5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പരീക്ഷിക്കുകയായിരുന്നു; പ്രതികരണം എങ്ങനെ എന്നറിയാൻ’; ബംഗാളി നടി

രഞ്ജിത്ത് ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല, തന്നെ പരീക്ഷിക്കുകയായിരുന്നു. എന്റെ പ്രതികരണം എങ്ങനെ എന്നറിയാൻ മറ്റൊരു രീതിയിൽ ശ്രമിക്കുകയായിരുന്നു അദ്ദേ​​ഹം. രഞ്ജിത്ത് കുറ്റവാളിയാണെന്ന് പറയാൻ ആകില്ലെന്നും താരം പറഞ്ഞു.

‘രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പരീക്ഷിക്കുകയായിരുന്നു; പ്രതികരണം എങ്ങനെ എന്നറിയാൻ’; ബംഗാളി നടി
sarika-kp
Sarika KP | Updated On: 25 Aug 2024 14:37 PM

രഞ്ജിത്ത് ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് ബംഗാളി നടി. തന്റെ പ്രതികരണം എങ്ങനെ എന്നറിയാൻ ശ്രമിക്കുകയായിരുന്നുവെന്നും എന്താണ് ചലച്ചിത്ര മേഖലയിൽ നടക്കുന്നതെന്ന കാര്യം ജനങ്ങൾ അറിയാൻ വേണ്ടിയായിരുന്നു തന്റെ വെളിപ്പെടുത്തലെന്നും താരം പ്രതികരിച്ചു. സംവിധായകൻ രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിച്ച് 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

രഞ്ജിത്ത് ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല, തന്നെ പരീക്ഷിക്കുകയായിരുന്നു. എന്റെ പ്രതികരണം എങ്ങനെ എന്നറിയാൻ മറ്റൊരു രീതിയിൽ ശ്രമിക്കുകയായിരുന്നു അദ്ദേ​​ഹം. രഞ്ജിത്ത് കുറ്റവാളിയാണെന്ന് പറയാൻ ആകില്ല. നിയമപരമായി രഞ്ജിത്ത് കുറ്റം ചെയ്തിട്ടില്ല. പക്ഷേ എനിക്ക് അത് നല്ല സമീപനമായി തോന്നിയില്ല. അദ്ദേഹം നല്ല സംവിധായകനാണെന്നും മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. സ്ത്രീകൾ ബഹുമാനിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.

Also read-Hema Committee Report:’രഞ്ജിത്ത് അവസാനത്തെയാളല്ല; രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല’; ബംഗാളി നടി

അതേസമയം രഞ്ജിത്ത് അവസാനത്തെയാളല്ലെന്നും അദ്ദേഹത്തിന്റെ രാജിയിൽ സന്തോഷമോ ദു:ഖമോ ഇല്ലെന്നും താരം കൂട്ടിച്ചേർത്തു. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ട്. അതില്‍ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചില്ലെന്ന് താരം പറഞ്ഞു. ഇത് പ്രധാനപ്പെട്ട സമയമാണ്. ഇത്തരത്തിലുള്ള എല്ലാ വിഷയവും പുറത്തുവരേണ്ടതുണ്ട്. ഒറ്റരാത്രി കൊണ്ട് ഇപ്പോഴത്തെ രീതികള്‍ മാറില്ല. അതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം. ധൈര്യത്തോടെ സംസാരിക്കുന്ന സ്ത്രീകള്‍ക്ക് എന്നും പിന്തുണ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയ നടിമാരുടെ മൊഴിയില്‍ പ്രത്യേക പരാതി ഇല്ലാതെ തന്നെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ നടപടി എടുക്കണമെന്നും നടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെതിരെ പീഡന ശ്രമത്തിന്റെ വെളിപ്പെടുത്തലുമായി ബംഗാളി നടി രം​ഗത്ത് എത്തുന്നത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. രക്ഷപ്പെടാനായി സംവിധായകന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പല കോണുകളിൽ നിന്നുണ്ടായത്. ഇതിനു പിന്നാലെ വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. തുടർന്ന് ഇന്ന് രാവിലെ താൻ രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിക്കുകയായിരുന്നു.