Unni MukundanImage Credit source: facebook
sarika-kp
Sarika KP | Published: 22 Dec 2024 17:55 PM

മുൻ വർഷത്തെ അപേക്ഷിച്ച് മലയാള സിനിമയ്ക്ക് 2024 വൻ ഹിറ്റുകളാണ് സമ്മാനിച്ചത്. വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമിരിക്കെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ മത്സരിക്കുകയാണ് ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ചിത്രം കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത് ഉണ്ണി മുകുന്ദൻ വേറെ ലവൽ എന്നാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് വിനയന്‍.’ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’ എന്നാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് വിനയൻ കുറിച്ചത്.അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാര്‍ക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയമെന്ന് വിനയന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും… എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതൽ…. അത് തീയറ്ററിൽ എത്തിക്കഴിഞ്ഞൂം.. ഒരു സംവിധായകനേക്കാളും നിർമ്മതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും… പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്… നിതാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം.. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേ…ആശംസകൾ…

Also Read: തീയറ്ററിൽ കണ്ടത് മാത്രമല്ല മോനേ; ഒടിടിയിൽ എത്തുക ‘മാർക്കോ’യുടെ അൺകട്ട് പതിപ്പ്

അതേസമയം ചിത്രം പുറത്തിറങ്ങി ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നാണ് 10 കോടിയാണ് നേടിയത്. അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ പലയിടങ്ങളിലും ഹൗസ്ഫുൾ ആയിരുന്നു. മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് ചിത്രം എത്തിയിരിക്കുന്നത്. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു.

ഇപ്പോഴിതാ തീയറ്ററിൽ ​ഗംഭീര പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിന്‍റെ ഒരു ആക്ഷന്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന 40 സെക്കന്‍ഡുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത് . ടീസറിൽ ഉണ്ണി മുകുന്ദന്‍റെ ഒരു പഞ്ച് ഡയലോഗും ഉണ്ട്. ഞാന്‍ വന്നപ്പോള്‍ മുതല്‍ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കുകാ. ഇനിയിവിടെ ഞാന്‍ മതി, എന്നാണ് ആ ഡയലോഗ്. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‍സണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിംഗ്‍സണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.