5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Director Kamal: ‘ഇയാളെന്ത് വെറുപ്പിക്കലാണ്, ജയറാമിനെ ആ റോളില്‍ നിന്ന് ഒഴിവാക്കിയത് ഭാഗ്യമായി’: സംവിധായകന്‍ കമല്‍

Director Kamal Talks about Jayaram: ഒറ്റപ്പാലം ഷൊര്‍ണൂര്‍ ഭാഗത്തുള്ള കാവുകള്‍ നോക്കാമെന്ന് കരുതി ഷൊര്‍ണൂര്‍ ടി ബി ലോഡ്ജില്‍ മുറിയെടുത്തു. പിറ്റേന്ന് രാവിലെ ഇറങ്ങാന്‍ നേരത്താണ് എം ടി സാര്‍ അവിടെ ഒരു മുറിയിലുണ്ടെന്ന് അറിഞ്ഞത്. അദ്ദേഹത്ത് കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ക്കാവ് എന്നൊരു കാവുണ്ടെന്ന് പറയുന്നത്.

Director Kamal: ‘ഇയാളെന്ത് വെറുപ്പിക്കലാണ്, ജയറാമിനെ ആ റോളില്‍ നിന്ന് ഒഴിവാക്കിയത് ഭാഗ്യമായി’: സംവിധായകന്‍ കമല്‍
Director Kamal Social Media Image
shiji-mk
Shiji M K | Published: 15 Jul 2024 10:57 AM

1986ല്‍ മോഹന്‍ലാലിനെ നായകനാക്കി മിഴിനീര്‍ പൂക്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കമല്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നത്. മലയാളം മാത്രമല്ല തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നാല്‍പതില്‍പരം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഫാസിലിന്റെ തിരക്കഥയില്‍ ഒരുങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍. 1988ലാണ് സിനിമ റിലീസ് ചെയ്തത്. അംബികയേയും രേവതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മിച്ച ചിത്രത്തിലെ പാട്ടുകളും ഒന്നിനൊന്ന് മെച്ചം തന്നെ.

ആ സിനിമയുടെ ചിത്രീകരണത്തിനായി കാവ് അന്വേഷിച്ച് നടന്നപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് കമല്‍. കാവ് അന്വേഷിച്ചുള്ള യാത്രയില്‍ ജയറാമിനെ കണ്ടുമുട്ടിയതിനെ കുറിച്ചും തന്റെ സിനിമയെ കുറിച്ചുമെല്ലാം കമല്‍ സംസാരിക്കുന്നുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം പറയുന്നത്.

Also Read: Aju Varghese: ‘സൂപ്പര്‍താരങ്ങളൊഴികെ ബാക്കിയെല്ലാവരും സഹായിച്ചു, അത് മറക്കാന്‍ പറ്റില്ല’: അജു വര്‍ഗീസ്

‘എന്റെ മൂന്നാമത്തെ ചിത്രമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍. ആ സിനിമയില്‍ കാണിക്കുന്ന കാവ് പന്തളത്തിനടുത്തുള്ള ചാമക്കാവ് എന്ന സ്ഥലത്താണ്. അങ്ങനെയൊരു ലൊക്കേഷന്‍ കിട്ടാന്‍ വേണ്ടി ഞങ്ങള്‍ അന്ന് ഒരുപാട് അലഞ്ഞിരുന്നു. ഒരുപാട് പടികളൊക്കെ കയറി പോകുന്ന കാവായിരുന്നു സിനിമയ്ക്ക് വേണ്ടിയിരുന്നത്.

അങ്ങനെയുള്ള കാവുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ലൊക്കേഷന്‍ തേടി ഞാനും സിനിമയുടെ നിര്‍മാതാവായ ഔസേപ്പച്ചനും ഒരുപാട് യാത്രകള്‍ നടത്തി. ആദ്യം ഞങ്ങള്‍ പോയത് മലബാറിലേക്കായിരുന്നു. അവിടെ കുറേ കാവുകള്‍ കണ്ടെങ്കിലും ഞങ്ങള്‍ക്ക് ഓക്കെയായിരുന്നില്ല.

അങ്ങനെ ഒറ്റപ്പാലം ഷൊര്‍ണൂര്‍ ഭാഗത്തുള്ള കാവുകള്‍ നോക്കാമെന്ന് കരുതി ഷൊര്‍ണൂര്‍ ടി ബി ലോഡ്ജില്‍ മുറിയെടുത്തു. പിറ്റേന്ന് രാവിലെ ഇറങ്ങാന്‍ നേരത്താണ് എം ടി സാര്‍ അവിടെ ഒരു മുറിയിലുണ്ടെന്ന് അറിഞ്ഞത്. അദ്ദേഹത്ത് കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ക്കാവ് എന്നൊരു കാവുണ്ടെന്ന് പറയുന്നത്. അവിടെ വരെ പോയി നോക്കാനും അദ്ദേഹം സജസ്റ്റ് ചെയ്തു.

അങ്ങനെ ഞാനും ഫാസിലും പെരുമ്പാവൂര്‍ ജംഗ്ഷനിലെത്തി. എങ്ങോട്ട് പോകണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്തുവന്ന് ഫാസിലിനോട് സംസാരിക്കുന്നത്. സാറിന് എന്നെ അറിയുമോ ഞാന്‍ കലാഭവില്‍ ഉള്ളതാണ്. പേര് ജയറാം, സിദ്ദിഖ്-ലാലിന്റെ കൂടെ മിമിക്രി കളിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നിട്ട് ഞങ്ങളോട് കാര്യം എന്താണെന്ന് തിരക്കി.

Also Read: Shalu Menon: ‘ഒരു നടിയെന്ന നിലയിലുള്ള പരിഗണന ജയിലില്‍ ലഭിച്ചില്ല, തറയില്‍ പാ വിരിച്ചാണ് കിടന്നത്, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല’: ശാലു മേനോന്‍

ഇരിങ്ങോള്‍ കാവിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ജയറാമും ഞങ്ങളോടൊപ്പം കാറില്‍ കയറി. കാവിലെത്തുന്നതുവരെ ജയറാം സംസാരിക്കുകയാണ്. ഞാന്‍ അപ്പോള്‍ ഫാസിലിനോട് പറഞ്ഞു ഇയാളെന്ത് വെറുപ്പിക്കലാണെന്ന്. കാവ് കണ്ടു, പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. അന്ന് ജയറാം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഒരു ചായയൊക്കെ കുടിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ സിനിമയില്‍ എന്തെങ്കിലും ചാന്‍സുണ്ടോ എന്ന് ചോദിച്ചു. നോക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

ആ ചിത്രത്തില്‍ ഒരു ചെറിയവേഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അതിലേക്ക് ജയറാമിനെ പരിഗണിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോഴാണ് ഫാസില്‍ ആ റോള്‍ അപ്പ ഹാജിക്ക് കൊടുക്കാമെന്ന് തീരുമാനിച്ച കാര്യം പറഞ്ഞത്. ജയറാമിന് ആ റോള്‍ കൊടുക്കാത്തത് നന്നായെന്ന് എനിക്ക് തോന്നി. പിന്നീട് രണ്ട് മാസം കഴിഞ്ഞപ്പോള്‍ പദ്മരാജന്റെ അപരനിലേക്ക് ജയറാമിനെ കാസ്റ്റ് ചെയ്തു. അത് ശരിക്കും ജയറാമിന് ഭാഗ്യമായി,’ കമല്‍ പറയുന്നു.