Director Shafi: ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ‘സൂപ്പർമാൻ’, സംവിധാന മികവിലെ ‘വൺ മാൻ ഷോ’; മലയാള സിനിമയ്ക്ക് ഷാഫി സമ്മാനിച്ചത്
Malayalam Film Director Shafi: രാജസേനന്റെ 1995ൽ പുറത്തിറങ്ങിയ ആദ്യത്തെ കൺമണിയിലാണ് ഷാഫി സഹസംവിധായകനായി എത്തുന്നത്. ആദ്യത്തേ കൺമണി, പുതുക്കോട്ടയിലെ പുതുമണവാളൻ, സൂപ്പർമാൻ, കാർ, സുഹൃത്തുക്കൾ, തെങ്കാശിപട്ടണം എന്നീ ചിത്രങ്ങളിലെല്ലാം സഹസംവിധായകനായിരുന്നു ഷാഫി. ജയറാം മുഘേഷ് കൂട്ടുകെട്ടിൽ പിറന്ന വൺമാൻഷോ എന്ന ചിത്രമാണ് ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്നത്.
എക്കാലത്തെയും സൂപ്പർഹിറ്റ് ഹാസ്യ ചിത്രങ്ങൾ സമ്മാനിച്ച ഷാഫി ഇനി ഓർമ്മ. ഹാസ്യസിനിമകൾക്ക് വേറിട്ട ശൈലി സമ്മാനിച്ച കലാകാരനാണ് ഷാഫി. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ഷാഫിയുടെ സംവിധാനത്തിൽ പിറന്നതെങ്കിലും അദ്ദേഹത്തെ എന്നും ഓർക്കാൻ ആ ചിത്രങ്ങൾ തന്നെ ധാരാളം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രി 12.25 ഓടെ ആയിരുന്നു അന്ത്യം. അന്ത്യം. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ഷാഫി ചികിത്സ തേടിയത്. പിന്നീട് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും ആയിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.
മലയാള സിനിമയിലെ പ്രമുഖ സംവിധായകൻമാരിൽ ഒരാളാണ് ഷാഫി. നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തി. ഇന്നും അദ്ദേഹത്തിൻ്റെ പല സിനിമകളും ആദ്യമായി കാണുന്ന കൗതുകത്തോടെയാണ് നമ്മൾ കാണുന്നത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫി ആദ്ദേഹത്തിൻ്റെ ജേഷ്ഠനാണ്. സിദ്ദിഖ്-ലാൽ കൂട്ടികെട്ടിലെ സിദ്ദിഖ് ഇദ്ദേഹത്തിൻ്റെ അമ്മാവനാണ്. എളമക്കര മൂത്തോട്ടത്ത് എംപി ഹംസയുടെയും നബീസയുടെയും മകനായി 1968 ഫെബ്രുവരിയിൽ എറണാകുളത്താണ് ഷാഫിയുടെ ജനനം. സഹസംവിധായകനായാണ് തൻ്റെ സിനിമാജീവിതം തുടങ്ങുന്നത്.
രാജസേനന്റെ 1995ൽ പുറത്തിറങ്ങിയ ആദ്യത്തെ കൺമണിയിലാണ് ഷാഫി സഹസംവിധായകനായി എത്തുന്നത്. ആദ്യത്തേ കൺമണി, പുതുക്കോട്ടയിലെ പുതുമണവാളൻ, സൂപ്പർമാൻ, കാർ, സുഹൃത്തുക്കൾ, തെങ്കാശിപട്ടണം എന്നീ ചിത്രങ്ങളിലെല്ലാം സഹസംവിധായകനായിരുന്നു ഷാഫി. ജയറാം മുഘേഷ് കൂട്ടുകെട്ടിൽ പിറന്ന വൺമാൻഷോ എന്ന ചിത്രമാണ് ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട്, മറക്കാനാവാത്ത ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു.
കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ടു കൺട്രീസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹത്തിൻ്റെ സംവിധാനത്തിലൂടെ മലയാള സിനിയിലേക്ക് എത്തിയത്. 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദമാണ് ഷാഫിയുടെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. കോമഡി സിനിമകൾക്ക് സിനിമകൾക്ക് മലയാളത്തിൽ എത്രത്തോളം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം ഓരോ ചിത്രവും സംവിധാനം ചെയ്തത്.
ഷാഫിയുടെ സംവിധാനത്തിൽ പിറന്ന ഓരോ ചിത്രത്തിൻ്റെ തിരകഥയിലും അദ്ദഹത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാവും. സൂപ്പർതാരങ്ങളെ വെച്ചുള്ള ഷാഫിയുടെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം ഷാഫിയുടെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒന്നും രണ്ടും വർഷത്തെ ഇടവേളകളെടുത്താണ് അദ്ദേഹത്തിൻ്റെ മിക്ക സിനിമകളും പുറത്തിറങ്ങിയത്.
മൂന്ന് തവണ മാത്രമാണ് അദ്ദേഹത്തിൻ്റെ രണ്ടു സിനിമ ഒരു വർഷം റിലീസ് ചെയ്തിട്ടുള്ളത്. മലയാളത്തിൽ പതിനെട്ട് സിനിമകളാണ് ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ വ്യത്യസ്തമായ നല്ല കഥാപാത്രങ്ങളെ നൽകിയ സംവിധായകനാണ് ഷാഫി. തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, വെനീസിലെ വ്യാപാരി തുടങ്ങിയ ഹിറ്റ് സിനിമകൾ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഷാഫിയാണ്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സമയങ്ങളിൽ സംവിധായകനായി പ്രവർത്തിക്കാൻ പലരും പിന്തുണ നൽകിയിട്ടുണ്ടെന്ന് ഷാഫി മുൻപ് പറഞ്ഞിരുന്നു. താൻ കാത്തിരുന്നത് റാഫി മെകാർട്ടിൻ ടീമിന്റെ തിരക്കഥയ്ക്കായാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മലയാളത്തിൽ മാത്രമല്ല തമിഴിലും ഷാഫി സിനിമ ചെയ്തിട്ടുണ്ട്. വിക്രം, അസിൻ തുടങ്ങിയവർ വേഷമിട്ട മജയാണ് തമിഴിൽ അദ്ദേഹം പുറത്തിറക്കിയത്. വൺ മാൻ ഷോ, കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മജ (തമിഴ്), മായാവി, ചോക്കലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, വെനിസൈൽ വ്യാപാരി, 101 വിവാഹങ്ങൾ, ടു കൺട്രീസ്, ഷെർലക് ടോംസ്, ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക്, ആനന്ദം പരമാനന്ദം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ.