Johny Antony: ബാഹുബലിയിലെ ആ റോള്‍ എനിക്ക് നല്‍കിയതായിരുന്നു, വേണ്ടെന്ന് വെച്ചത് നന്നായി: ജോണി ആന്റണി
Johny Antony About Bahubali: ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ ജോണി ആന്റണി, ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. താന്‍ ഡേറ്റുണ്ടെങ്കില്‍ ഏത് പടത്തിനും ഡേറ്റ് കൊടുക്കുന്ന ആളാണെന്നാണ് ജോണി ആന്റണി പറയുന്നത്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ തന്റെ കഥാപാത്രവും അതിന്റെ ടോട്ടാലിറ്റിയും മാത്രമാണ് നോക്കാറുള്ളതെന്നാണ് താരം പറയുന്നത്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സിഐഡി മൂസ. ആ ചിത്രമോ ഹിറ്റും. പിന്നീട് ദിലീപിനെ നായകനാക്കി കൊണ്ട് തന്നെ നിരവധി സിനിമകള്‍ ജോണി ആന്റണി സംവിധായം ചെയ്തു. കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേര്‍സ്, താപ്പാന, തോപ്പില്‍ ജോപ്പന്‍, ഇന്‍സ്‌പെക്ടര്‍ ഗരുഡ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ജോണി ആന്റണിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയത്.
എന്നാല്‍ സംവിധായകന്‍ എന്ന റോളില്‍ മാത്രമല്ല ജോണി നിന്നത്. പിന്നീട് നടനായി മിന്നും പ്രകടനം കാഴ്ചവെച്ച ജോണി ആന്റണിയേയും പ്രേക്ഷകര്‍ കണ്ടു. ഉദയപുരം സുല്‍ത്താന്‍, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തിയ ജോണി ആന്റണി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം മുതല്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാനും ജോണി ആന്റണി ആരംഭിച്ചു.
Also Read: Sandra Thomas: പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കി
ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ ജോണി ആന്റണി, ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. താന്‍ ഡേറ്റുണ്ടെങ്കില്‍ ഏത് പടത്തിനും ഡേറ്റ് കൊടുക്കുന്ന ആളാണെന്നാണ് ജോണി ആന്റണി പറയുന്നത്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ തന്റെ കഥാപാത്രവും അതിന്റെ ടോട്ടാലിറ്റിയും മാത്രമാണ് നോക്കാറുള്ളതെന്നാണ് താരം പറയുന്നത്. ഒറിജിനല്‍സ് ബൈ വീണയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണിയുടെ പ്രതികരണം.
കഥ കേട്ടിട്ട് വേണ്ടെന്ന് വെച്ച ഒരു സിനിമ പിന്നീട് സൂപ്പര്‍ ഹിറ്റാകുന്നത് കണ്ട് മാനസികമായി തളര്‍ന്ന അവസ്ഥയുണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരം നല്‍കുന്നത്. വലിയ കുഴപ്പമില്ലാത്ത കഥാപാത്രമാണെങ്കില്‍ അഭിനയിക്കുമെന്നും വേണ്ടെന്ന് വെച്ച സിനിമ സൂപ്പര്‍ ഹിറ്റായത് കണ്ട് വിഷമിക്കുകയിലെന്നും ജോണി പറയുന്നു.
‘ബാഹുബലിയിലെ കട്ടപ്പയുടെ റോള്‍ എനിക്ക് വെച്ചതായിരുന്നു. എന്ത് ചോദ്യമാണ് വീണ, അങ്ങനെയൊന്നും ഉണ്ടാകില്ല, ഞാന്‍ ഡേറ്റ് ഉണ്ടെങ്കില്‍ ഏത് പടത്തിനും ഡേറ്റ് കൊടുക്കുന്ന ആളാണ്. ആ സിനിമയിലെ എന്റെ കഥാപാത്രവും അതിന്റെ ടോട്ടാലിറ്റിയും മാത്രമാണ് നോക്കാറുള്ളത്. വലിയ കുഴപ്പമില്ലാത്ത കഥാപാത്രമാണെങ്കില്‍ അതില്‍ അഭിനയിക്കും. അല്ലാതെ അത് വേണ്ടെന്ന് വെച്ച് പിന്നീട് സൂപ്പര്‍ ഹിറ്റാകുമ്പോള്‍ അയ്യോ എന്നോര്‍ത്ത് വിഷമിക്കാറില്ല.
പക്ഷെ ബാഹുബലി വേണ്ടെന്ന് വെച്ചത് നന്നായി. അഭിനയിച്ചിരുന്നുവെങ്കില്‍ എല്ലാവരും എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ചോദിക്കും. പിന്നെ ഈ ചോദിക്കുന്നവരോടെല്ലാം ബാഹുബലി രണ്ടാം ഭാഗത്തെ കുറിച്ച് പറയേണ്ടി വന്നേനെ, ആ വേഷം സത്യരാജ് സാര്‍ ചെയ്തതുകൊണ്ട് ആ വിഷയം ഉണ്ടായില്ല (ചിരി),’ ജോണി ആന്റണി പറയുന്നു.