5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dileesh Pothan: ചെറിയ സിനിമയായതുകൊണ്ട് ഒടിടിയില്‍ കാണാമെന്ന് ആരും പറയില്ല; എന്റര്‍ടെയിന്‍മെന്റിലാണ് കാര്യം

Dileesh Pothan on watching movies on OTT: ആരെയും തോല്‍പ്പിക്കാനോ, ആരോടും വാശി പിടിക്കാനുമല്ല ഇന്‍സ്ട്രിയിലേക്ക് വന്നതെന്നും ദിലീഷ് വ്യക്തമാക്കി. ശരീരഭാഷയിലും സംസാരശൈലിയിലും മധ്യകേരളത്തിന്റെയോ മലയോരമേഖലയുടെയോ രീതി ഉള്ളതുകൊണ്ടാവും തന്നെ തേടി അത്തരം കഥാപാത്രങ്ങള്‍ കൂടുതലായും വരുന്നതെന്നും താരം

Dileesh Pothan: ചെറിയ സിനിമയായതുകൊണ്ട് ഒടിടിയില്‍ കാണാമെന്ന് ആരും പറയില്ല; എന്റര്‍ടെയിന്‍മെന്റിലാണ് കാര്യം
ദിലീഷ് പോത്തന്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 03 Mar 2025 13:52 PM

സിനിമയില്‍ ചെറുത് വലുത് എന്നിങ്ങനെ ഇല്ലെന്നും, ചെറിയ സിനിമയായതുകൊണ്ട് ഒടിടിയില്‍ കാണാമെന്ന് ആരും പറയില്ലെന്നും നടന്‍ ദിലീഷ് പോത്തന്‍. ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ‘മനോരമ ഓണ്‍ലൈന്’ നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് ഇക്കാര്യം പറഞ്ഞത്. ഒരു സിനിമ കൊടുക്കുന്ന എന്റര്‍ടെയിന്‍മെന്റ് ചെറുതാണെങ്കില്‍ മാത്രമാണ് അത് ഒടിയില്‍ കാണാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നതെന്ന് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമയാണെങ്കില്‍ അത് ഒടിടിയില്‍ വരാന്‍ ആരും കാത്തിരിക്കുമെന്ന് തോന്നുന്നില്ല. തിയേറ്ററില്‍ ഓടുമോയെന്ന് നോക്കി മാത്രമാണ് സിനിമ നിര്‍മിക്കുന്നത്. ചിലപ്പോള്‍ ജഡ്ജ്‌മെന്റില്‍ പാളിച്ചകളുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെയും തോല്‍പ്പിക്കാനല്ല

ആരെയും തോല്‍പ്പിക്കാനോ, ആരോടും വാശി പിടിക്കാനുമല്ല ഇന്‍സ്ട്രിയിലേക്ക് വന്നതെന്നും, 100 ശതമാനവും വ്യക്തിപരമായ സംതൃപ്തിക്കുവേണ്ടിയാണ് സിനിമയിലെത്തിയതെന്നും അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായി ദിലീഷ് വ്യക്തമാക്കി. ശരീരഭാഷയിലും സംസാരശൈലിയിലും മധ്യകേരളത്തിന്റെയോ മലയോരമേഖലയുടെയോ രീതി ഉള്ളതുകൊണ്ടാവും തന്നെ തേടി അത്തരം കഥാപാത്രങ്ങള്‍ കൂടുതലായും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : Vidya Balan: വിദ്യാ ബാലന്‍ എന്റെ സിനിമയില്‍ നിന്ന് പിന്മാറിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്: കമല്‍

ഔസേപ്പിന്റെ ഒസ്യത്ത്

വിജയരാഘവനും, ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ മാര്‍ച്ച് ഏഴിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാഗതനായ ശരത്ചന്ദ്രൻ ആ‍ർ.ജെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വയോധികനായ ഔസേപ്പിന്റെയും മൂന്ന് ആണ്‍ മക്കളുടെയും കഥയാണ് ചിത്രമെന്നാണ് ട്രെയിലറിലെ സൂചന.

വിജയരാഘവനാണ് ഔസേപ്പിനെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവര്‍ ഔസേപ്പിന്റെ മക്കളായി അഭിനയിക്കുന്നു. ലെന, കനി കുസൃതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.