5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Director Shafi: ആന്തരിക രക്തസ്രാവം; സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരം

Director Shafi In Critical Condition : സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവഗുരുതമെന്ന് റിപ്പോർട്ട്. സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫിയുടെ ജീവൻ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്.

Director Shafi: ആന്തരിക രക്തസ്രാവം; സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരം
ഷാഫിImage Credit source: Social Media
abdul-basith
Abdul Basith | Updated On: 24 Jan 2025 06:53 AM

ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലുള്ള സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോർട്ട്. ഈ മാസം 16നാണ് ഷാഫിയെ സ്ട്രോക്ക് വന്നത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

1968 ഫെബ്രുവരി 18 നാണ് ഷാഫി ജനിച്ചത്. റഷീദ് എംഎച്ച് എന്നാണ് അദ്ദേഹത്തിൻ്റെ ശരിയായ പേര്. സംവിധായകൻ റാഫിയുടെ സഹോദരനാണ്. സംവിധായകൻ സിദ്ധിഖ് അമ്മാവനാണ്. റാഫി മെക്കാർട്ടിൻ, രാജസേനൻ തുടങ്ങിയ സംവിധായകരുടെ അസിസ്റ്റൻ്റായി 90കളിൽ സിനിമാ കരിയർ ആരംഭിച്ച ഷാഫി 2001ൽ തൻ്റെ ആദ്യ സിനിമ സംവിധാനം ചെയ്തു. വൺ മാൻ ഷോ. റാഫി മെക്കാർട്ടിൻ്റെ തിരക്കഥയിൽ ജയറാമിനെ നായകനാക്കി ഒരുക്കിയ സിനിമ ശ്രദ്ധിക്കപ്പെട്ടു.

ആകെ 18 സിനിമകളാണ് ഷാഫി സംവിധാനം ചെയ്തത്. ഇതിൽ ഒരു തമിഴ് സിനിമയും പെടും. ദിലീപിനെ നായകനാക്കിയാണ് ഷാഫി തൻ്റെ പല സിനിമകളും ഒരുക്കിയത്. മമ്മൂട്ടിയും ഷാഫിയുടെ ചില ഹിറ്റ് സിനിമകളിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്. ബെന്നി പി നായരമ്പലമാണ് പല സിനിമകൾക്കും തിരക്കഥയെഴുതിയത്. റാഫി, മെക്കാർട്ടിൻ, സച്ചി- സേതു എന്നിവരും ചില സിനിമകൾക്ക് തിരക്കഥയെഴുതി.

Also Read: Mohanlal: ലാലിന്റെ ആ രണ്ട് സിനിമകൾ എനിക്ക് സംവിധാനം ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്: പ്രിയദർശൻ

കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മായാവി (2007), ചട്ടമ്പി നാട് (2009), ടൂ കൺട്രീസ് (2015) തുടങ്ങിയ എവർഗ്രീൻ സിനിമകളൊക്കെ ഒരുക്കിയത് ഷാഫിയാണ്. ചോക്കളേറ്റ്, ലോലിപോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, ഷേർലക്ക് ടോംസ് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ഷാഫിയുടെ അവസാന ചിത്രം 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമയായിരുന്നു. ഷറഫുദ്ദീൻ ആയിരുന്നു നായകൻ. 2018ൽ അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി 15 സ്റ്റേജുകളിൽ അവതരിപ്പിച്ച മധുരം 18 എന്ന മെഗാ ഷോ സംവിധാനം ചെയ്തതും ഷാഫി ആയിരുന്നു. വിക്രം, അസിൻ, പശുപതി, മണിവണ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2005ൽ മജ എന്ന തമിഴ് സിനിമയും ഷാഫി സംവിധാനം ചെയ്തു. ഷാഫിയുടെ തന്നെ സൂപ്പർ ഹിറ്റ് സിനിമയായ തൊമ്മനും മക്കളും എന്ന സിനിമയുടെ റീമേക്കായിരുന്നു മജ.

ദിലീപ്, മമ്മൂട്ടി എന്നിവർക്കൊപ്പം ജയറാം, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, കലാഭവൻ മണി, ഭാവന, കാവ്യ മാധവൻ, കൊച്ചിൻ ഹനീഫ, നവ്യ നായർ തുടങ്ങി പല അഭിനേതാക്കളുമായും ഒരുമിച്ച് സിനിമ ചെയ്തിട്ടുണ്ട്.