Shine Tom Chacko Drug Case : ‘കൊച്ചിയിലേക്ക് മാറിയതിന് ശേഷമാണ് ഷൈൻ ലഹരിക്ക് അടിമപ്പെട്ടത്’; കമൽ
Director Kamal on Shine Tom Chacko Drug Case : തൻ്റെ അസിസ്റ്റൻ്റായി ഷൈൻ ടോം ചാക്കോ എത്തുമ്പോൾ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ലെന്ന് കമൽ

ലഹരിക്കേസിൽ പിടിക്കെപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലേക്ക് താമസം മാറ്റിയതിന് ശേഷമാണ് ലഹരിക്ക് അടമിപ്പെട്ടതെന്ന് സംവിധായകൻ കമൽ. ഷൈനെ സിനിമയിൽ ആദ്യമായി അവസരം നൽകുന്നത് കമലാണ്. ഷൈൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് തൻ്റെ വിശ്വാസം എന്നാൽ ഒരിക്കലും തൻ്റെ മുന്നിലോ സെറ്റിലോ വെച്ചുണ്ടായിട്ടില്ലെന്ന് സംവിധായകൻ മനോരമ ഓൺലൈൻ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഷൈൻ കുട്ടിയായിരുന്ന കാലം മുതൽ നടൻ്റെ കുടുംബവുമായി ബന്ധമുണ്ട്. ഷൈൻ്റെ പിതാവ് തന്നെയാണ് നടന് സിനിമയോട് ഇഷ്ടമുണ്ടെന്ന് അറിയിച്ച് തന്നെ സമീപിച്ചത്. എന്നാൽ ഡിഗ്രി കഴിഞ്ഞിട്ട് തന്നെ സിനിമ മതിയെന്നായിരുന്നു താൻ പറഞ്ഞത്. പിന്നീട് നമ്മൾ സിനിമ ചെയ്യുമ്പോഴാണ് ഷൈൻ വീണ്ടും അവസരം ചോദിച്ചെത്തുന്നത്, പ്രതിഫലം ഒന്നും വേണ്ട സിനിമ പഠിക്കാൻ അനുവദിക്കണമെന്നായിരുന്നു ഷൈൻ അന്ന് ആവശ്യപ്പെട്ടത്. അതിന് സമ്മതം അറിയിച്ച് താൻ ഷൈനെ സെറ്റിൽ കൂടെ കൂട്ടുകയും ചെയ്തുയെന്ന് കമൽ അഭിമുഖത്തിൽ പറഞ്ഞു.
തനിക്കൊപ്പം പ്രവർത്തിച്ച സമയത്ത് ഷൈൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. മികച്ച രീതിയിൽ തനിക്കൊപ്പം ഏഴ് സിനിമകളിൽ പ്രവർത്തിച്ച താരം പിന്നീട് മറ്റ് സംവിധായകർക്കൊപ്പം ചേർന്നു. തുടർന്ന് സിനിമയിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിനായി ഷൈൻ തൻ്റെ താമസം കൊച്ചിയിലേക്ക് മാറി. എന്നാൽ കൊച്ചിയിലേക്ക് ചേക്കേറിയ ഷൈൻ ലഹരിക്ക് അടമിപ്പെടുകയായിരുന്നുയെന്നാണ് താൻ കരുതുന്നതെന്ന് സംവിധായകൻ തൻ്റെ അഭിമുഖത്തിൽ വെളിപ്പെടുത്തി.




പിന്നീട് മറ്റുള്ള സംവിധായകർക്കൊപ്പം ചേർന്ന് ഷൈൻ സിനിമയിൽ പ്രവർത്തിക്കുകയായിരുന്നുയെന്നാണ് കരുതിയിരുന്നത്. എന്നാൽ ഗദ്ദാമ സിനിമയ്ക്ക് വേണ്ടി ഷൈനെ ഏറെ നാളുകൾക്ക് ശേഷം നേരിൽ കണ്ടപ്പോൾ ഞെട്ടി പോയി. താടിയും മുടിയും വളർത്തിയ ഒരു പ്രാകൃത രൂപത്തിലായിരുന്നു അന്ന് ഷൈൻ തൻ്റെ അടുക്കിലേക്കെത്തിയതെന്ന് സംവിധായകൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Shine Tom Chacko: ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചോ? അടുത്ത ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം, ഇന്ന് ഹാജരാകേണ്ട
കൊക്കെയ്ൻ കേസിൽ ഷൈൻ അകപ്പെട്ടപ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു. ലഹരി ഉപയോഗിക്കാറുണ്ടോ എന്ന താൻ ചോദിച്ചപ്പോഴൊക്കെ നടൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്. സിനിമയിൽ പ്രവർത്തിക്കുന്നവരോട് ചോദിക്കുമ്പോൾ ചിലർ ഷൈൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും മറ്റു ചിലർ ഇല്ലെന്നുമാണ് പറയാറുള്ളത്. എന്നാൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് തൻ്റെ വിശ്വാസമെന്ന് കമൽ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. കമൽ ഒരുക്കിയ വിവേകാന്ദൻ വൈറലാണ് എന്ന സിനിമയിൽ ഷൈനാണ് നായകനായി എത്തിയത്.