5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lohithadas: എട്ട് വർഷമായിട്ടും തീരാത്ത മദ്യക്കുപ്പികളുണ്ട്, ലോഹിതദാസിനിഷ്ടം മറ്റൊന്ന്

Director Lohithadas Wife: പലരും അദ്ദേഹത്തിന് മദ്യാസക്തിയുണ്ടായിരുന്നെന്ന് കഥകകൾ പറഞ്ഞ് പരത്തി, അദ്ദേഹം കഴിച്ചിരുന്നത് എന്താണെന്ന് തനിക്കറിയാമെന്നും ഭാര്യ പറയുന്നുണ്ട്

Lohithadas:  എട്ട് വർഷമായിട്ടും തീരാത്ത മദ്യക്കുപ്പികളുണ്ട്, ലോഹിതദാസിനിഷ്ടം മറ്റൊന്ന്
ലോഹിതദാസ്, ഭാര്യ സിന്ധുImage Credit source: Social Media
arun-nair
Arun Nair | Updated On: 10 Jan 2025 13:18 PM

മലയാളികളുടെ മനസ്സിൽ എക്കാലത്തും കാത്തു സൂക്ഷിക്കാനായി മാത്രം ചില കഥാപാത്രങ്ങളും സിനിമകളും നൽകി കാല യവനികയിൽ മറന്ന സംവിധായകനാണ് ലോഹിത ദാസ്. കിരീടവും, ചെങ്കോലും, തനിയാവർത്തനവും, കന്മദവും, കസ്തൂരിമാനും തുടങ്ങി ലോഹി ടച്ച് സിനിമകളുടെ വലിയൊരു നിര തന്നെ മലയാളത്തിലുണ്ട്. 2009-ലാണ് ലോഹിതദാസ് അന്തരിക്കുന്നത്. ലോഹിതദാസിൻ്റെ മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണത്തിന് കാരണം തന്നെ മദ്യപാനമെന്നായിരുന്നു പുറത്തു വന്നിരുന്നത്. അത്തരം ചർച്ചകളോട് പ്രതികരിക്കുകയാണ് സിന്ധു ലോഹിതദാസ്. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് സംസാരിച്ചത്.

എട്ട് വർഷം മുൻപ് പൊട്ടിച്ച കുപ്പി ഇവിടെയുണ്ടായിരുന്നു. വീട്ടിൽ വരുന്നവർക്ക് റെഡ് ലേബലും, ബ്ലാക്ക് ലേബലും കൊടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹം ഒരു തരി കുടിക്കില്ല. മുത്തപ്പനിഷ്ടം കള്ളാണ്. ആദ്യം അതിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും, അൽപ്പം പഞ്ചസാരയിടും പിന്നെ മഞ്ഞൾപ്പൊടിയും അത് ഞങ്ങളെല്ലാവരും മൂക്കറ്റം കുടിക്കും. അതാണ് അദ്ദേഹത്തിൻ്റെ രീതി. അൽപ്പം മദ്യം കഴിച്ചാൽ പിന്നെ രാത്രി പ്രശ്നങ്ങളാണ് വയർ എരിച്ചിൽ, പച്ച മുട്ട കഴിക്കണം തുടങ്ങിയ പലവിധ പ്രശ്നങ്ങളുണ്ട്. അദ്ദേഹം മദ്യത്തിനടിമയൊന്നുമല്ല.സാറിന് മദ്യം താതപര്യമില്ല, എഴുതുന്ന മുറിയിൽ മദ്യം കയറ്റില്ല, മദ്യം കഴിച്ചവരെ കയറ്റാറുമില്ല അങ്ങനെ പല വിധത്തിലുള്ള ചിട്ടകളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പുകവലിക്കാറുണ്ടായിരുന്നു. അത് ഒരു സിഗരറ്റ് കത്തിച്ച് അതെപ്പോഴും കയ്യിലുണ്ടാവും, ചിലപ്പോൾ അത് തന്നെ തീരും- സിന്ധു പറയുന്നു.

ALSO READ: മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്

വില്ലനായ ഹൃദ്രോഗം

ഏറെക്കാലമായി ശ്രദ്ധിക്കാതിരുന്ന ഹൃദ്രോഗമാണ് അദ്ദേഹത്തിൻ്റെ ജീവനെടുത്തത്. 2009-ൽ ആലുവയിലെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ എറണാകുളത്തെ ലിസ്സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അദ്ദേഹത്തിൻ്റെ അഭിലാഷ പ്രകാരം പാലക്കാട് ലക്കിടിയിലുള്ള അമരാവതിയിലെ വീട്ടു വളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. സിബിമലയിൽ സംവിധാനം ചെയ്ത തനിയാവർത്തനത്തിന് തിരക്കഥ എഴുതിയാണ് ലോഹിതദാസ് സിനിമയിലേക്ക് എത്തുന്നത്. ചെമ്പട്ട്, ഭീഷ്മർ എന്നിവ അദ്ദേഹത്തിൻ്റെ തന്നെ പൂർത്തിയാകാതെ പോയ രണ്ട് ചിത്രങ്ങളായിരുന്നു. ഭൂതക്കണ്ണാടിയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം, പിന്നീട് കാരുണ്യം, കന്മദം, ജോക്കർ, കസ്തൂകിമാൻ എല്ലാം അദ്ദേഹത്തിൻ്റെ സൃഷ്ടിയിലുള്ള ചിത്രങ്ങളാണ്.