Director Ranjith: പീഡിപ്പിച്ചത് 2012ല്‍ പക്ഷെ ഹോട്ടല്‍ തുടങ്ങിയത് 2016ല്‍; രഞ്ജിത്തിനെതിരായ കേസ് കോടതി തടഞ്ഞു
Karnataka High Court Stays Case Against Ranjith: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം നാഗപ്രസന്ന യുവാവിനെതിരെ വിമര്‍ശനമുന്നയിച്ചത്. യുവാവിന്റെ പരാതിയില്‍ പറയുന്നതെല്ലാം വ്യാജമാണെന്ന് കോടതി നിരീക്ഷിച്ചു.
ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസ് നടപടികള്‍ തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. യുവാവിന്റെ പരാതിയില്‍ ബെംഗളൂരു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ നടപടികളാണ് കോടതി തടഞ്ഞത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചൂവെന്നതാണ് കേസ്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം നാഗപ്രസന്ന യുവാവിനെതിരെ വിമര്‍ശനമുന്നയിച്ചത്. യുവാവിന്റെ പരാതിയില്‍ പറയുന്നതെല്ലാം വ്യാജമാണെന്ന് കോടതി നിരീക്ഷിച്ചു. രഞ്ജിത്തിനെതിരെയുള്ള പീഡനക്കേസിലെ തുടര്‍ നടപടികളെല്ലാം ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. കേസ് ഇനി 2025 ജുനവരി 17ന് വീണ്ടും പരിഗണിക്കും.
2012ല്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടിലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു യുവാവിന്റെ പരാതി. എന്നാല്‍ താജ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത് 2016ലാണെന്നും ഈ വിവരം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
താജ് ഹോട്ടലില്‍ വെച്ച് നടന്നുവെന്ന് യുവാവ് പറയുന്ന സംഭവങ്ങളെല്ലാം തീര്‍ത്തും കള്ളമാണ്. മാത്രമല്ല 2012ല്‍ നടന്ന സംഭവത്തില്‍ 2014ലാണ് യുവാവ് പരാതി നല്‍കിയത്. എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ ഇത്രയും കാലതാമസമുണ്ടായതെന്ന് വിശദീകരണം നല്‍കാന്‍ യുവാവിനായില്ലെന്നും കോടതി പറഞ്ഞു.
Also Read: Ranjith: ‘വിവസ്ത്രനാക്കി ലൈംഗികമായി പീഡിപ്പിച്ചു’; സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. അന്ന് താന്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. തനിക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നും രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് പറഞ്ഞിരുന്നത്.
രഞ്ജിത്തിനെ കൂടാതെ ഒരു പ്രമുഖ നടിക്കെതിരെയും ഇയാള്‍ ആരോപണം ഉന്നയിച്ചിരുന്നുയ സംഭവം നടന്ന അന്ന് തന്നെ താന്‍ ഈ വിവരം ആ നടിയെ അറിയിച്ചിരുന്നുവെന്നും അവര്‍ പ്രതികരിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. കോഴിക്കോട് കസബ പോലീസിനാണ് യുവാവ് പരാതി നല്‍കിയിരുന്നത്. പിന്നൂട് പരാതി ബെംഗളൂരു പോലീസിന് കൈമാറുകയായിരുന്നു.