Macta: ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും ഡബ്യൂസിസിയെയും അനുകൂലിച്ച് ചിത്രം വരച്ചതിന് മർദ്ദിച്ചു; മാക്ടക്കെതിരെ ​ഗുരുതര ആരോപണവുമായി മുതിർന്ന സംവിധായകൻ

Director Ambili: താൻ വരച്ചുകൊണ്ടിരുന്ന ചിത്രം വലിച്ചെറിയുകയും ചവിട്ടിമെതിക്കുകയും ചെയ്തു. അഞ്ച് തലമുറ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷമായിരുന്നു തനിക്ക് നേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Macta: ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും ഡബ്യൂസിസിയെയും അനുകൂലിച്ച് ചിത്രം വരച്ചതിന് മർദ്ദിച്ചു; മാക്ടക്കെതിരെ ​ഗുരുതര ആരോപണവുമായി മുതിർന്ന സംവിധായകൻ

credits macta

Published: 

13 Sep 2024 22:54 PM

കൊച്ചി: മാക്ടക്കെതിരെ പരാതിയുമായി മുതിർന്ന സംവിധായകൻ അമ്പിളി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ച് ചിത്രം വരച്ചതിന് തന്നെ മർദ്ദിച്ചെന്നാണ് പരാതി. സംവിധായകൻ ജി.എസ് വിജയന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഭാ​ഗ്യലക്ഷ്മിയും ശ്രീമൂലന​ഗരം മോഹനനുമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം. ഈ മാസം 7-ാം തീയതിയാണ് കയ്യേറ്റമുണ്ടായത്.

”30 വർഷത്തെ ആഘോഷത്തിന് എന്റെ ലെെവ് പെയിന്റിം​ഗ് വേണമെന്ന് പറഞ്ഞതിനാലാണ് കാൻവാസും പെയിന്റുമായും ചെല്ലുന്നത്. ഞാൻ വരച്ചുകൊണ്ടിരിക്കുമ്പോൾ ഭാ​ഗ്യ ലക്ഷമിയും ശ്രീമൂലന​ഗരം മോഹനനും കൂടി വന്നിരുന്നു. പെയിന്റിം​ഗ് പൂർത്തിയായതിന് ശേഷം ഒരു ലോക്കൽ ചാനൽ വന്ന് ബെെറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബെറ്റ് നൽകുന്നതിനിടയിൽ ജിഎസ് വിജയനും സംഘവും വന്നിട്ട് എന്നെ പിടിച്ചുതള്ളി. അഞ്ച് തലമുറ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷമായിരുന്നു എനിക്ക് നേരെ”. അമ്പിളി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

മാ​ക്ടയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ ഒരു ചിത്രം വരയ്ക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. വിഷയം നൽകിയിരുന്നില്ല. ഡബ്ലൂസിസി എന്ന തലക്കെട്ടോടെ സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ചിത്രം വരച്ചത്. മർദ്ദിച്ചതിനൊടൊപ്പം താൻ വരച്ച ചിത്രവും അടിച്ചുതകർത്തു. കലാകരനെന്ന നിലയിൽ തന്റെ സ്വാതന്ത്യമാണ് ഈ ചിത്രം എന്ന് പറഞ്ഞപ്പോൾ അതിവിടെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അടിയന്തര സാഹചര്യമുണ്ടായതിനാൽ പരാതി നൽകാൻ സാധിച്ചില്ലെന്നും അമ്പിളി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലിയുള്ള വിവാദങ്ങൾ കയ്യാങ്കളിയിലേക്ക് എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അതേസമയം പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് യോ​ഗം ചേർന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ കെെമാറിയതിന് ശേഷമുള്ള ആദ്യ യോ​ഗമായിരുന്നു. സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാനായാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് അജിത ബീഗം, മെറിൻ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോംഗ്രെ എന്നീ വനിതകളും ഉൾപ്പെടുന്നുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ ചലച്ചിത്ര മേഖലയിലെ 50 പേരെ അന്വേഷണ സംഘം നേരിട്ട് കാണുമെന്ന് റിപ്പോർട്ടുകളുണ്ട്. മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ പരാതി രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്യൂസിസി) ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരി​ഗണിച്ചാകും അന്വേഷണ സംഘത്തിന്റെ നീക്കം.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?