5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranjith: ‘വിവസ്ത്രനാക്കി ലൈംഗികമായി പീഡിപ്പിച്ചു’; സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്

കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപികരിച്ച പ്രത്യേക പോലീസ് സംഘത്തിനാണ് യുവാവ് മൊഴി നൽകിയത്.

Ranjith: ‘വിവസ്ത്രനാക്കി ലൈംഗികമായി  പീഡിപ്പിച്ചു’; സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
sarika-kp
Sarika KP | Updated On: 28 Aug 2024 22:42 PM

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപികരിച്ച പ്രത്യേക പോലീസ് സംഘത്തിനാണ് യുവാവ് മൊഴി നൽകിയത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ നിർബന്ധിച്ച് മ​ദ്യം കുടിപ്പിച്ച് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറയുന്നത്.

കോഴിക്കോട് നടന്ന സിനിമ ഷൂട്ടിങ്ങിനിടെയിലായിരുന്നു രഞ്ജിത്തിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു. ഇതിനു പിന്നാലെ അവസരം ചോദിച്ച് ഹോട്ടൽ റൂമിലെത്തിയ തനിക്ക് പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ മെസെജ് അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ഇതിനു പിന്നാലെ ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ പറഞ്ഞു. ഇതു പ്രകാരം രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ നിർദ്ദേശിച്ചു. ഇവിടെയെത്തിയ തന്നോട് മദ്യം കുടിക്കാൻ നിർബന്ധിച്ചെന്നും യുവാവ് പറയുന്നു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

Also read-Hema Committee Report : ‘സമ്മർദ്ദം സഹിക്കാനാവുന്നില്ല’; കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു എന്ന് ബംഗാളി നടി

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്തത്. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ബം​ഗാളി നടി രം​ഗത്ത് എത്തി. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും നടി വ്യക്തമാക്കിയത്. തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.