Drishyam: ‘ദൃശ്യം’ ഇപ്പോഴും ബാധ്യത തന്നെയാണ്; ആളുകൾ പറയുന്നത് കേട്ടാൽ
Drishyam Movie Updates: എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ് സിഐഡി മൂസ. ഞാൻ ജോണി ആൻ്റണിയോട് പറഞ്ഞിട്ടുണ്ട്. എനിക്ക് നിങ്ങളോട് അസൂയ വന്നിട്ടുണ്ടെന്ന് കാരണം ആ സിനിമയാണ്

അങ്ങനെ ദൃശ്യം സീരിസിൻ്റെ മൂന്നാം ഭാഗവും കൂടി എത്തുകയാണ്. ചിത്രത്തിൻ്റെ സംവിധായകരും അണിയറ പ്രവർത്തകരുമടക്കം. വളരെ അധികം പ്രതീക്ഷയോടെയും അതിലുപരി ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ ദൃശ്യം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യവുമായി ബന്ധപ്പെട്ട് സംവിധായകൻ ജീത്തു ജോസഫ് പങ്കുവെച്ച ചില വിവരങ്ങളാണ് ശ്രദ്ധ നേടുന്നത്. പലരും തന്നെ സിനിമകളിൽ വിലയിരുത്തുന്നത് ദൃശ്യവുമായി ബന്ധപ്പെട്ടാണെന്നും ദൃശ്യം പോലെ അല്ലല്ലോ, ആകില്ലല്ലോ എന്നൊക്കെ പറയുന്നവരാണ് അധികമെന്നും ജിത്തു ജോസഫ് അഭിമുഖത്തിൽ പറയുന്നുണ്ട്.
‘ദൃശ്യം’ ഇപ്പോഴും ബാധ്യത ആകാറുണ്ട്. കുറേ ആൾക്കാർ ഏത് സിനിമക്കും ദൃശ്യം പോലെ ദൃശ്യം പോലെ എന്നൊക്കെ പറയുന്നുണ്ട്. മറ്റൊന്ന് ചിലരു പറയുന്നത് ജിത്തു ദൃശ്യമൊക്കെ ചെയ്തിട്ട് ഇങ്ങനെ ഒരു സിനിമ ചെയ്യണോ എന്നാണ്. ദൃശ്യം ചെയ്തിട്ട് എനിക്ക് വേറെ കുറച്ച് സിനിമകൾ ചെയ്യാൻ പറ്റില്ലേ? അല്ലെങ്കിൽ ഇങ്ങനത്തെ സിനിമകൾ ചെയ്യാൻ പറ്റില്ലെന്നുണ്ട്?
ആസ് എ ഫിലിം മേക്കർ എനിക്ക് എല്ലാ ടൈപ്പിലുള്ള ഫിലിമുകളും എക്സ്പ്ലോർ ചെയ്യണം എന്നാഗ്രഹം. എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ് സിഐഡി മൂസ. ഞാൻ ജോണി ആൻ്റണിയോട് പറഞ്ഞിട്ടുണ്ട്. എനിക്ക് നിങ്ങളോട് അസൂയ വന്നിട്ടുണ്ട്. അങ്ങനത്തെ ഒരു സിനിമ ചെയ്യാൻ പറ്റിയെങ്കിൽ. അപ്പൊ തീർച്ചയായിട്ടും എല്ലാ ടൈപ്പ് സിനിമകളും ചെയ്യണമെന്നുള്ളത് എൻ്റെ ഒരാഗ്രഹമാണ്. അപ്പൊ നമ്മൾ ഒരു പ്രത്യേക ഇതിൽ ലേബൽ ചെയ്ത് അങ്ങനെ ഒരു ബെഞ്ച് മാർക്ക് സെറ്റ് ചെയ്തിടുമ്പോൾ അതിന്റെ ഒരു ചെറിയ ബുദ്ധിമുട്ടൊക്കെ ഇല്ലാതെയില്ല.
പക്ഷെ നമ്മൾ അതിനെ മറികടക്കാൻ ശ്രമിക്കും. ചിലപ്പോ മറികടക്കാനുള്ള ശ്രമത്തിൽ ചിലപ്പോ ചില പരാജയങ്ങൾ ഉണ്ടാകും. പക്ഷേ ഞാൻ അത് മൈൻഡ് ചെയ്യത്തില്ല. ഞാൻ മുന്നോട്ടു പോകും. നമുക്ക് കഥകൾ വരുമ്പോൾ സ്വാഭാവികമായിട്ടും നമുക്ക് ഇഷ്ടപ്പെടുന്ന കഥകളിൽ ത്രില്ലർ സ്വഭാവം അല്ലാത്തതുകൊണ്ട് ഞാൻ പ്രെഫറൻസ് കൊടുക്കും. കഥ വന്നു വർക്ക് ചെയ്തു എടുത്തു വന്നപ്പോൾ നന്നായി വന്നപ്പോ അത് ചെയ്യാനായിട്ട് പ്രെഫറൻസ് കൊടുക്കും. അങ്ങനെയാണ് നേരെ സംഭവിച്ചത്. ഇനിയും ത്രില്ലറുകളും വരാനുണ്ട്- ജീത്തു ജോസഫ് പറയുന്നു.
അതേസമയം മൂന്നാം ഭാഗത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിൻ്റെ കഥ ഏങ്ങനെ ആയിരിക്കും എന്നതിൽ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. പലരും ഇത് സോഷ്യൽ മീഡിയയിലും പങ്കുവെക്കുന്നുണ്ട്.