‘നിവർന്ന മൂക്ക് ഉണ്ടെങ്കിലേ സിനിമയിൽ അവസരങ്ങൾ ലഭിക്കൂ’; അത് കേട്ടതോടെ ആ നടന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു: ലാല്‍ ജോസ്
Lal Jose Talks About NF Varghese: കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ലാൽ ജോസ് സിനിമാ ജീവിതം ആരംഭിച്ചത്. 1998-ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.

മലയാളി പ്രേക്ഷക മനസിൽ എന്നെന്നും നിലനിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ലാൽ ജോസ് സിനിമാ ജീവിതം ആരംഭിച്ചത്. 1998-ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
ഇതിനു ശേഷം മലയാളം സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചത് നിരവധി ഹിറ്റുകളാണ്. ഇപ്പോഴിതാ നടൻ എൻഎഫ് വർഗീസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാള സിനിമയ്ക്ക് ഏറെ സുപരിചിതനായിരുന്നു നടൻ എൻ.എഫ് വർഗീസ് . വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിട്ടുള്ള താരത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ്. വിടപറഞ്ഞിട്ട് 23 വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളാണ് പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകൻ തുറന്നുപറച്ചിൽ.
Also Read:‘ചേട്ടൻ നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് നന്ദി’
നടൻ വർഗീസിന് ആദ്യ കാലങ്ങളിൽ അഭിനയിക്കാൻ അവസരങ്ങൾ അധികം കിട്ടാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നാണ് ലാൽ ജോസ് പറയുന്നത്. അന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞത് , പതിഞ്ഞ മൂക്ക് ആയത് കൊണ്ടാകും. സിനിമയിൽ നിവർന്ന മൂക്ക് ഉണ്ടെങ്കിലേ അവസരങ്ങൾ ലഭിക്കൂ’ എന്നായിരുന്നു.
അത് കേട്ടതോടെ അദ്ദേഹം പ്ലാസ്റ്റിക് സർജറി ചെയ്‌ത് മൂക്ക് ശരിയാക്കിയെന്നാണ് ലാൽ ജോസ് പറയുന്നത്. അത് ശരിയാക്കി തിരിച്ചു വരുന്ന സമയത്തോ തൊട്ടടുത്ത ദിവസങ്ങളിലോ ആയിട്ട് അദ്ദേഹത്തിന് ഒരു ആക്‌സിഡൻ്റ് സംഭവിച്ചു. സ്കൂട്ടർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു. പിന്നീട് സിനിമയിൽ ഒരിക്കലും അഭിനയിക്കാൻ സാധിക്കാത്ത അവസ്ഥയിലായെന്നും ലാൽ ജോസ് പറയുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ തേടി നല്ല റോളുകൾ എത്തിയെന്നും അദ്ദേഹം പറയുന്നു.