5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ദിവ്യ ഉണ്ണിയെ നായികയാക്കിയത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല, അദ്ദേഹത്തിന്റെ മനസില്‍ ആ തമിഴ് നടി ആയിരുന്നു: ലാല്‍ ജോസ്‌

Lal Jose About Mammootty and Divya Unni: ലാല്‍ ജോസിന്റെ ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു കരസ്ഥമാക്കിയത്. മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണം ചെയ്തു. ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയായാണ് ദിവ്യ ഉണ്ണി എത്തുന്നത്. എന്നാല്‍ ദിവ്യ ഉണ്ണി തന്റെ നായികയാകുന്നതില്‍ മമ്മൂട്ടി അതൃപ്തി അറിയിച്ചിരുന്നുവെന്നാണ് സംവിധായകനായ ലാല്‍ ജോസ് പറയുന്നത്.

Mammootty: ദിവ്യ ഉണ്ണിയെ നായികയാക്കിയത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല, അദ്ദേഹത്തിന്റെ മനസില്‍ ആ തമിഴ് നടി ആയിരുന്നു: ലാല്‍ ജോസ്‌
ലാല്‍ ജോസും മമ്മൂട്ടിയും (Image Credits: Social Media)
shiji-mk
Shiji M K | Updated On: 12 Nov 2024 12:25 PM

സഹസംവിധായകനായി സിനിമയിലെത്തിയ ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. പിന്നീട് രണ്ടാം ഭാവം, മീശമാധവന്‍, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് ലാല്‍ ജോസിന്റേതായി പിറവിയെടുത്തത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി 1998ലാണ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോന്‍, മോഹിനി എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലാല്‍ ജോസിന്റെ ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു കരസ്ഥമാക്കിയത്. മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണം ചെയ്തു. ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയായാണ് ദിവ്യ ഉണ്ണി എത്തുന്നത്. എന്നാല്‍ ദിവ്യ ഉണ്ണി തന്റെ നായികയാകുന്നതില്‍ മമ്മൂട്ടി അതൃപ്തി അറിയിച്ചിരുന്നുവെന്നാണ് സംവിധായകനായ ലാല്‍ ജോസ് പറയുന്നത്.

Also Read: Shaktimaan Teaser : വർഷങ്ങൾക്ക് ശേഷം ശക്തിമാൻ തിരിച്ചെത്തുന്നു, സമയമായെന്ന് നടൻ

തന്റെ മകളുടെ കൂടെ പഠിച്ചതാണ് ദിവ്യ ഉണ്ണി വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതിന്റെ കാരണമെന്ന് ലാല്‍ ജോസ് പറയുന്നു. ദിവ്യ ഉണ്ണിക്ക് പകരം ഒരു തമിഴ് നടിയുടെ പേരാണ് മമ്മൂട്ടി പറഞ്ഞതെന്നും ലാല്‍ ജോസ് പറയുന്ന പഴയൊരു വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലാല്‍ ജോസ് പറഞ്ഞതായി ഗാലറി മീഡിയ പറയുന്നതിങ്ങനെ.

‘ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂട്ടിക്ക് പിണക്കമുണ്ടായിരുന്നു. ദിവ്യ ഉണ്ണിയുടെ പ്രായമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം. ദിവ്യ മമ്മൂട്ടിയുടെ മകളോടൊപ്പം കോളേജില്‍ പഠിച്ചിട്ടുണ്ട്. അത്രയും ചെറിയൊരു കുട്ടിയുടെ കൂടെ എങ്ങനെ അഭിനയിക്കും, അതും നായികയായിട്ട് എന്നതായിരുന്നു മമ്മൂട്ടിയുടെ പ്രശ്‌നം. മാത്രമല്ല, ദിവ്യ തന്റെ നായികയായി വരുമ്പോള്‍ പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്ന ടെന്‍ഷനും മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നു.

Also Read: Thekku Vadakku OTT : സുരാജിൻ്റെയും വിനായകൻ്റെയും തീപ്പൊരി പ്രകടനങ്ങൾ; തെക്ക് വടക്ക് ഈ മാസം ഒടിടിയിലെത്തും

നായികയായി തമിഴിലെ റോജയെ ഒക്കെയായിരുന്നു പകരം മമ്മൂട്ടി നിര്‍ദേശിച്ചത്. എന്നാല്‍ ഞങ്ങള്‍ ദിവ്യയ്ക്ക് അഡ്വാന്‍സ് കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷെ സിനിമയില്‍ മമ്മൂക്കയും ദിവ്യ ഉണ്ണിയും തമ്മില്‍ ലൗ സീന്‍ ഒന്നുമുണ്ടായിരുന്നില്ല. പറയാതെ മനസില്‍ സൂക്ഷിച്ചുവെച്ചൊരു ഇഷ്ടം മാത്രമാണ് ആനിക്ക് ചാണ്ടിയോട്. അക്കാര്യം എനിക്ക് അറിയുന്നതുകൊണ്ട് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. ഇക്കാര്യം മമ്മൂക്കയെ പറഞ്ഞ് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അപ്പോഴും ഹാപ്പിയായിരുന്നില്ല,’ ലാല്‍ ജോസ് പറയുന്നു.