Tharun Moorthy: ‘ആ സീനില്‍ തോള് കുറച്ച് ചെരിക്കാമോ എന്ന് ചോദിച്ചു; അത് കേട്ട ലാലേട്ടന്റ മറുപടി ഇങ്ങനെയായിരുന്നു’; തരുൺ മൂർത്തി
Tharun Moorthy Shares Fanboy Moment with Mohanlal: ഷൂട്ടിന്റെ എല്ലാ ദിവസവും തനിക്ക് ഫാൻബോയ് മൊമന്റായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ തനിക്ക് മറക്കാനാകാത്ത ഒരു അനുഭവം ഉണ്ടെന്ന് പറഞ്ഞ തരുൺ ആ സീൻ എടുത്തത് രസകരമായിരുന്നുവെന്നാണ് പറയുന്നത്.

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരൂൺ മൂർത്തിയൊരുക്കുന്ന ചിത്രത്തിന് ഏറെ പ്രത്യേകതയാണുള്ളത്. ഇതിൽ എടുത്ത് പറയേണ്ടത് 16 വർഷത്തിനു ശേഷം ശോഭനയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നുവെന്നതാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്.
ചിത്രം ഈ മാസം 25നാണ് തീയറ്ററുകളിൽ എത്തുന്നത്. റിലീസിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിൽ തനിക്ക് തോന്നിയ ഫാൻബോയ് മൊമന്റിനെക്കുറിച്ച് തരുൺ മൂർത്തി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷൂട്ടിന്റെ എല്ലാ ദിവസവും തനിക്ക് ഫാൻബോയ് മൊമന്റായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ തനിക്ക് മറക്കാനാകാത്ത ഒരു അനുഭവം ഉണ്ടെന്ന് പറഞ്ഞ തരുൺ ആ സീൻ എടുത്തത് രസകരമായിരുന്നുവെന്നാണ് പറയുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിൽ മോഹൻലാലിൻ്റെ ബാക്ക് ഷോട്ട് കാണിക്കുന്ന ഒരു ഫ്രെയിമുണ്ടെന്നും ആ സീനിന് വേണ്ടി മോഹൻലാലിനോട് തോൾ കുറച്ച് ചെരിക്കാമോ എന്ന് ചോദിച്ചതിനെ കുറിച്ചാണ് തരുൺ മൂർത്തി പറഞ്ഞത്. ഇങ്ങനെ ചോദിച്ചപ്പോൾ ചെരിഞ്ഞല്ലേ ഇരിക്കുന്നതെന്നും ഇനി എന്തിനാ ചെരിക്കുന്നതെന്നും ലാലേട്ടൻ ചോദിച്ചെന്നും തരുൺ മൂർത്തി പറഞ്ഞു. കുറച്ചുകൂടെ ചെരിച്ചാൽ നന്നാകുമെന്ന് താൻ പറഞ്ഞെന്നും മോഹൻലാൽ അത് കേട്ട് ഷോട്ടിന് റെഡിയാകാൻ പോയെന്നുമാണ് തരുൺ പറയുന്നത്.
പുലിമുരുകൻ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ഷാജിയായിരുന്നു ഈ സിനിമയുടെ ക്യാമറയെന്നും അദ്ദേഹത്തോട് ലാലേട്ടൻ ഇക്കാര്യം പറഞ്ഞെന്നും തരുൺ മൂർത്തി പറഞ്ഞു. തനിക്ക് വേണ്ടി അദ്ദേഹം തോൾ കുറച്ചുകൂടി ചെരിച്ചെന്നും അത് വലിയൊരു ഫാൻബോയ് മൊമന്റായിരുന്നുവെന്നാണ് തരുൺ പറയുന്നത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരുൺ മൂർത്തിയുടെ പ്രതികരണം.