Director Ranjith: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ധാക്കണമെന്ന് ആവശ്യം; രഞ്ജിത്തിനോട് വിശദീകരണം തേടി ഹൈക്കോടതി

Director Ranjith's Plea to Quash Case: കഴിഞ്ഞ വർഷം നടി നൽകിയ പരാതിയിൽ പോലീസ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. 2009-ൽ നടന്നതായി പറയുന്ന സംഭവത്തിൽ നടി പരാതി നൽകിയത് 2024 ഓഗസ്റ്റ് 26-നാണ്.

Director Ranjith: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ധാക്കണമെന്ന് ആവശ്യം; രഞ്ജിത്തിനോട് വിശദീകരണം തേടി ഹൈക്കോടതി

സംവിധായകൻ രഞ്ജിത്ത്

Updated On: 

17 Jan 2025 08:35 AM

കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് നൽകിയ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി. എറണാകുളം ടൗൺ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ധാക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് സി ജയചന്ദ്രൻ ആണ് ഹർജി പരിഗണിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബംഗാളി നടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് ഇമെയില്‍ വഴിയാണ് താരം പരാതി നൽകിയത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണ് രഞ്ജിത്ത് മോശമായി പെരുമാറിയതെന്നും നടി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ALSO READ: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി 

2009-ൽ ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷന് വേണ്ടിയാണ് നടിയെ രഞ്ജിത്ത് എറണാകുളത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുന്നത്. തുടർന്ന് നടിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് സ്പർശിച്ചു എന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി എടുത്ത കേസുകൾ റദ്ധാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കഴിഞ്ഞ വർഷം നടി നൽകിയ പരാതിയിൽ പോലീസ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. 2009-ൽ നടന്നതായി പറയുന്ന സംഭവത്തിൽ നടി പരാതി നൽകിയത് 2024 ഓഗസ്റ്റ് 26-നാണ്. പരാതി നൽകാൻ ഇത്രയും കാലതാമസം ഉണ്ടായതിനാൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിയമപരമായ തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇത് കണക്കിൽ എടുക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി തുടർ നടപടി സ്വീകരിച്ചതെന്നും രഞ്ജിത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Related Stories
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
Megha Thomas: ‘സ്വയം ജലദോഷം പിടിപ്പിച്ച ശേഷമാണ് പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്; ശബ്ദം ശരിയാക്കി യൗവനകാലം ചെയ്തു’; മേഘ തോമസ്
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ