Kavya Madhavan : ഈ റോൾ എനിക്ക് പറ്റില്ല…. അന്ന് ക്ലാസ്മേറ്റ്സിന്റെ സെറ്റിൽ കാവ്യ കരഞ്ഞതിനു കാരണം വ്യക്തമാക്കി ലാൽ ജോസ്
Lal Jose reveals a story about Kavya Madhavan: ഒരിക്കലും ആ റോൾ കാവ്യയ്ക്ക് ചെയ്യാൻ പറ്റില്ല, കാരണം കാവ്യയെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരാൾ ഈ റോൾ ചെയ്യുമ്പോൾ ആളുകൾക്ക് മനസ്സിലാവും ഈ ആൾക്ക് ഈ സിനിമയിൽ എന്തോ പരിപാടി ഉണ്ടെന്ന്.
കൊച്ചി: പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച സിനിമയായിരുന്നു 2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ്. ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ പൃഥ്വി രാജും നരേനും ഇന്ദ്രജിത്തും ജയസൂര്യയും കാവ്യാ മാധവനും ഉൾപ്പെടെയുള്ള നീണ്ട നിര തന്നെ അഭിനയിച്ചിരുന്നു. ക്യാമ്പസ് പശ്ചാത്തലവും റീയൂണിയനും പ്രമേയമായി വരുന്ന ചിത്രത്തിൽ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്.
ഇപ്പോൾ ലാൽ ജോസ് ക്ലാസ്മേറ്റ്സിന്റെ അണിയറ വിശേഷം പങ്കുവയ്ക്കുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രമാണ് റസിയ. ഈ കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോൾ കാവ്യാമാധവൻ കരഞ്ഞ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് ലാൽ ജോസ്.
സിനിമയിലെ റസിയ എന്ന കഥാപാത്രം തനിക്കു വേണമെന്ന് പറഞ്ഞാണ് അന്ന് ആദ്യ ദിവസം തന്നെ സെറ്റിൽ കാവ്യ കരഞ്ഞത്. എന്നാൽ താര എന്ന കാവ്യയുടെ കഥാപാത്രം തന്നെയാണ് നായിക എന്ന് പറഞ്ഞു മനസ്സിലാക്കി ഷൂട്ടിങ്ങിന് എത്തിച്ചു എന്നാണ് ലാൽ ജോസ് തുറന്നു പറയുന്നത്.
ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ…
ആദ്യത്തെ സീൻ ഷൂട്ട് ചെയ്യുമ്പോൾ കാവ്യ മാത്രം വന്നിട്ടില്ല, വരാൻ പറഞ്ഞ് എനിക്ക് ദേഷ്യം വന്നു തുടങ്ങി, എല്ലാവരും റെഡിയായിരുന്നു. അപ്പോൾ വരുന്നില്ല എന്ന് കാവ്യ പറഞ്ഞു. എന്താന്ന് അറിയാനായി ഞാൻ നേരിട്ട് ചെല്ലുമ്പോൾ പുള്ളിക്കാരി കണ്ണിൽ നിന്ന് വെള്ളം വന്നിട്ട് മാറി ഇരിക്കുന്നു. ഞാൻ വിചാരിച്ചത് കഥ കേട്ടിട്ടി ഇമോഷണൽ ആയതാവും എന്നാണ്.
പക്ഷെ കാവ്യയുടെ പ്രശ്നം ഈ പടത്തിലെ നായിക താനല്ല എന്നതായിരുന്നു, നായിക റസിയയാണ്. ഞാൻ വേണമെങ്കിൽ ആ റോൾ ചെയ്യാം. ഈ റോൾ വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കൂ… അപ്പോൾ ഞാൻ പറഞ്ഞു ഒരിക്കലും ആ റോൾ കാവ്യയ്ക്ക് ചെയ്യാൻ പറ്റില്ല, കാരണം കാവ്യയെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരാൾ ഈ റോൾ ചെയ്യുമ്പോൾ ആളുകൾക്ക് മനസ്സിലാവും ഈ ആൾക്ക് ഈ സിനിമയിൽ എന്തോ പരിപാടി ഉണ്ടെന്ന്.
കഥയുടെ സസ്പെൻസ് അതോടെ പോകും. അതെന്തായാലും ചെയ്യാൻ പറ്റില്ല. പിന്നെ നീ മനസ്സിലാക്കുക നീതന്നെ … താര തന്നെയാണ് സിനിമയിലെ നായിക,,സുകുമാരനാണ് നായകൻ. എന്നെല്ലാം പറഞ്ഞ് കൺവിൻസ് ചെയ്താണ് കാവ്യ അഭിനയിക്കാൻ വരുന്നത്.