AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Movie: ‘ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ’​! മോഹന്‍ലാലിനോട് അഭ്യര്‍ഥനയുമായി ജൂഡ് ആന്തണി ജോസഫ്

Jude Anthany Joseph About Thudarum Movie: ചിത്രം കണ്ട് തന്റെ അനുഭവം പങ്കുവച്ച് കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മോഹന്‍ലാലിനോട് ഒരു അഭ്യര്‍ഥനയും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.

Thudarum Movie: ‘ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ’​! മോഹന്‍ലാലിനോട് അഭ്യര്‍ഥനയുമായി ജൂഡ് ആന്തണി ജോസഫ്
Jude AnthanyImage Credit source: facebook
sarika-kp
Sarika KP | Published: 26 Apr 2025 17:38 PM

തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ​ഗംഭീ​ര പ്രതികരണം നേടി തിയറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ച് വിജയകരമായി തുടരുകയാണ്. സമീപകാലത്ത് റീലിസനു ശേഷം ഒരു മലയാള ചിത്രവും ഇത്രയും ഹൈപ്പ് നേടിയിട്ടില്ല. മോഹൻലാലിന്റെ അഭിനയവും തരുൺ മൂർത്തിയും സംവിധാനവും മലയാള സിനിമയ്ക്ക് അടുത്ത് സൂപ്പർഹിറ്റ് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ചിത്രം കണ്ട് താരങ്ങൾ അടക്കം നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് കൊണ്ട് എത്തുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് തന്റെ അനുഭവം പങ്കുവച്ച് കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മോഹന്‍ലാലിനോട് ഒരു അഭ്യര്‍ഥനയും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.

Also Read:നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ; ‘തുടരും’ ചിത്രത്തിലെ സിഐ ജോര്‍ജ് സാര്‍’ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല!

ചിത്രം കണ്ട് തരിച്ചിരുന്നുപോയെന്നും തരുൺ മൂർത്തി എന്ന സംവിധായകന്റെ ഒരു ആരാധാകനാണ് താനെന്നും കുറിപ്പിൽ ജൂഡ് പറയുന്നു. കെ ആര്‍ സുനില്‍ അനു​ഗ്രഹീതനായ ഒരു എഴുത്തുകാരനാണ്. ഇതിന്റെ പുറമെ ചിത്രത്തിലെ അണിയറപ്രവർത്തകരുടെ മികവിനെ കുറിച്ചും ജൂഡ് പറയുന്നുണ്ട്. വില്ലൻ വേ‌ഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച പ്രകാശ് വര്‍മ്മ, മറ്റ് കഥാപാത്രങ്ങളായ ബിനു, ശോഭന തുടങ്ങിയവരുടെ പ്രകടനത്തെ കുറിച്ചും ജൂഡ് പറയുന്നുണ്ട്. ഇനി തനിക്കും കൂടെ ഒരു അവസരം തരണമെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടാണ് ജൂ‍ഡ് കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം മോഹൻലാൽ -ശോഭന കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം വലിയ പ്രീ റിലീസ് പ്രൊമോഷന്‍ ഇല്ലാതെയാണ് തീയറ്ററുകളിൽ എത്തിയത്. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംങ് ആരംഭിച്ചത്. എന്നാൽ ചിത്രം ഇറങ്ങി ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിന് എല്ലാ കോണുകളിൽ നിന്നും പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചുകയറുകയായിരുന്നു.