Dinu Dennis: ‘ആ ഫേമസ് സംവിധായകനെ കാണാൻ പോയിരുന്നു, വീട്ടിലുണ്ടായിട്ടും അദ്ദേഹം എന്നെ കാണാന്‍ കൂട്ടാക്കിയില്ല’: ഡിനു ഡെന്നിസ്

Dinu Dennis Opened Up About A Director Who Insulted Him: തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു പ്രമുഖ സംവിധായകനെ കാണാൻ വീട്ടിൽ പോയിരുന്നുവെന്നും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്നും പറയുകയാണ് ഡിനു ഡെന്നിസ്.

Dinu Dennis: ആ ഫേമസ് സംവിധായകനെ കാണാൻ പോയിരുന്നു, വീട്ടിലുണ്ടായിട്ടും അദ്ദേഹം എന്നെ കാണാന്‍ കൂട്ടാക്കിയില്ല: ഡിനു ഡെന്നിസ്

ഡിനു ഡെന്നിസ്

nandha-das
Updated On: 

12 Apr 2025 12:14 PM

തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നിസിൻ്റെ മകനാണ് നടൻ ഡിനു ഡെന്നിസ്. മമ്മൂട്ടി നായകനായ ബസൂക്കയുടെ സംവിധായകനായ ഡീനോ ടെന്നീസിന്റെ സഹോദരനും കൂടിയാണ്. ‘എന്നിട്ടും’, ‘ഒറ്റ നാണയം’, ‘പ്രണയമണിത്തൂവൽ’ എന്നീ ചിത്രങ്ങളിൽ ഡിനു ഡെന്നിസ് വേഷമിട്ടിട്ടുണ്ട്. കൂടാതെ ബസൂക്കയിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു പ്രമുഖ സംവിധായകനെ കാണാൻ വീട്ടിൽ പോയിരുന്നുവെന്നും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്നും പറയുകയാണ് ഡിനു ഡെന്നിസ്.

മലയാളത്തിൽ സജീവമായ ഒരു പ്രമുഖ സംവിധായകനെ കാണാൻ വീട്ടിൽ പോയിരുന്നുവെന്നും അകത്തുണ്ടായിട്ടും അദ്ദേഹം തന്നെ അവോയ്ഡ് ചെയ്തുവെന്നും ഡിനു ഡെന്നിസ് പറയുന്നു. തന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നുവെന്നും നടൻ പറയുന്നു. മാർക്കറ്റ് വാല്യു ഇല്ലാത്തിടത്തോളം കാലം മാനുഷിക പരിഗണന എന്നൊന്ന് ലഭിക്കില്ലെന്നും പല അപമാനങ്ങളും നേരിടേണ്ടി വരുമെന്നും താരം പറഞ്ഞു. താൻ സിനിമയിൽ വന്ന കാലഘട്ടം മോശമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡിനു.

“മലയാളത്തിലെ ഇപ്പോഴത്തെ ഫേമസ് ഡയറക്ടിൽ ഒരാൾ. പുള്ളിയുടെ പേരൊന്നും ഞാൻ പറയുന്നില്ല. പലവട്ടം പുള്ളിയെ ഞാൻ കാണാൻ പോയിട്ടും, വീടിൻ്റെ അകത്തുണ്ടായിട്ട് പോലും പുള്ളി എന്നെ അവോയ്ഡ് ചെയ്തിട്ടുണ്ട്. പക്ഷെ ഒരു മാനുഷിക പരിഗണന എന്നൊന്ന് ഉണ്ടല്ലോ? എൻ്റെ മുഖത്ത് നോക്കി എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ലായിരുന്നു, വിഷമം ആകില്ല.

നമുക്ക് മാർക്കറ്റ് വാല്യു ഇല്ലാത്തിടത്തോളം കാലം ഇത്തരം അപമാനങ്ങൾ നേരിടേണ്ടി വരും. ഞാൻ സിനിമയിൽ വന്ന കാലഘട്ടം വളരെ മോശം സമയം ആയിരുന്നു. ആ സമയത്താണ് മലയാളികൾക്കും സിനിമാക്കാർക്കും ഒക്കെ ‘കുറേ എണ്ണം വന്നിട്ടുണ്ടല്ലോ’ തോന്നാൻ തുടങ്ങിയത് ” ഡിനു ഡെന്നിസ് പറയുന്നു.

ALSO READ: സുഷിൻ എന്റെയടുത്ത് എത്തിയത് 19ാം വയസിൽ, അവന് എന്നെ പോലെ ആകണമെന്നാണ് ആഗ്രഹം പറഞ്ഞത്: ദീപക് ദേവ്

ബസൂക്ക

ഡിനോ ഡെന്നിസ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഏപ്രിൽ 10ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ബസൂക്ക’. മമ്മൂട്ടി നായകനെയെത്തുന്ന ഈ ഗെയിം ത്രില്ലർ ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡ്, തീയേറ്റർ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറിൽ ജിനു വി അബ്രഹാമും ടോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചത്. നിഷാദ് യൂസഫും പ്രവീൺ പ്രഭാകറും ചേർന്നാണ് എഡിറ്റിംഗ്. മിഥുൻ മുകുന്ദൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Stories
Bhavana: ‘ഷൂട്ടിങ്ങിനിടെ ആ നടനുമായി അടിയുണ്ടാക്കി; രണ്ട് ദിവസം തമ്മില്‍ മിണ്ടിയില്ല’: ഭാവന
Mohanlal-Vedan: ലാലേട്ടനോടും വേടനോടും പെരുമാറിയത് ഒരുപോലെ; പലരും ട്രോളിയും മരിച്ചുപോയെന്നും പറഞ്ഞ ലാലേട്ടന്‍ തിരിച്ചുവന്നു: ഇര്‍ഷാദ്‌
WAVES 2025 : ചാറ്റ്ജിപിടി ഉപയോഗിച്ച് തൻ്റെ കുക്ക് മിസ്റ്റർ ഇന്ത്യ 2-ൻ്റെ സ്‌ക്രിപ്റ്റ് എഴുതിയെന്ന് ബോളിവുഡ് സംവിധായകൻ ശേഖർ കപൂർ
Waves 2025 : ഇന്ത്യൻ സിനിമ പുതിയ ഉയരങ്ങളിലെത്തി.. വേവ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Rapper Vedan: പുലിപ്പല്ല് തിരികെ നല്‍കാം; ശാസ്ത്രീയ പരിശോധന കഴിഞ്ഞ് മതിയെന്ന് വനംവകുപ്പിനോട് വേടന്‍
Nivin Pauly: ‘സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയിട്ടില്ല’; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബേബി ഗേളിൻ്റെ സംവിധായകൻ
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
തക്കാളിയുടെ കുരു കഴിക്കാന്‍ പാടില്ല
കുരുമുളകിൻ്റെ ആരോഗ്യഗുണങ്ങളറിയാം
കുടവയർ കുറയ്ക്കാൻ ഉലുവ മതി