5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Thiruvalla : അവസരം നൽകാമെന്ന് പറഞ്ഞ് സഹസംവിധായികയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ സുരേഷ് തിരുവല്ലയ്ക്കെതിരെ കേസ്

Director Suresh Thiruvalla Case : വിവാഹവാഗ്ദാനവും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് പരാതി. മാവേലിക്കര സ്വദേശിനിയാണ് സംവിധായകനും കൂട്ടാളിക്കുമെതിര പരാതി നൽകിയിരിക്കുന്നത്.

Suresh Thiruvalla : അവസരം നൽകാമെന്ന് പറഞ്ഞ് സഹസംവിധായികയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ സുരേഷ് തിരുവല്ലയ്ക്കെതിരെ കേസ്
സംവിധായകൻ സുരേഷ് തിരുവല്ല (Image Courtesy : Facebook)
jenish-thomas
Jenish Thomas | Updated On: 11 Oct 2024 16:29 PM

കൊച്ചി : വിവാഹ വാഗ്ദാനവും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് സഹസംവിധായകിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ലയ്ക്കും (Suresh Thiruvalla) കൂട്ടാളി വിജിത്ത് വിജയകുമാറിനുമെതിരെ കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ് പരാതി നൽകിയ സഹസംവിധായക. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും.

സിനിമയിലെ അവസരം ലഭിക്കുന്നതിനായി അഡ്ജെസ്റ്റ്മെൻ്റ് ചെയ്യണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടു. സംവിധായകൻ്റെ സുഹൃത്തായ വിജിത്ത് രണ്ട് തവണ പരാതിക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സിനിമ മേഖലയിലെ സെക്സ് റാക്കറ്റുമായി വിജിത്തിന് ബന്ധമുണ്ടെന്നും പോലീസിനം സംശയമുണ്ട്.

ALSO READ : Prayaga Martin: ഓം പ്രകാശിനെ അറിയില്ല, ഗൂഗിൾ ചെയ്താണ് മനസ്സിലാക്കിയത്; പ്രതികരണവുമായി പ്രയാഗ മാർട്ടിൻ

കേസ് ഹേമ കമിറ്റി റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മരട് പോലീസാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരിയായ സഹസംവിധായക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.