Dilsha Prasannan: ബിഗ് ബോസിന് ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായി, കുറേ അനുഭവിച്ചു; വിജയം ആസ്വദിക്കാന്‍ പോലും പറ്റിയില്ല
Dilsha Prasannan about Bigg Boss Malayalam Season 4: ബിഗ് ബോസില്‍ വിജയിച്ച ആദ്യ സ്ത്രീയാണ്. അതില്‍ സന്തോഷമുണ്ട്. ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടി. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് വര്‍ധിച്ചു. അത് വലിയ കാര്യമാണ്. വലിയ പ്രൊഡക്ടുകളുടെ കൊളാബ് ചെയ്യാന്‍ പറ്റിയെന്നും ദില്‍ഷ

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയാണ് ദില്‍ഷ പ്രസന്നന്‍. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെ വിജയിയുമായിരുന്നു. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയിയാണ് ദില്‍ഷ. പിന്നീട് സിനിമകളിലും അഭിനയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും സുപരിചിതയാണ് താരം. ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ദില്‍ഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നു. ബിഗ് ബോസിന് ശേഷം നേരിട്ട സൈബറാക്രമണങ്ങളെക്കുറിച്ചടക്കം താരം വെളിപ്പെടുത്തി. ബിഗ് ബോസിന് ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായെന്ന് ദില്‍ഷ വ്യക്തമാക്കി. അറോറ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബിഗ് ബോസില്‍ വിജയിച്ച ആദ്യ സ്ത്രീയാണ്. അതില്‍ സന്തോഷമുണ്ട്. ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടി. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് വര്‍ധിച്ചു. അത് വലിയ കാര്യമാണ്. വലിയ പ്രൊഡക്ടുകളുടെ കൊളാബ് ചെയ്യാന്‍ പറ്റി. അതൊരു ഗെയിമായിരുന്നു. അത് കഴിഞ്ഞു. ആരോടും ദേഷ്യമില്ല. നല്ല സുഹൃത്തുക്കളെ ലഭിച്ചിരുന്നു. കുറച്ചുപേരുമായി ഇപ്പോഴും കോണ്‍ടാക്ടുണ്ട്. എല്ലാവരും അവരവരുടെ തിരക്കുകളിലാണെന്ന് ദില്‍ഷ പറഞ്ഞു.
പുറത്തുവന്നതിന് ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. കുറേ അനുഭവിച്ചു. ഒരുപാട് തെറി കേള്‍ക്കുമ്പോള്‍ വിഷമം വരുമല്ലോ? മാതാപിതാക്കളൊക്കെ വിഷമിച്ചപ്പോള്‍ ബിഗ് ബോസിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് തോന്നി. കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. കുറച്ചുകൂടി കരുത്താര്‍ജ്ജിക്കാന്‍ സാധിച്ചെന്നും ദില്‍ഷ വ്യക്തമാക്കി.




ബിഗ് ബോസ് കഴിഞ്ഞിട്ടുള്ള പാര്‍ട്ടിക്ക് പോയപ്പോള്‍ എല്ലാവരുടെയും പെരുമാറ്റം കണ്ടപ്പോള്‍ പുറത്ത് എന്തൊക്കെയോ പ്രശ്‌നം നടക്കുന്നതായി മനസിലായി. ആ രീതിയിലായിരുന്നു എല്ലാവരുടെയും സംസാരം. അതുകൊണ്ട് ആ പാര്‍ട്ടി ആസ്വദിച്ചിട്ടില്ല. ആ പാര്‍ട്ടിയില്‍ പോയി വെറുതെ ഇരുന്നു. പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. വിജയിച്ച് പുറത്തിറങ്ങിയപ്പോള്‍ പേരന്റ്‌സിന് അത് ആസ്വദിക്കാന്‍ പോലും പറ്റിയില്ല. തനിക്കു പോലും ആസ്വദിക്കാന്‍ പറ്റിയില്ല. ബിഗ് ബോസിലെ ആദ്യ വനിതാ ജേതാവായതില്‍ സന്തോഷമെന്നും ദില്‍ഷ പറഞ്ഞു.
ഷോയില്‍ സ്ട്രാറ്റജി ഉണ്ടായിരുന്നില്ല. അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റണം. അവിടെ പല രീതിയിലുള്ള ആളുകളുണ്ടാകും. ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അവിടെ ജീവിതം കടന്നുപോകുന്നത് നമ്മള്‍ വിചാരിക്കുന്ന രീതിയിലൂടെ ആകണമെന്നില്ല. കരുത്തോടെ നില്‍ക്കാന്‍ പറ്റണം. അതൊരു ഗെയിമാണ്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും അത് നേരിട്ട് വിജയിയാകണമെന്നായിരുന്നു ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിന്‍ഡ്രല്ല എന്ന സിനിമയില്‍ അഭിനയിച്ചു. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞു. മൂവിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡാന്‍സ് വിട്ടിട്ട് ഒരു ജീവിതമില്ല. സിനിമയില്‍ നല്ല ക്യാരക്ടര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ദില്‍ഷ പറഞ്ഞു.