5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mamta Mohandas:’ ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് കരുതിയിട്ടുണ്ടാവില്ല; മൈ ബോസില് അഭിനയിക്കുമ്പോൾ മംമ്ത ഉള്ളിൽ കരയുകയായിരുന്നു’

Director Alleppey Ashraf About Mamta Mohandas: ചികിത്സയ്ക്കിടയിലെ ഇടവേളയിലായിരുന്നു മൈ ബോസില് അഭിനയിച്ചത്. ക്യാമറയ്ക്ക് മുന്നില് ചിരിച്ച് അഭിനയിക്കുകയായിരുന്നുവെങ്കിലും ഉള്ളില് കരയുകയായിരുന്നുവെന്നാണ് മംമ്തയെ കുറിച്ച് ആഷ്റഫ് പറയുന്നത്.

Mamta Mohandas:’ ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് കരുതിയിട്ടുണ്ടാവില്ല; മൈ ബോസില് അഭിനയിക്കുമ്പോൾ മംമ്ത ഉള്ളിൽ കരയുകയായിരുന്നു’
Mamta MohandasImage Credit source: facebook
sarika-kp
Sarika KP | Published: 07 Apr 2025 16:08 PM

മലയാളി പ്രക്ഷകരുടെ പ്രിയ താരമാണ് നടി മംമ്ത മോഹൻദാസ്. ചുരുക്കം സിനിമകളിലൂടെ എത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയാകാൻ താരത്തിനു സാധിച്ചു. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള തുടക്കം. ആദ്യ ചിത്രത്തിലൂടെ തന്നെ ​മംമ്തയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ തിളങ്ങിയ താരത്തിനെ തേടിയെത്തിയത് ക്യാൻസർ എന്ന അപ്രതീക്ഷിത അതിഥിയായിരുന്നു. രോ​ഗത്തെകുറിച്ചും താൻ അനുഭവിച്ചതിനെകുറിച്ചും പല തവണ താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മംമതയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

തെലുങ്കിലെ ബി​ഗ്ബജറ്റ് ചിത്രമായ അരുന്ധതിയിൽ അനുഷ്‌ക ഷെട്ടിക്ക് പകരം മംമ്തയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഇതിനു കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ സിനിമയുടെ മാനേജറുടെ കുബുദ്ധി അത് നഷ്ടമായെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. സിനിമയും കുടുംബവുമായി ജീവിക്കുന്നതിനിടെയാണ് മംമ്തയ്ക്ക് ക്യാൻസർ പിടിപ്പെട്ടത്. ആദ്യം പകച്ചെങ്കിലും ധൈര്യം കൊണ്ട് തോൽപ്പിക്കുകയായിരുന്നു. ആദ്യകാലങ്ങളിൽ രോ​ഗവിവരം സിനിമയിൽ ഉള്ളവർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Also Read:‘സീരിയസ് പ്രശ്നങ്ങളൊന്നുമില്ല; മമ്മൂക്കയുടെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു’; അടുത്ത മാസം തന്നെ അഭിനയം തുടരുമെന്ന് നിർമ്മാതാവ് ബാദുഷ

രോഗവിവരം മറച്ചുവെച്ചായിരുന്നു കഥ തുടരുന്നു എന്ന സിനിമയില്‍ അഭിനയിച്ചത്. ട്രീറ്റ്‌മെന്റ് കഴിഞ്ഞ് വീണ്ടും സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാൽ രണ്ടാമതും ക്യാൻസർ വന്നപ്പോൾ ശരിക്കും പേടിച്ചിരുന്നു. രണ്ടാം തവണ ശരീരവും മനസും പൂർണമായും തളർന്നിരുന്നു.എന്നാൽ എങ്ങനെയൊക്കെയോ ധൈര്യം കൊണ്ട് മുന്നേറുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ മംമ്ത മജ്ജ മാ​റ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി. വീണ്ടും അവർ അഭിനയത്തിൽ സജീവമായി.

സഹപ്രവർത്തകരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങളും ആശുപത്രികളിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക വൈകൃത അനുഭവങ്ങളും താങ്ങാൻ വയ്യെന്നാണ് അവർ പറഞ്ഞത്. പിന്നീടാണ് ഒരു ചികിത്സരീതി പരീക്ഷിക്കാൻ അമേരിക്കയിലേക്ക് പോയത്. ചികിത്സയ്ക്കിടയിലെ ഇടവേളയിലായിരുന്നു മൈ ബോസില് അഭിനയിച്ചത്. ക്യാമറയ്ക്ക് മുന്നില് ചിരിച്ച് അഭിനയിക്കുകയായിരുന്നുവെങ്കിലും ഉള്ളില് കരയുകയായിരുന്നുവെന്നാണ് മംമ്തയെ കുറിച്ച് ആഷ്റഫ് പറയുന്നത്.