Drishyam 3: ‘ദൃശ്യം 3-നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രം’; പ്രതികരണവുമായി ജീത്തു ജോസഫ്
Jeethu Joseph Clarifies Rumors About Drishyam 3: ദൃശ്യം 3-നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളി സംവിധായകൻ ജീത്തു ജോസഫ്. പ്രചരിക്കുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രം.
മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ദൃശ്യം. ബോക്സ്ഓഫീസിൽ 50 കോടി കളക്ഷൻ നേടിയ ആദ്യ മലയാളം ചിത്രവും ദൃശ്യം തന്നെയാണ്. ഇതിന് പിന്നാലെ ഒടിടിയിൽ റിലീസായ ദൃശ്യം 2വും വലിയ ഹിറ്റായിരുന്നു. ഇപ്പോൾ, ദൃശ്യം 3-നെ കുറിച്ചുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചാവിഷയം. എന്നാൽ, വാർത്തകളിൽ കഴമ്പില്ലെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മോഹൻലാലിൻറെ ദൃശ്യം 3 സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും, 2025-ൽ ചിത്രീകരണം ആരംഭിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പരന്നിരുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റേതായി ഒരു പോസ്റ്ററും പ്രചരിച്ചു. എന്നാൽ, അതെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം മനോരമ ഓണലൈനിനോട് പറഞ്ഞു.
BUZZ
Jeethu Joseph Locked 🔐 The Script For #Drishyam3
Planning as Xmas 2025 Release 🤙
Most Awaited Movie From Malayalam Industry 🤞@Mohanlal pic.twitter.com/mapXspOl7s
— BO UPDATES (@MalayalaMoviees) October 6, 2024
ക്രൈം-ത്രില്ലർ ഫാമിലി ചിത്രം എന്ന തലത്തിലാണ് ദൃശ്യം പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ, നീരജ് മാധവ്, കുഞ്ഞൻ, ഇർഷാദ്, മുരളി ഗോപി തുടങ്ങിയവരും അണിനിരന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. സുജിത് വാസുദേവനാണ് ഛായാഗ്രഹണം. അനിൽ ജോൺസണും വിനു തോമസും ചേർന്നാണ് സംഗീതം നൽകിയത്.
അതേസമയം, മോഹൻലാൽ നിലവിൽ ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ, സംവിധായകൻ ദീപക് ദേവ് മോഹൻലാലിൻറെ എമ്പുരാനെ കുറിച്ച് നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. പറയാൻ അനുമതിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദീപക് ദേവ് ആരാധകർക്കായി എമ്പുരാനെ കുറിച്ച് ചില ഹിന്റുകൾ നൽകിയത്. “നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില രംഗങ്ങൾ അതിലുണ്ട്. സ്പോട്ട് എഡിറ്റർ അയച്ചുതന്ന ഫൂട്ടേജ് കണ്ട് താൻ ഞെട്ടിപ്പോയായി. ഇനിയും എഡിറ്റിംഗ് പൂർത്തിയാകാനുണ്ട്, കളർ ചേർക്കാനുണ്ട്. എങ്കിലും, ആ ഫൂട്ടേജ് കണ്ടാൽ അതാണ് ഫൈനൽ എന്ന് തോന്നും. ഗ്രാഫിക്സിൽ വരുത്തേണ്ട പല കാര്യങ്ങളും ലൈവായി തന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ആദ്യത്തെ പാട്ട് താൻ നൽകി. അത് പ്രത്വിരാജ് അംഗീകരിക്കുകയും ചെയ്തു.” ദീപക് ദേവ് പറഞ്ഞു.