5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prince And Family Movie : ജനപ്രിയനായകൻ-അഫ്സൽ കോംബോ വീണ്ടും; പ്രിൻസ് ആൻഡ് ഫാമിലിയിലെ ഒരു ഫീൽഗുഡ് ഗാനം ഇതാ

Prince And Family Movie Song : ദിലീപിൻ്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. നവാഗതനായ ബിൻ്റോ സ്റ്റീഫനാണ് സംവിധായകൻ

Prince And Family Movie : ജനപ്രിയനായകൻ-അഫ്സൽ കോംബോ വീണ്ടും; പ്രിൻസ് ആൻഡ് ഫാമിലിയിലെ ഒരു ഫീൽഗുഡ് ഗാനം ഇതാ
Dileep Prince And FamilyImage Credit source: Screen Gab Heartbeat Koodanu Song
jenish-thomas
Jenish Thomas | Published: 12 Mar 2025 19:16 PM

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയിലെ ഗാനം പുറത്ത്. അഫ്സലാണ് ദിലീപ് ചിത്രത്തിലെ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് അഫ്സൽ ദിലീപ് കോംബോയിൽ ഒരു ഗാനമെത്തുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സനൽ ദേവാണ് സംഗീതം നൽകിയിരിക്കുന്നത്. സനൽ ആദ്യമായി സംഗീതം നൽകുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിൻ്റെ കരിയറിൽ നായകനായി എത്തുന്ന 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. നവാഗതനായ ബിൻ്റോ സ്റ്റീഫനാണ് ചിത്രം ഒരുക്കുന്നത്.

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിൻ്റെ രചന. ദിലീപിന് പുറമെ ഉർവശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, വിനീത് തട്ടിൽ, സിദ്ധിഖ്, ജോണി ആൻ്റണി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : Ouesppinte Osiyathu: ഔസേപ്പിന്റെ ഒസ്യത്ത് ഗള്‍ഫിലേക്ക്; തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

റെനഡീവാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സാഗർ ദാസാണ് എഡിറ്റർ. വിനായക് ശശികുമാറിന് പുറമെ മനു മഞ്ജിത്തും ചിത്രത്തിലെ ഗാനങ്ങൾക്ക് വരി ഒരുക്കിട്ടുണ്ട്. ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും.