L2 Empuraan Controversy: മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്! വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം

Empuraan New Poster:മോഹന്‍ലാലിന്‍റെയും നിര്‍മാതാക്കളായ ആശീര്‍വാദിന്‍റെയും ഗോകുലത്തിന്‍റെയും പേര് ഒഴിവാക്കിയാണ് പൃഥ്വിരാജിന്‍റെ പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ എല്ലാ പോസ്റ്ററും പങ്കുവയ്ക്കുന്ന മോഹൻലാൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുമില്ല.

L2 Empuraan Controversy: മോഹന്‍ലാലിനെ  ഒഴിവാക്കി പൃഥ്വിരാജ്! വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം

‘എമ്പുരാൻ’ പോസ്റ്റർ

Published: 

31 Mar 2025 17:10 PM

മാർച്ച് 27നാണ് മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന മോ​ഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. വൻ ഹൈപ്പിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം കൊണ്ടും കളക്ഷൻ കൊണ്ടും ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിനിടെയിൽ ഒരു ഭാ​ഗത്ത് വലിയ രീതിയിലുള്ള വിവാദങ്ങളാണ് കത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ചിത്രത്തിൽ ചില പരാമര്‍ശങ്ങള്‍ നടത്തിയതിനെ ചൂണ്ടികാട്ടിയായിരുന്നു വിമർശനങ്ങൾ.

ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരങ്ങൾക്കെതിരെയും ഉയർന്നു. എന്നാൽ വിവാദങ്ങളും വിമർശനങ്ങളും ഒരു ഭാ​ഗത്ത് അരങ്ങേറുമ്പോൾ മറുഭാ​ഗത്ത് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. മോഹന്‍ലാലിന്‍റെയും നിര്‍മാതാക്കളായ ആശീര്‍വാദിന്‍റെയും ഗോകുലത്തിന്‍റെയും പേര് ഒഴിവാക്കിയാണ് പൃഥ്വിരാജിന്‍റെ പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ എല്ലാ പോസ്റ്ററും പങ്കുവയ്ക്കുന്ന മോഹൻലാൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുമില്ല.


Also Read:‘ജയൻ മാപ്പ് പറയില്ല, മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമൻ്റുകളുടെ പ്രവാഹം

അതേസമയം കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അമ്മയും നടിയുമായ മല്ലിക സുകുമാരൻ രം​ഗത്ത് എത്തിയിരുന്നു. ചിത്രത്തിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രം​ഗം പോലുമില്ലെന്നും ചിലർ മനഃപൂർവം തെറ്റിദ്ധാരണകൾ പരത്തുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ലെന്നും പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് മേജർ രവിക്ക് എന്ത് ​ഗുണമെന്നും ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

Related Stories
L2: Empuraan: ‘രാജു നിര്‍ബന്ധിച്ചിട്ടും ലാലേട്ടൻ സമ്മതിച്ചില്ല’; ‘എമ്പുരാൻ’ റിലീസ് ദിവസം കാണാന്‍ പോയതിനെക്കുറിച്ച് സിദ്ധു പനക്കല്‍
Vishu Releases: അരങ്ങിൽ മമ്മൂട്ടിയും നസ്‌ലനും ബേസിലും; വിഷുവിൽ തീയറ്ററുകൾ നിറയും
ഏറെ വൈകാരിക ബന്ധമുള്ള വീട്, എന്നിട്ടും വിറ്റു! 508 കോടി രൂപയ്ക്ക് വസതി വിറ്റ് ഇഷ അംബാനി; വാങ്ങിയത് പ്രശസ്‌ത നടി!
Samvrutha Sunil: അവർ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമില്ലായിരുന്നു, ആ ദിവസം എല്ലാവർക്കും ഉത്തരം കിട്ടി; സംവൃത സുനിൽ
Mamta Mohandas:’ ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് കരുതിയിട്ടുണ്ടാവില്ല; മൈ ബോസില് അഭിനയിക്കുമ്പോൾ മംമ്ത ഉള്ളിൽ കരയുകയായിരുന്നു’
Mammootty: ‘സീരിയസ് പ്രശ്നങ്ങളൊന്നുമില്ല; മമ്മൂക്കയുടെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു’; അടുത്ത മാസം തന്നെ അഭിനയം തുടരുമെന്ന് നിർമ്മാതാവ് ബാദുഷ
ഈ ചെടികൾ വീട്ടിലുണ്ടോ? പാമ്പ് ഒരിക്കലും വരില്ല
നിലവിളക്ക് കരിന്തിരി കത്തിയാൽ ദോഷമോ?
സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?
ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?